നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bollywood Drug case| 'ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല'; ആരോപണങ്ങൾ നിഷേധിച്ച് കരൺ ജോഹർ

  Bollywood Drug case| 'ഞാൻ മയക്കുമരുന്ന് ഉപയോഗിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ല'; ആരോപണങ്ങൾ നിഷേധിച്ച് കരൺ ജോഹർ

  താൻ മയക്കു മരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കാൻ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

  karan johar

  karan johar

  • Share this:
   മുംബൈ: മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ടുയർന്ന വാർത്തകൾ നിഷേധിച്ച് ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ കരൺ ജോഹർ രംഗത്ത്. കരൺ ജോഹറിൽ വീട്ടിൽ വെച്ച് നടത്തിയ പാർട്ടിയിൽ ബോളിവുഡ് താരങ്ങൾ മയക്കു മരുന്ന് ഉപയോഗിച്ചു എന്ന തരത്തിൽ വാർത്തകൾ പുറത്തു വന്നിരുന്നു. ഇത് നിഷേധിച്ചാണ് കരൺ ജോഹർ രംഗത്തെത്തിയിരിക്കുന്നത്. ആരോപണങ്ങൾ വ്യാജവും അടിസ്ഥാന രഹിതവുമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

   സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച വലിയ കുറിപ്പിലാണ് കരൺ ജോഹർ ഇക്കാര്യങ്ങൾ വ്യക്തമാക്കിയിരിക്കുന്നത്. താൻ മയക്കു മരുന്ന് ഉപയോഗിക്കുകയോ മയക്കുമരുന്ന് ഉപയോഗിക്കാൻ ആരെയെങ്കിലും പ്രോത്സാഹിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ബോളിവുഡ് താരം സുശാന്ത് സിംഗ് രാജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് കേസിൽ അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ് കരൺ ജോഹറിന്റെ വീട്ടിൽവെച്ച് നടന്ന പാർട്ടിയുടെ വീഡിയോ പുറത്തു വന്നത്.

   വിക്കി കൗശൽ, രൺബീർ കപൂർ, വരുൺ ധവാൻ, സോയ അക്തർ, ഷാഹിദ് കപൂർ, മലൈക അറോറ, അർജുൻ കപൂർ, ദീപിക പദുക്കോൺ തുടങ്ങി നിരവധി താരങ്ങളാണ് വിരുന്നിൽ പങ്കെടുത്തത്. വീഡിയോയിൽ മയക്കു മരുന്ന് ഉപയോഗിക്കുന്നതിന്റെ സൂചനകൾ ഉണ്ടെന്നാണ് ആരോപണം. വീഡിയോയെ കുറിച്ച് നാർകോട്ടിക് കൺട്രോൾ വിഭാഗം അന്വേഷണം നടത്തുമെന്നും വിവരങ്ങൾ പുറത്തു വന്നിരുന്നു.

   '2019 ജൂലൈ 28 ന് എന്റെ വസതിയിൽ നടന്ന ഒരു പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചതായി ചില വാർത്താ ചാനലുകൾ, പ്രിന്റ് / ഇലക്ട്രോണിക് മീഡിയ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം (കൾ) തെറ്റിദ്ധരിപ്പിക്കുന്നു. ആരോപണങ്ങൾ തെറ്റാണെന്ന് ഞാൻ 2019 ൽ തന്നെ വ്യക്തമാക്കിയിരുന്നതാണ്'- അദ്ദേഹം വ്യക്തമാക്കുന്നു.

   തന്നെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഇത്തരം വാർത്തകൾ അടിസ്ഥാന രഹിതവും വ്യാജവുമാണെന്നും കരൺ ജോഹർ പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നു. ഇത്തരം അപവാദ പ്രചരണങ്ങൾ തന്നെയും കുടുംബത്തെയും സഹപ്രവർത്തകരെയും ധർമ്മ പ്രൊഡക്ഷൻസ് ബാനറിനെയും അവഹേളിക്കുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.   ബോളിവുഡിലെ ലഹരിമരുന്ന് ഉപയോഗങ്ങളെക്കുറിച്ച് അന്വേഷിക്കുന്ന നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ വെള്ളിയാഴ്ച കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ ക്ഷിതിജ് രവി പ്രസാദിനെയും അനുഭവ് ചോപ്രയെയും ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇരുവരെയും തനിക്ക് വ്യക്തിപരമായി പരിചയമില്ലെന്നാണ് കരൺ ജോഹർ വ്യക്തമാക്കിയത്.
   Published by:Gowthamy GG
   First published:
   )}