ഉണ്ണിമുകുന്ദന് നായകനായ മാളികപ്പുറം സിനിമയെ അഭിനന്ദിച്ച് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്. സിനിമ കണ്ടിറങ്ങിയപ്പോൾ മനസ്സുനിറയെ കണ്ടതെല്ലാം വീണ്ടും വീണ്ടും ഇരമ്പി എത്തി. ഒരിക്കലും മറക്കാനാവാത്ത ഉജ്വല കഥാമുഹൂർത്തങ്ങൾ സമ്മാനിച്ച ഈ ചലച്ചിത്രം ഒരു സംഭവമാണെന്ന് കുമ്മനം ഫേസ്ബുക്കില്‍ കുറിച്ചു.
അയ്യപ്പൻ എന്ന സത്യത്തെ ആസ്വാദകമനസിലേക്ക് ആഴത്തിൽ വേരൂന്നുന്ന സന്ദർഭങ്ങൾ വളരെ ഹൃദയാവർജകമായി അവതരിപ്പിച്ചിരിക്കുന്നുവെന്ന് കുമ്മനം രാജശേഖരന് അഭിപ്രായപ്പെട്ടു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.