• HOME
 • »
 • NEWS
 • »
 • film
 • »
 • Happy birthday Jeethu Joseph | ജീത്തു ജോസഫിന് പിറന്നാള്‍ സമ്മാനം; 'ട്വല്‍ത്ത് മാന്‍' മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

Happy birthday Jeethu Joseph | ജീത്തു ജോസഫിന് പിറന്നാള്‍ സമ്മാനം; 'ട്വല്‍ത്ത് മാന്‍' മേക്കിംഗ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവര്‍ത്തകര്‍

24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്

 • Share this:
  മലയാളികളുടെ പ്രിയ സംവിധായകന്‍ ജിത്തി ജോസഫിന്റെ (Jeethu Joseph |) ജന്മദിനമാണ് ഇന്ന്‌.  സംവിധായകന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ ചിത്രം ട്വല്‍ത്ത് മാനിന്റെ(12th Man) മേക്കിംഗ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

  പിറന്നാള്‍ ആസംസകള്‍ നേര്‍ന്നാണ് അണിയറ പ്രവര്‍ത്തകര്‍ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ചിത്രികണ സമയത്തെ രംഗങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുള്ള വീഡിയോയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

  ദൃശ്യം 1, ദൃശ്യം 2, റാം തുടങ്ങിയ സിനിമകള്‍ക്ക് ശേഷം മോഹന്‍ലാല്‍- ജീത്തു ജോസഫ് കൂട്ടുകെട്ടിന്റെ നാലാമത് ചിത്രമാണ് ഇത്.

  'നിഴലുകള്‍ മറനീക്കുന്നു' എന്ന ടാഗ്ലൈനോട് കൂടി പ്രഖ്യാപിക്കപ്പെട്ട സിനിമയാണ് '12th മാന്‍'. 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന സസ്‌പെന്‍സ് ത്രില്ലര്‍ എന്ന നിലയിലാണ് ചിത്രം പ്രതീക്ഷിക്കുന്നത്.

  അതേസമയം തന്നെ എന്റെര്‍റ്റൈനെര്‍ കൂടിയാവും. സാധാരണ ഗതിയിലെ ഹീറോ-ഹീറോയിന്‍ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതുന്ന രീതിയാണ് 12th മാന്‍ അവലംബിച്ചു പോരുന്നത്.

  Squid Game | 'സ്‌ക്വിഡ് ഗെയിം' സീസണ്‍ 2 എത്തുന്നു; പ്രഖ്യാപനവുമായി സംവിധായകന്‍

  ദക്ഷിണ കൊറിയന്‍ സീരീസ് സ്‌ക്വിഡ് ഗെയിമിന്റെ(Squid Game) ആവേശത്തിലായിരുന്നു സീരീസ് പ്രേമികള്‍. സര്‍വകാല റെക്കോര്‍ഡുകളും തകര്‍ത്താണ് ഈ കൊറിയന്‍ സീരീസ് നെറ്റ്ഫ്‌ലിക്‌സില്‍(Netflix) മുന്നേറിയത്. പുറത്തിറങ്ങി നാലാം ദിനം തന്നെ പരമ്പര ഒന്നാം സ്ഥാനത്തെത്തി. ഇപ്പോഴിതാ സ്‌ക്വിഡ് ഗെയിം സീസണ്‍ രണ്ട്(Squid Game Season 2) പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകന്‍.

  സിരീസിന്റെ ക്രിയേറ്ററും രചയിതാവും സംവിധായകനുമായ ഹ്വാങ് ഡോംഗ് ഹ്യുക് ആണ് ഉറപ്പ് നല്‍കിയിരിക്കുന്നത്. 456 വ്യക്തികള്‍ ആറു കളികളില്‍ ഏര്‍പ്പെടുന്നതാണ് ഒമ്പത് എപ്പിസോഡുകള്‍ ഉള്ള സ്‌ക്വിഡ് ഗെയിമിന്റെ ആദ്യ സീസണ്‍. 45.6 ബില്യണ്‍ കൊറിയന്‍ വണ്‍ സമ്മാനത്തുകയാണ് ഇവരെ ഈ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പ്രേരിപ്പിക്കുന്നത്.

  മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടവര്‍ ജീവിതത്തില്‍ സാമ്പത്തികമായി കൂറ്റന്‍ ബാധ്യതകള്‍ ഉള്ളവരും അതിലൂടെ സമൂഹം ഇന്ന് കല്‍പിച്ചു വച്ചിട്ടുള്ള ജീവിതവിജയം നേടുന്നതില്‍ പരാജയപെട്ടവരും അങ്ങേയറ്റം ഗതികെട്ടവരുമാണ്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രായമോ, ലിംഗഭേദമോ പരിഗണിക്കാതെ പൂര്‍ണമായും കഴിവിന്റെയും, സാമര്‍ഥ്യത്തിന്റെയും, ബലത്തിന്റെയും, കൗശലത്തിന്റെയും മിടുക്കുകൊണ്ട് മാത്രമാണ് വിജയികളെ തീരുമാനിക്കുന്നത്.

  Also Read-Squid Token | സ്ക്വിഡ് ഗെയിം ടോക്കണിന്റെ വിലയിടിഞ്ഞു; ക്രിപ്റ്റോകറൻസിയിൽ ആകൃഷ്ടരായവർക്ക് ഇതൊരു പാഠം

  സെപ്റ്റംബര്‍ 17നാണ് സ്‌ക്വിഡ് ഗെയിം നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചത്. സിരീസുകളുടെ കണക്കെടുത്താല്‍ നെറ്റ്ഫ്‌ളിക്‌സിന്റെ എക്കാലത്തെയും വലിയ വിജയമായാണ് സ്‌ക്വിഡ് ഗെയിം നിലവില്‍ പരിഗണിക്കപ്പെടുന്നത്. സൗത്ത് കൊറിയന്‍ താരങ്ങള്‍ക്ക് ലോകമാകെ ആരാധകരെയും നേടിക്കൊടുത്തിരിക്കുകയാണ് സിരീസ്.

  Also Read-Squid Game | 'സ്‌ക്വിഡ് ഗെയിം' നിരോധനം; ചൈനയിലെ ഇ-കൊമേഴ്‌സ് സൈറ്റുകളില്‍ ഇങ്ങനെ ഒരു വാക്ക് ഇല്ല

  നെറ്റ്ഫ്‌ളിക്‌സില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട പരമ്പര എന്ന പ്രത്യേകതയും സ്‌ക്വിഡ് ഗെയിമിനുണ്ട്. സീരീസ് റിലീസ് ചെയ്ത് 17 ദിവസങ്ങള്‍ക്ക് ശേഷം ലോകമെമ്പാടുമുള്ള 111 മില്യണ്‍ കാഴ്ചക്കാരെയാണ് പരമ്പരയ്ക്ക് ലഭിച്ചത്. 23ാം ദിവസം 132 മില്യണ്‍ കാഴ്ചക്കാരുമായാണ് സീരീസ് മുന്നേറുന്നത്. നെറ്റ്ഫ്‌ലിക്‌സില്‍ ഒന്നാം സ്ഥാനം നേടുന്ന ആദ്യത്തെ കൊറിയന്‍ പരമ്പരയായി സ്‌ക്വിഡ് ഗെയിം മാറി.
  Published by:Jayashankar AV
  First published: