ടിക്ടോക് നാളുകളിൽ അമ്മ ബിന്ദു പണിക്കർക്കും അച്ഛൻ സായ് കുമാറിനുമൊപ്പം രസകരമായ അവതരണങ്ങളുമായി എത്താറുണ്ടായിരുന്നു അരുന്ധതി ബി. നായർ എന്ന കല്യാണി. പിന്നെ ടിക്ടോക് യുഗം അവസാനിച്ചപ്പോഴും ഇൻസ്റ്റഗ്രാം റീലിസിലൂടെ കല്യാണി സജീവമായി. സ്ഥിരമായി എന്തെങ്കിലും പോസ്റ്റുകൾ കല്യാണി ഇവിടെ ഇടാറുണ്ട്. അടുത്തിടെയായി നൃത്ത വീഡിയോകളാണ് കല്യാണി പോസ്റ്റ് ചെയ്യാറുള്ളത്.
കോളേജിൽ അതിഥിയായി എത്തിയ മഞ്ജു വാര്യർക്കൊപ്പം നൃത്തം ചെയ്ത് കല്യാണി വാർത്തകളിൽ ഇടം നേടിയിരുന്നു. എറണാകുളം സേക്രഡ് ഹാർട്സ് കോളേജിലെ വിദ്യാർത്ഥിയാണ് കല്യാണി.
ഏതാനും ദിവസങ്ങൾക്ക് മുൻപ് കല്യാണിയും കൂട്ടുകാരിയും അവതരിപ്പിച്ച നൃത്ത വീഡിയോ മില്യൺ വ്യൂസ് നേടിയിരുന്നു. ഇപ്പോഴിതാ സ്റ്റൈലിഷും ട്രഡീഷണലുമായി നൃത്തം അവതരിപ്പിച്ചു കൊണ്ടുള്ള വരവാണ് കല്യാണിയും കൂട്ടുകാരിയും. (വീഡിയോ ചുവടെ)
ടിക്ടോക്കിലെ കല്യാണിയും അമ്മയും'ഇനി ഞങ്ങളുടെ ഒരു ക്ലോസറ്റ്', 'ഇത് ചേച്ചിയുടെ ഓർഫൻസ്, ഇത് ഞങ്ങളുടെ ഓർഫൻസ്', 'ഇപ്പൊ ബ്രിഡ്ജിൽ നിന്നും എടുത്തതേയുള്ളൂ. പൈനാപ്പിളാ', 'വി ആർ അണ്ടർസ്റ്റാന്ഡിംഗ് പീപ്പിൾ' തുടങ്ങിയ ഡയലോഗുകളിലൂടെ പൊട്ടിച്ചിരിയുടെ രസക്കൂട്ടു തീർത്ത കഥാപാത്രമായിരുന്നു ബിന്ദു പണിക്കർ അവതരിപ്പിച്ച ഇംഗ്ലീഷ് പരിജ്ഞാനം കുറഞ്ഞ ഇന്ദുമതി.
'സ്കൂളിൽ പഠിക്കുമ്പോൾ ഞാൻ ഡാൻസിനും പാട്ടിനും മിടുക്കിയായിരുന്നു. സമൂഹഗാനം വരെ ഞാൻ ഒറ്റയ്ക്ക് പാടിയിട്ടുണ്ട്.' എന്ന ഡയലോഗ് അമ്മയും മകളും ചേർന്ന് അവതരിപ്പിച്ച് കയ്യടി നേടിയിരുന്നു.
ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം സിനിമയിൽ നഗ്മ അവതരിപ്പിച്ച യമുനാറാണി എന്ന സിനിമാ താരത്തോട് പൊങ്ങച്ചം പറയുന്ന ഇന്ദുമതിയുടെ ഒരു ഡയലോഗാണ് ഇവിടെ അമ്മയും മകളും ചേർന്ന് അവതരിപ്പിക്കുന്നത്. യമുനാറാണിയെ അവതരിപ്പിച്ചത് കല്യാണിയാണ്.
സായ് കുമാറിന്റെയും കല്യാണിയയുടെയും ടിക്ടോക്'വിവരമില്ലാത്തവനാണെങ്കിലും സത്യേ പറയൂ.' ഒന്ന് പുകഴ്ത്തിപ്പറയുമ്പോൾ, കുറ്റം പറഞ്ഞവനെക്കുറിച്ച് നല്ല വാക്ക് പറയുന്ന മത്തായിച്ചൻ എന്ന മാന്നാർ മത്തായി. ബാലകൃഷ്ണനും, മത്തായിച്ചനും തമ്മിലെ രസകരമായ ഡയലോഗ് 'റാംജി റാവു സ്പീകിംഗ്' എന്ന ചിത്രത്തിലേതാണ്. ബാലകൃഷ്ണനായത് സായ് കുമാർ, മത്തായിച്ചനായി ഇന്നസെന്റ്. സായ് കുമാർ ഒരിക്കൽക്കൂടി ബാലകൃഷ്ണനായിരിക്കുകയാണ്. മത്തായിച്ചനായി കല്യാണി എന്ന് വിളിക്കുന്ന അരുന്ധതി, ബിന്ദു പണിക്കരുടെ മകൾ. ഇരുവരും ചേർന്നവതരിപ്പിക്കുന്ന ടിക് ടോക് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.
സായ് കുമാറും ബിന്ദു പണിക്കരും വേഷമിട്ട മൂന്നാം പ്രളയം പ്രളയത്തിന്റെ പശ്ചാത്തലത്തിൽ കുട്ടനാട്ടിലെ ഒരു പ്രളയ ക്യാമ്പിൽ അരങ്ങേറിയ സംഭവങ്ങൾ തീവ്രതയോടെ അവതരിപ്പിക്കുന്ന സിനിമയാണ് 'മൂന്നാം പ്രളയം'. പ്രളയവും പ്രതികാരവും പ്രളയ ഭീതിയും ചേർന്ന സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ വികസിക്കുന്ന കഥ തികച്ചും വ്യത്യസ്തമായ ഒരു മൂഡിലാണ് ചിത്രീകരിക്കുന്നത്.
സംവിധാനം ചെയ്യുന്നത് നവാഗതനായ രതീഷ് രാജു എം.ആർ. 'ഒന്നുമറിയാതെ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എസ്.കെ. വിൽവൻ ആണ് രചയിതാവ്. 'സ്കൂൾ ഡയറി', 'വള്ളിക്കെട്ട്' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ അഷ്‌ക്കർ സൗദാൻ നായക വേഷം കൈകാര്യം ചെയ്യുന്നു. സായ് കുമാർ, അനിൽ മുരളി, അരിസ്റ്റോ സുരേഷ്, ബിന്ദു പണിക്കർ എന്നിവരും വേഷമിടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.