നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • viral video | ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു സന്തോഷം പങ്കുവെച്ച് നടി പ്രീതി സിന്റ

  viral video | ഇരട്ടക്കുഞ്ഞുങ്ങള്‍ പിറന്നു സന്തോഷം പങ്കുവെച്ച് നടി പ്രീതി സിന്റ

  'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലാണ് പ്രീതി ഇപ്പോള്‍ അഭിനയിക്കുന്നത്.

  • Share this:
   ബോളിവുഡ് താരം പ്രീതി സിന്റക്കും(Preity Zinta) ഭര്‍ത്താവ് ജീന്‍ ഗൂഡനൗവിനും(Gene Goodenough) ഇരട്ടക്കുഞ്ഞുങ്ങള്‍(twins baby) പിറന്നു. വാടക ഗര്‍ഭപാത്രത്തിലൂടെയാണ് ഇവര്‍ക്ക് കുഞ്ഞുങ്ങളെ ലഭിക്കുന്നത്. പ്രീതി സിന്റ തന്നെയാണ് ഇക്കാര്യം അറിയിച്ചത്.ജിയ, ജയ്  എന്നാണ് കുഞ്ഞുങ്ങളുടെ പേര്.

   ഞങ്ങള്‍ അത്ഭുതകരമായ വാര്‍ത്ത എല്ലാവരുമായും പങ്കിടാന്‍ ആഗ്രഹിക്കുന്നു. ഇരട്ടകുട്ടികളായ ജിയ സിന്റ ഗൂഡനൗയേയും, ജയ് സിന്റ ഗൂഡനൗയേയും ഞങ്ങളുടെ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുമ്പോള്‍ ജീനും ഞാനും അതിയായ സന്തോഷത്തിലാണ്.ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വാടക ഗര്‍ഭധാരണം നടത്തിയ ആള്‍ക്കും പ്രീതി നന്ദി അറിയിന്നതായും അവര്‍ പറഞ്ഞു.   താരം പങ്കുവെച്ച വീഡിയോക്ക് താഴെ നിരവധി ആളുകളാണ് ആശംസകളുമായി രംഗത്ത് വന്നിരിക്കുന്നത്‌

   2016 ലാണ് ജീന്‍ ഗൂഡനൗവിനെ പ്രീതി വിവാഹം കഴിക്കുന്നത്.
   'റോക്കി ഓര്‍ റാണി കി പ്രേം കഹാനി' എന്ന ചിത്രത്തിലാണ് പ്രീതി ഇപ്പോള്‍ അഭിനയിക്കുന്നത്.

   Happy Birthday Nayanthara | വിക്കിയുടെ നെഞ്ചോട് ചേർന്ന് നയൻതാര; ലേഡി സൂപ്പർസ്റ്റാറിന് ഇന്ന് ജന്മദിനം

   മനസ്സിനക്കരെയിലെ നാടൻ പെൺകൊടിയായി വന്ന് തെന്നിന്ത്യൻ സിനിമയിലെ ലേഡി സൂപ്പർസ്റ്റാർ ആയി മാറിയ നയൻതാരയ്ക്ക് (Nayanthara) ഇന്ന് ജന്മദിനം. പിറന്നാളിന് ആഘോഷപൂർവ്വമായ പാർട്ടി ഒരുക്കിയാണ് പ്രിയതമൻ വിഗ്നേഷ് ശിവൻ (Vignesh Shivan) സന്തോഷം പങ്കിട്ടത്. വിക്കി എന്ന വിഗ്നേഷ് പ്രിയതമയെ നെഞ്ചോട് ചേർത്ത് പിടിച്ച ശേഷം പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോ വിഗ്നേഷ് പോസ്റ്റ് ചെയ്തുകഴിഞ്ഞു. കമ്പക്കെട്ടിന്റെ അകമ്പടിയോടു കൂടിയുള്ള ജന്മദിനാഘോഷമാണ് നയൻതാരയ്ക്ക്.

