• HOME
 • »
 • NEWS
 • »
 • film
 • »
 • Maanaadu | 'മാനാട്' നിരോധിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച;'മുസ്ലീം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു'

Maanaadu | 'മാനാട്' നിരോധിക്കണമെന്ന് ബിജെപി ന്യൂനപക്ഷ മോര്‍ച്ച;'മുസ്ലീം സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നു'

ചിത്രം വീണ്ടും സെൻസർ ചെയ്യുകയോ അല്ലെങ്കിൽ തമിഴ്‌നാട്ടിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയോ വേണമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി എം സയീദ് ഇബ്രാഹിം മധുരൈയില്‍ പറഞ്ഞു.

Image: Twitter, Venkat Prabhu

Image: Twitter, Venkat Prabhu

 • Last Updated :
 • Share this:
  തമിഴ് ചിത്രം 'മാനാടി'നെതിരെ (Maanaadu) രൂക്ഷ വിമർശനവുമായി ബിജെപിയുടെ ന്യൂനപക്ഷ മോര്‍ച്ച (BJP Minority Morcha). ചിമ്പുവിനെ (Silambarasan) നായകനാക്കി വെങ്കട് പ്രഭു (Venkat Prabhu) സംവിധാനം ചെയ്ത ചിത്രത്തില്‍ മുസ്ലിം സമൂഹത്തെ മോശമായാണ് ചിത്രീകരിച്ചിരിക്കുന്നത്, ചിത്രം വീണ്ടും സെൻസർ ചെയ്യുകയോ അല്ലെങ്കിൽ തമിഴ്‌നാട്ടിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തുകയോ വേണമെന്ന് ന്യൂനപക്ഷ മോര്‍ച്ച ദേശീയ സെക്രട്ടറി എം സയീദ് ഇബ്രാഹിം മധുരൈയില്‍ പറഞ്ഞു.

  "ചിത്രത്തിൽ നിയമലംഘകരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരുമായാണ് മുസ്ലിങ്ങളെ ചിത്രീകരിച്ചിരിക്കുന്നത്. ആൾക്കാരുടെ ചിന്താഗതിയെ ശക്തമായി സ്വാധീനിക്കാൻ കഴിവുള്ള മാധ്യമമാണ് സിനിമ ആയതിനാൽ പോസിറ്റീവ് ആയ സന്ദേശങ്ങൾ ആളുകളിലേക്ക് എത്തിക്കാനാണ് സിനിമകൾ ശ്രദ്ധിക്കേണ്ടത്. ന്യൂനപക്ഷ വിഭാഗങ്ങളിൽ നിന്നുള്ളവരെ മൗലികവാദികളായി ചിത്രീകരിക്കുന്നത് അവരില്‍ അരക്ഷിതാവസ്ഥ രൂപപ്പെടുന്നതിന് കാരണമാകും. 1998ലെ കോയമ്പത്തൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട രംഗങ്ങളില്‍ രണ്ട് മതത്തിൽ പെടുന്നവർ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ രൂപപ്പെടുന്നുണ്ട്, ഈ രംഗം സമൂഹത്തിന്‍റെ മതേതരത്വത്തിന് ഭീഷണി ഉയര്‍ത്തുന്ന ഒന്നാണ്. 1998ല്‍ ഡിഎംകെ അധികാരത്തിലിരിക്കെയാണ് കോയമ്പത്തൂര്‍ സ്ഫോടനം നടന്നത്. ഇന്ന് അതേ പാർട്ടിയുടെ സർക്കാർ ഭരണത്തിലിരിക്കെ അന്നത്തെ സംഭവം ഒരു സിനിമയിലെ രംഗമായി വരുമ്പോൾ അത് ആവശ്യമായ രീതിയില്‍ സെന്‍സര്‍ ചെയ്യേണ്ടതുണ്ട്, മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ ഈ വിഷയത്തില്‍ ഉടനടി ഇടപെടണമെന്ന് ആവശ്യപ്പെടുന്നു." സയീദ് ഇബ്രാഹിം പറഞ്ഞു.

  നേരത്തെ, സൂര്യ (Surya) നായകവേഷത്തിൽ എത്തിയ 'ജയ് ഭീം' (Jai Bhim) എന്ന ഒടിടി ചിത്രത്തിനെതിരെയും സയീദ് ഇബ്രാഹിം വിമർശനം ഉയർത്തിയിരുന്നു. ചിത്രം സമൂഹത്തിലെ ഒരു വിഭാഗത്തിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് വാണിയര്‍ സമുദായ നേതൃത്വം നൽകിയ പരാതി ചൂണ്ടിക്കാട്ടിയാണ് സയീദ് ഇബ്രാഹിം വിമർശനം ഉയർത്തിയത്.

  "സംസ്ഥാനത്തിന്‍റെ വികസനത്തിന് ഉതകുന്ന നല്ല സന്ദേശങ്ങളുള്ള സിനിമകളാണ് കോളിവുഡില്‍ നിന്ന് ഉണ്ടാവേണ്ടത്. ന്യൂനപക്ഷങ്ങളെ വിമര്ശിക്കുന്നതിന് പകരം വിവിധ മേഖലകളിൽ കൈവരിച്ച വിജയകഥകൾ സിനിമയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് ഉണ്ടാവേണ്ടത്."

  മാനാട് ഒന്നുകിൽ സെന്‍സര്‍ ചെയ്യുക അല്ലെങ്കിൽ ചിത്രത്തിന് തമിഴ്നാട്ടില്‍ നിരോധനം ഏർപ്പെടുത്തണമെന്നും സയീദ് ഇബ്രാഹിം ആവശ്യപ്പെട്ടു.

  Also read- Thel movie | ജാസി ഗിഫ്റ്റിന്റെ 'അഴകിയ പുതു മഴവിൽ' ഗാനവുമായി 'തേൾ' സിനിമ

  83 Movie | ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ 1983 ലെ ലോകകപ്പ് വിജയം; മലയാളത്തിൽ അവതരിപ്പിക്കാൻ പൃഥ്വിരാജ്

  ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ (Indian cricket team) 1983 ലോകകപ്പിലെ (1983 World Cup) ചരിത്ര വിജയം ആസ്പദമാക്കി ഒരുങ്ങുന്ന 83 എന്ന ബോളിവുഡ് ചിത്രത്തെ മലയാളി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിക്കാനുള്ള സംരഭം ഏറ്റെടുത്ത് മലയാള സിനിമയിലെ സൂപ്പർ താരം പൃഥ്വിരാജ് (Prithviraj). ബോളിവുഡ് താരം രൺവീർ സിങ് (Ranveer Singh) നായകനാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കബീർ ഖാനാണ് (Kabir Khan). കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറിന് വൻ സ്വീകാര്യതയായിരുന്നു പ്രേക്ഷകരിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ടീസർ പൃഥ്വിരാജ് തന്റെ ഫേസ്‌ബുക്ക് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ചിത്രം മലയാളത്തിൽ അവതരിപ്പിക്കുന്നത് പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സെന്ന (Prithviraj Productions) വാർത്ത പുറത്തുവരുന്നത്.

  ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ചരിത്ര നേട്ടത്തിന്റെ കഥ പറയുന്ന 83 ന്റെ മലയാളം പതിപ്പ് അവതരിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സുമായി യോജിക്കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് ചിത്രത്തിന്റെ സംവിധായകനും നിര്‍മാതാവുമായ കബീര്‍ ഖാനും അറിയിച്ചു.
  Published by:Naveen
  First published: