ഇന്റർഫേസ് /വാർത്ത /Film / Shamna Kasim Blackmail Case | മൊഴി നൽകാൻ നടി ഷംന കാസിം കൊച്ചിയിലെത്തി

Shamna Kasim Blackmail Case | മൊഴി നൽകാൻ നടി ഷംന കാസിം കൊച്ചിയിലെത്തി

shamna

shamna

ഹൈദരാബാദിൽ നിന്നെത്തിയതിനാൽ ഷംന മരടിലെ വീട്ടിൽ 14 ദിവസം ക്വാറന്റീനിൽ കഴിയും.

  • Share this:

കൊച്ചി: ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിൽ  ഇരയായ നടി ഷംന കാസിം കൊച്ചിയിലെത്തി. ഹൈദരാബാദിൽ നിന്നാണ് കേസിൽ മൊഴി നൽകാൻ ഷംന എത്തിയത്. ഇൻഡിഗോ വിമാനത്തിൽ 1.25 ഓടെ നെടുമ്പാശേരിയിലെത്തിയ ഷംന  കോവിഡ് പ്രാഥമിക പരിശോധനകൾ പൂർത്തിയാക്കിയശേഷം വീട്ടിലേക്ക് മടങ്ങി.

ഹൈദരാബാദിൽ നിന്നെത്തിയതിനാൽ മരടിലെ വീട്ടിൽ 14 ദിവസം ക്വാറന്റീനിൽ കഴിയും. ഷംനയുടെ മൊഴി വീഡിയോ കോളിലൂടെ രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘം നേരത്തെ തന്നെ ഫോണിലൂടെ ഷംനയെ ബന്ധപ്പെട്ടിരുന്നു.

You may also like:'സ്വര്‍ണക്കടത്തുകാരാണെന്നു പറഞ്ഞ് വിളിച്ചു; ഷംന കാസിമിന്റെയും മിയയുടെയും നമ്പറുകള്‍ അവശ്യപ്പെട്ടു'; ധർമ്മജൻ [NEWS]'കേന്ദ്രത്തിൽ കൂടുതൽ പദവികൾ ലഭിക്കും'; ജോസ് കെ മാണിയെ എൻ.ഡിഎയിലേക്ക് സ്വാഗതം ചെയ്ത് പി.സി തോമസ് [NEWS] ഭീഷണിക്കു വഴങ്ങാതെ ജോസിനെ പുറത്താക്കി; ജില്ലയുടെ മൂന്നു സീറ്റുകളിൽ ലക്ഷ്യമിട്ട് കോൺഗ്രസ് [NEWS]

പൊലീസ് അന്വേഷണത്തിൽ പൂർണ തൃപ്തിയുണ്ടെന്ന് ഷംനയുടെ അമ്മ റൗലാബി പ്രതികരിച്ചിരുന്നു. എന്നാൽ സിനിമാ മേഖലയിൽ നിന്നുള്ളവർക്ക് കേസുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ലെന്നും ഷംന പറഞ്ഞു.

First published:

Tags: Dharmajan, Dharmajan bolgatty, Shamna, Shamna Kasim