   തെന്നിന്ത്യയിലാകെ ഒരുപോലെ ആരാധകരുള്ള നടിയാണ് നയൻതാര. ഭാഷാ വ്യത്യാസമില്ലാതെ സിനിമയിൽ സജീവമാണെങ്കിലും ടെലിവിഷൻ അഭിമുഖങ്ങളിൽ അപൂർവമായി മാത്രമേ നയൻതാര പ്രത്യക്ഷപ്പെടാറുള്ളൂ. സിനിമാ പ്രമോഷൻ പരിപാടികളിൽ നിന്നുപേലും താരം വിട്ടുനിൽക്കാറാണ് പതിവ്. എന്നാൽ ഒരു അഭിമുഖത്തിൽ സംവിധായകൻ വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻസ് തുറന്നു പറഞ്ഞിരുന്നു.

   സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് വിജയ് ടി വി സംപ്രേക്ഷണം ചെയ്ത ടോക്ക് ഷോയിലാണ് നയൻസ് പ്രത്യക്ഷപ്പെട്ടത്. ഈ അഭിമുഖത്തിൽ കുടംബാംഗങ്ങളെ കുറിച്ചും വിഗ്നേഷുമായുള്ള വിവാഹത്തെ കുറിച്ചുമൊക്കെ നയൻസ് പറഞ്ഞു.

   ഈ അഭിമുഖത്തിലാണ് വിഗ്നേഷുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞതിനെ കുറിച്ച് നയൻതാര വെളിപ്പെടുത്തിയത് . കല്യാണത്തെ കുറിച്ചും താരം പറയുന്നുണ്ട്. വിവാഹത്ത കുറിച്ചുളള നയൻതാരയുടെ വാക്കുകൾ വൈറലായിട്ടുണ്ട്. ദിവ്യദർശിനിയുമായുള്ള അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

   വിഗ്നേഷ് ശിവന്റെ ഇൻസ്റ്റഗ്രാം പോസ്റ്റായിരുന്നു അഭ്യൂഹങ്ങൾ പ്രചരിക്കാൻ കാരണം. 'വിരലോട് ഉയിർ കൂട കോർത്ത്,' എന്ന അടിക്കുറിപ്പോടെയായിരുന്നു ചിത്രം പോസ്റ്റ് ചെയ്തത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. ഇതിന് ശേഷമായിരുന്നു വിവാഹനിശ്ചയ വാർത്ത പുറത്ത് വന്നത്. എന്നാൽ ഇപ്പോൾ നിശ്ചയം കഴിഞ്ഞുവെന്ന നയൻസ് തുറന്ന് സമ്മതിച്ചിരിക്കുകയാണ്.

   എന്നാൽ കല്യാണം അങ്ങനെയായിരിക്കില്ലെന്നും എല്ലാവരേയും അറിയിച്ച് കൊണ്ട് ഗംഭീരമായിട്ടാകും നടത്തുകയെന്നും നയൻസ് കൂട്ടിച്ചേർത്തു. കൂടാതെ വിഗ്നേഷിന്റെ നല്ലഗുണങ്ങളെ കുറിച്ചും താരം പറയുന്നുണ്ട്. ദിവ്യദർശിനിയുടെ ചോദ്യത്തിന് നടി പറഞ്ഞ മറുപടി ഇങ്ങനെ: 'വിഗ്നേഷിന്റെ എല്ലാം ഇഷ്ടമാണ്. ഏത് കാര്യത്തിലും എപ്പോഴും എന്നെ പിന്തുണച്ച് കൂടെയുണ്ടാവാറുണ്ട്.'

   'ഒരു കാര്യത്തിനും അദ്ദേഹത്തിനോട് തനിക്ക് അനുവാദം ചോദിക്കേണ്ട അവസ്ഥ വന്നിട്ടില്ല. വീട്ടുകാരേയും നല്ല രീതിയിൽ സംരക്ഷിക്കുന്ന ആളാണ്. അങ്ങനെയുള്ള ഒരാളെ ജീവിത പങ്കാളിയായി കിട്ടുക എന്നത് തനിക്ക് വളരെ സന്തോഷമുള്ള കാര്യമാണ്'- നയൻതാര പറയുന്നു'.
   Published by:Jayashankar AV
   First published:
   )}