നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് താരം ജോൺ എബ്രഹാമിന് പരുക്ക്

  സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ ബോളിവുഡ് താരം ജോൺ എബ്രഹാമിന് പരുക്ക്

  'പാഗൽപന്തി'യുടെ ചിത്രീകരണത്തിനിടെയാണ് പരുക്കേറ്റത്

  ജോൺ എബ്രഹാം

  ജോൺ എബ്രഹാം

  • News18
  • Last Updated :
  • Share this:
   സിനിമാ ചിത്രീകരണത്തിനിടെ ബോളിവുഡ് താരം ജോൺ എബ്രഹാമിന് പരുക്കേറ്റു. ജോൺ എബ്രഹാം നായകനായി എത്തുന്ന പാഗൽപന്തി എന്ന സിനിമയുടെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പരുക്കേറ്റത്. പേശിക്ക് പരുക്കേറ്റ ജോൺ എബ്രഹാമിന് കുറച്ചദിവസം വിശ്രമം വേണ്ടിവരും.

   'ഇടതുകൈയുടെ പേശിയിൽ പരുക്കേൽക്കുകയായിരുന്നു. കുറച്ചുദിവസത്തേക്ക് വിശ്രമം വേണ്ടിവരും. അദ്ദേഹം ചികിത്സയിലാണ്. കുറച്ചുദിവസം ഷൂട്ടിങ് നിര്‍ത്തിവയ്ക്കേണ്ടിവരും.' - സിനിമയുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

   അനീസ് ബസ്മി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനില്‍ കപൂര്‍, ഇല്യാന ഡി ക്രൂസ്, അര്‍ഷാദ് വാര്‍സി, പുല്‍കിത് സാമ്രാട്ട്, കൃതി എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രം നവംബറില്‍ പ്രദര്‍ശനത്തിന് എത്തും.

   First published:
   )}