നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മാർക്രിസോസ്റ്റത്തേക്കുറിച്ച് 48 മണിക്കൂർ ഡോക്യുമെന്ററി: ഗിന്നസ് റെക്കോഡിനായി ബ്ലെസി

  മാർക്രിസോസ്റ്റത്തേക്കുറിച്ച് 48 മണിക്കൂർ ഡോക്യുമെന്ററി: ഗിന്നസ് റെക്കോഡിനായി ബ്ലെസി

  • Share this:
   ഗിന്നസ് റേക്കോഡ് ലക്ഷ്യമിട്ട് സംവിധായകൻ ബ്ലെസി. ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മെത്രോപ്പൊലീത്തയെക്കുറിച്ച് 48 മണിക്കൂർ ദൈർഘ്യമുള്ള ഡോക്യുമെന്ററി നിര്‍മിച്ചാണ് ബ്ലെസി ഗിന്നസ് റെക്കോഡ് ലക്ഷ്യമിടുന്നത്.

   ക്രിസോസ്റ്റോമിന്റെ ജീവിതത്തെ ആസ്പദമാക്കി 'ഹൺഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റം' എന്ന പേരിലാണ് ഡോക്യുമെന്ററി ഒരുക്കിയിരിക്കുന്നത്. രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരുമായി ക്രിസോസ്റ്റം തിരുമേനി നടത്തുന്ന സംവാദങ്ങളാണ് ഇതിലെ സുപ്രധാന ഭാഗം.

   Also Read-പഴശ്ശിരാജയിലെ നീക്കം ചെയ്ത രംഗം വൈറലാകുന്നു

   നരേന്ദ്ര മോദി ,മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, സോണിയാ ഗാന്ധി, മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, അരവിന്ദ് കെജ് രിവാൾ. പ്രകാശ് കാരാട്ട് ,പിണറായി വിജയൻ, ഉമ്മൻ ചാണ്ടി തുടങ്ങി വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സിനിമയിലെ പ്രമുഖ കലാകാരന്മാർ സ്പോർട്സ് ,ചിത്രകാരന്മാർ,സാഹിത്യകാരന്മാർ എന്നിവരുമായി വിവിധ കാലഘട്ടത്തിൽ തിരുമേനി നടത്തിയ സംവാദങ്ങളാണ് ഉൾപ്പെടുക.

   നർമ്മം നിറഞ്ഞ സംഭാഷണങ്ങളുടെ പേരിൽ അറിയപ്പെടുന്ന ക്രിസോസ്റ്റോം ആക്ഷേപ ഹാസ്യവും ചിന്തോദ്ദീപകങ്ങളായ വാചകങ്ങളും കൊണ്ടും പ്രശസ്തനാണ്. ഇദ്ദേഹത്തെ ആസ്പദമാക്കിയുള്ള ബ്ലെസിയുടെ ഡോക്യുമെന്ററി ഇപ്പോൾ തന്നെ ബെസ്റ്റ് ഓഫ് ഇന്ത്യാ റെക്കോഡ്സിൽ ഇടം നേടിയിട്ടുണ്ട്.

   Also Read-മമ്മൂട്ടിയോടൊപ്പം അഭിനയിച്ചാൽ ദുൽഖറിനൊപ്പം പാടില്ലേ? പദ്മപ്രിയ ചോദിക്കുന്നു   


   ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും ദൈർഘ്യമേറിയ ഒരു ചിത്രത്തിന് സെന്‍സർ ബോർഡ് അംഗീകാരം നൽകുന്നതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ ആദ്യ പൊതു പ്രദർശനം അടുത്ത ദിവസം ചെങ്ങന്നൂർ വെൺസക്ക് ഐ.എ.എസ് അക്കാദമിയിൽ നടക്കും. ദിവസം 12 മണിക്കൂര്‍ വച്ച് 5 ദിവസങ്ങളിലായാകും പ്രദര്‍ശനം പൂര്‍ത്തിയാക്കുക. ഗിന്നസ് അധിക‍ൃതരും പ്രദര്‍ശനം കാണാന്‍ എത്തുന്നുണ്ട്.

   മനുഷ്യരാശിയുടെ തന്നെ ഇടയനാണ് ക്രിസോസ്റ്റോം, അദ്ദേഹത്തിന്റെ ജീവിതം തന്നെ ലോകത്തിന് ഒരു സന്ദേശമാണെന്നാണ് സംവിധായകൻ ബ്ലസിയുടെ വാക്കുകള്‍. മോഹൻ ലാലിന്റെ ശബ്ദത്തിലാണ് 'ഹൺഡ്രഡ് ഇയേഴ്സ് ഓഫ് ക്രിസോസ്റ്റോം' എത്തുന്നത്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് എം.ജയചന്ദ്രൻ.

   First published:
   )}