നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'സീരിയല്‍ കിസ്സര്‍' എന്ന വിശേഷണം വേദനിപ്പിച്ചു; ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി

  'സീരിയല്‍ കിസ്സര്‍' എന്ന വിശേഷണം വേദനിപ്പിച്ചു; ബോളിവുഡ് താരം ഇമ്രാന്‍ ഹാഷ്മി

  സീരിയല്‍ കിസ്സര്‍ എന്ന പദവി തനിക്കുണ്ടായിരുന്നുവെന്നും അത് എങ്ങനെ തന്നെ ബാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

  Emraan Hashmi

  Emraan Hashmi

  • Share this:
   ബോളിവുഡ് നടന്‍ ഇമ്രാന്‍ ഹാഷ്മിയുടെ കരിയറിന്റെ ആദ്യത്തെ പത്ത് വര്‍ഷങ്ങളില്‍ ഒരു 'സീരിയല്‍ കിസ്സര്‍', 'ചുംബന വീരന്‍' എന്നോക്കെയായിരുന്നു അദ്ദേഹത്തെ വിശേഷിപ്പിച്ചു കൊണ്ടിരുന്നത്. പക്ഷേ, വെല്ലുവിളി നിറഞ്ഞ വേഷങ്ങള്‍ ഏറ്റെടുക്കാന്‍ തുടങ്ങിയപ്പോള്‍ ഒരു പരിധിവരെ ഇമ്രാന് തന്റെ മുന്‍ പ്രതിച്ഛായ ഇല്ലാതാക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ റിലീസ് ചെയ്യാന്‍ ഒരുങ്ങുന്ന 'ചെഹ്‌റേ'യ്ക്കായി നടത്തിയ അഭിമുഖത്തിലും ഇത് സംബന്ധിച്ച് താരം സംസാരിച്ചിരുന്നു. സീരിയല്‍ കിസ്സര്‍ എന്ന പദവി തനിക്കുണ്ടായിരുന്നുവെന്നും അത് എങ്ങനെ തന്നെ ബാധിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തുന്നുണ്ട്.

   തലക്കെട്ടുകളില്‍ തമാശയായി മാത്രം നിറഞ്ഞ് നിന്നിരുന്ന സീരിയല്‍ കിസ്സര്‍ എന്ന വിശേഷണം, പതിയെ സിനിമ ഇന്‍ഡസ്ട്രിയില്‍ മുഴുവന്‍ അത്തരമൊരു പ്രതിച്ഛായയില്‍ ഇമ്രാനെ കുടുക്കി. അതുകാരണം അത്തരം പ്രതിച്ഛായയുള്ള വേഷങ്ങളായിരുന്നു പിന്നീട് താരത്തെ തേടി എത്തിയിരുന്നത്. ബോളിവുഡ് ബബിളിനോട് താരം വെളിപ്പെടുത്തിയതിങ്ങനെയാണ്, “അത് (സീരിയല്‍ കിസ്സര്‍) എല്ലാത്തിനെയും കീഴടക്കി, പിന്നീട് എല്ലാവരും അതിനാണ് മുന്‍ഗണന നല്‍കിയത്. ലൈംഗികതയോടും അതിനെ സ്‌ക്രീനില്‍ ചിത്രീകരിക്കുന്നതിനോടും അഭിനിവേശമുള്ള ഒരു ലോകം ഉണ്ടായിരുന്നു. കാലക്രമേണ അഭിനയത്തില്‍ ഒരു തൃപ്തി ലഭിക്കാത്തതിനാല്‍ 'സീരിയല്‍ കിസ്സര്‍' എന്ന ഇമേജില്‍ അസ്വസ്ഥനാവുകയും ദു:ഖിതനാവുകയും ചെയ്തു.”

   അത്തരം സിനിമകള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ടെങ്കിലും, തന്നിലെ നടന്‍ കൂടുതല്‍ വൈവിധ്യമാര്‍ന്ന വേഷങ്ങള്‍ക്കായി കൊതിച്ചുവെന്നും ഇമ്രാന്‍ പറഞ്ഞു. ഒരു നടനെന്ന നിലയില്‍ താന്‍ പക്വത പ്രാപിക്കുന്നുണ്ടെന്ന് അദ്ദേഹം സ്വയം വിലയിരുത്തി. എന്നാല്‍ അന്ന് അത്തരം തിരക്കഥകള്‍ തിരഞ്ഞെടുത്തത് അവ സിനിമ വ്യവസായത്തില്‍ വിജയിക്കുന്നതിനാലാണെന്നും ബോളിവുഡ് എല്ലാത്തിന്റെയും സെറോക്‌സ് പകര്‍പ്പുകള്‍ക്കായി കാത്തിരിക്കുകയാണെന്നും അതിനാല്‍ ഇന്‍ഡസ്ട്രിയില്‍ സര്‍ഗ്ഗാത്മക സംതൃപ്തി ഇല്ലെന്നും ഇമ്രാന്‍ പറഞ്ഞു.

   ഷാങ്ഹായ്, ടൈഗേഴ്‌സ് തുടങ്ങിയ സിനിമകള്‍ ചെയ്തപ്പോള്‍, അത്തരം വേഷങ്ങളോടുള്ള ആരാധകരുടെ സ്‌നേഹം സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞുവെന്നും, ഇത്തരം സിനിമകളും തനിക്ക് വലിയ നേട്ടമുണ്ടാക്കിയതിനാല്‍ പിന്നീടുള്ള സിനിമകളില്‍ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യാന്‍ നിരന്തരം പരിശ്രമിക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

   ഓഗസ്റ്റ് 27ന് തിയറ്ററുകളില്‍ റിലീസ് ചെയ്യാനിരിക്കുന്ന ചെഹ്‌റേയിലാണ് ഇമ്രാന്‍ അടുത്തതായി അഭിനയിക്കുന്നത്. റൂമി ജാഫ്രി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, ക്രിസ്റ്റല്‍ ഡിസൂസ, റിയ ചക്രവര്‍ത്തി, അനു കപൂര്‍ എന്നിവരും അഭിനയിക്കുന്നു. ചിത്രത്തില്‍ സങ്കീര്‍ണ്ണമായ ഭൂതകാലമുള്ള ഒരു ബിസിനസ്സുകാരന്റെ വേഷമാണ് ഇമ്രാന്‍ അവതരിപ്പിക്കുന്നതെന്നാണ് ട്രെയിലറില്‍ നിന്ന് മനസ്സിലാക്കുന്നത്.

   2002ലെ റാസ് എന്ന ഹിന്ദി ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയകറക്ടായിട്ടാണ് ഇമ്രാന്‍ ഹാഷ്മി ബോളിവുഡിലെത്തുന്നത്. ഫൂട്ട് പാത്ത് (2003) എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ഇമ്രാന് ആദ്യ ചിത്രം നിരാശയായിരുന്നു സമ്മാനിച്ചത്. പക്ഷെ 2004ലെ മര്‍ഡര്‍ എന്ന ചിത്രം ശ്രദ്ധിക്കപ്പെട്ടു. പിന്നെ തുടരെ വിജയ ചിത്രങ്ങളുടെ ഭാഗമായി. സെഹര്‍, ആഷിക് ബനായ അപ്‌നേ, കലിയുഗ്, അക്‌സര്‍, ഗ്യാങ്‌സറ്റര്‍ തുടങ്ങിയ ചിത്രങ്ങള്‍ താരത്തിന് ബോളിവുഡില്‍ ഒരു സ്ഥിരം ഇടം നേടികൊടുത്തു.
   Published by:Jayesh Krishnan
   First published:
   )}