നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സ്വതന്ത്രവീര്‍ സവര്‍ക്കര്‍'; സവര്‍ക്കറുടെ ജീവിതം പറയുന്ന ബോളിവുഡ് സിനിമ പ്രഖ്യാപിച്ചു

  'സ്വതന്ത്രവീര്‍ സവര്‍ക്കര്‍'; സവര്‍ക്കറുടെ ജീവിതം പറയുന്ന ബോളിവുഡ് സിനിമ പ്രഖ്യാപിച്ചു

  മഹേഷ് മഞ്ജ്‌രേക്കരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

  News18 Malayalam

  News18 Malayalam

  • Share this:
   മുംബൈ: ഹിന്ദുത്വ സൈദ്ധാന്തികന്‍ വിനായക് ദാമോദര്‍ സവര്‍ക്കറുടെ ജീവിതം സിനിമയാവുന്നു. 'സ്വതന്ത്രവീര്‍ സവര്‍ക്കര്‍' എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു. സവര്‍ക്കറുടെ 138ാം ജന്മവാര്‍ഷിക ദിനത്തിലാണ് സിനിമയുടെ പ്രഖ്യാപനം. ടൈറ്റില്‍ കഥാപാത്രത്തെയുള്‍പ്പെടെ ചിത്രത്തില്‍ അഭിനയിക്കുന്നത് ആരൊക്കെയെന്ന വിവരം പുറത്തുവിട്ടിട്ടില്ല.

   Also Read- 'സൈബർ അറ്റാക്ക് ഒരുതരത്തിലും ന്യായീകരിക്കാൻ പറ്റില്ല'; സൂര്യക്ക് നേരെയുള്ള വ്യക്തിഹത്യക്കെതിരെ മണിക്കുട്ടൻ

   മഹേഷ് മഞ്ജ്‌രേക്കരാണ് സിനിമ സംവിധാനം ചെയ്യുന്നത്. മഹേഷ് മഞ്ജ്‌രേക്കര്‍ക്കൊപ്പം റിഷി വിര്‍മാനിയും ചേര്‍ന്നാണ് രചന നിര്‍വഹിക്കുന്നത്. അനിര്‍ബന്‍ ചാറ്റര്‍ജിയാണ് ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍ വാസിക് ഖാന്‍. എഡിറ്റിംഗ് സഞ്ജയ് സങ്ക്ള. വസ്ത്രാലങ്കാരം ആഷ്‍ലി റിബെല്ലോ, നീതു സിംഗ്. സംഗീതം ഹിതേഷ് മൊഡാക്, ശ്രേയസ് പുരാനിക്. സഹനിര്‍മ്മാണം അഭയ് വര്‍മ്മ. അസോസിയേറ്റ് പ്രൊഡ്യൂസര്‍ സഫര്‍ മെഹ്‍ദി. സന്ദീപ് സിങും അമിത് ബി വാധ്വാനിയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. മഹാരാഷ്ട്രയിലെ വിവിധ സ്ഥലങ്ങള്‍, ലണ്ടന്‍, ആന്‍ഡമാന്‍ ദ്വീപ് എന്നിവടങ്ങളിലാകും സിനിമ ചിത്രീകരിക്കുക.

   Also Read- 'അച്ഛൻ, അമ്മ, സഹോദരങ്ങൾ എല്ലാവർക്കുമുണ്ട്; വിമര്‍ശിക്കുമ്പോള്‍ വ്യക്തിബന്ധങ്ങളെ വലിച്ചിഴയ്ക്കരുത്': സുരേഷ് ഗോപി

   നടന്‍, സംവിധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധ നേടിയിട്ടുള്ള മഹേഷ് മഞ്ജ്‍രേക്കര്‍ ബോളിവുഡിനു പുറമെ മറാത്തി, തെലുങ്ക് ചിത്രങ്ങളുടെയും ഭാഗമായിട്ടുണ്ട്. ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിനുവേണ്ടി ചെയ്‍ത സിരീസ് '1962: ദി വാര്‍ ഇന്‍ ദി ഹില്‍സ്' ആണ് അവസാനമായി സംവിധാനം ചെയ്‍തത്. വീര്‍ സവര്‍ക്കറുടെ ജീവിതം വളരെയേറെ ആകര്‍ഷിച്ചുവെന്നും അദ്ദേഹത്തിന് ചരിത്രത്തില്‍ വേണ്ട വിധം ഇടം ലഭിച്ചിട്ടില്ലെന്നും ഒരു സംവിധായകന്‍ എന്ന നിലയില്‍ ഇത് വലിയ വെല്ലുവിളിയാണെന്നും സിനിമ പ്രഖ്യാപിച്ച ശേഷം മഹേഷ് മഞ്ജരേക്കര്‍ പറഞ്ഞു.

   Also Read- 'വൈരമുത്തുവിന് ഒ എൻ വി പുരസ്കാരം നൽകാനുളള തീരുമാനം പുനഃപരിശോധിക്കും;' അടൂർ ഗോപാലകൃഷ്ണൻ

   English Summary: On the 138th birth anniversary of freedom fighter Vinayak Damodar Savarkar, a biopic has been announced. Mahesh Manjrekar will be directing the film based on the life of activist and politician Veer Savarkar. The first poster of the film was released today.Mahesh Manjrekar will be directing the biopic which has been titled SwatantraVeer Savarkar. Sandeep Singh and Amit B Wadhwani will be co-producing the film. Mahesh Manjrekar is also the co-writer of the film.
   Published by:Rajesh V
   First published:
   )}