ഇന്റർഫേസ് /വാർത്ത /Film / സ്വന്തം വസ്ത്രമഴിച്ചു കത്തിച്ച് സർജറി നടത്താൻ വെളിച്ചം കൊടുക്കുന്ന നായിക; ബോളിവുഡ് ചിത്രം 'ജയ് ഹിന്ദിലെ' സീനിന് ട്രോൾമഴ

സ്വന്തം വസ്ത്രമഴിച്ചു കത്തിച്ച് സർജറി നടത്താൻ വെളിച്ചം കൊടുക്കുന്ന നായിക; ബോളിവുഡ് ചിത്രം 'ജയ് ഹിന്ദിലെ' സീനിന് ട്രോൾമഴ

സിനിമയിൽ നിന്നും കുത്തിപ്പൊക്കിയ ഈ രം​ഗം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

സിനിമയിൽ നിന്നും കുത്തിപ്പൊക്കിയ ഈ രം​ഗം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

സിനിമയിൽ നിന്നും കുത്തിപ്പൊക്കിയ ഈ രം​ഗം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു

  • Trending Desk
  • 1-MIN READ
  • Last Updated :
  • Mumbai
  • Share this:

ഋഷി കപൂർ, മനീഷ കൊയ്‌രാള, ശിൽപ ശിരോദ്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി അഭിനയിച്ച് 1999 ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രമാണ് ‘ജയ് ഹിന്ദ്. ഈ സിനിമയിലെ ഒരു ​രം​ഗം ഇപ്പോൾ ട്രോളൻമാർ ഏറ്റെടുത്തിരിക്കുകയാണ്. മനീഷ കൊയ്‌രാളയും ശിൽപ ശിരോദ്കറുമാണ് ഈ രം​ഗത്തുള്ളത്.

ഒരു ടെന്റിനുള്ളിൽ വെച്ച് മനീഷ കൊയ്‍രാളയുടെ കഥാപാത്രം ഒരു ശസ്ത്രക്രിയ നടത്തുന്നതാണ് സന്ദർഭം. ലൈറ്റ് ചോദിക്കുന്ന മനീഷക്ക് ശിൽപ ശിരോദ്കർ അവതരിപ്പിച്ച റോഷ്‌നി എന്ന കഥാപാത്രം തന്റെ വസ്ത്രങ്ങൾ അഴിച്ച് കത്തിച്ച് വെളിച്ചം നൽകുന്നതാണ് ഈ സീനിൽ കാണുന്നത്. മ‌നീഷയാകട്ടെ, ഇതൊന്നും ശ്രദ്ധിക്കാതെ സർജറി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ്.

എന്നാൽ, ഇതിനെല്ലാം ശേഷമാണ് ട്വിസ്റ്റ്. സർജറി വിജയകരമായി പൂർത്തിയാക്കിയ ശേഷം മനീഷ ശിൽപ ശിരോദ്കർ അവതരിപ്പിച്ച റോഷ്‌നിയെ തിരയുന്നു. നേഴ്സ് കൊണ്ടുവന്ന ടോർച്ച് തെളിച്ചു നോക്കുമ്പോൾ ടെന്റിന്റെ ഒരു കോണിൽ വിവസ്ത്രയായിരുന്നു കരയുന്ന റോഷ്നിയെ ആണ് കാണുന്നത്. ഈ ടോർച്ച് ഉണ്ടായിട്ടാണോ കഷ്ടപ്പെട്ട് ഈ വസ്ത്രമത്രയും കത്തിച്ചത് എന്നാണ് ട്രോളൻമാരുടെ ചോദ്യം.

ഇനി അഥവാ വസ്ത്രം കത്തിക്കണമെങ്കിൽ തന്നെ മനീഷയുടെ കഥാപാത്രം ധരിച്ചിരുന്ന ലാബ് കോട്ട് അഴിക്കാമായിരുന്നില്ലേ എന്നും ചിലർ ചോദിക്കുന്നു. ഇതിനിടെ, പാൻകേക്ക് ഉണ്ടാക്കുന്ന ലാഘവത്തോടെ സർജറി ചെയ്യുന്ന മനീഷ കൊയ്‍രാളയെ ശ്രദ്ധിച്ചവരുണ്ടോ എന്നാണ് ട്വിറ്ററിൽ ഒരാളുടെ ചോദ്യം.

ഏതായാലും സിനിമയിൽ നിന്നും കുത്തിപ്പൊക്കിയ ഈ രം​ഗം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

First published:

Tags: Actress, Bollywood, Viral video