ആദ്യ കാലഘട്ടത്തിൽ ബോളിവുഡിലെ മികച്ച താരങ്ങളെവച്ച് നോക്കിയാൽ അതിൽ അമിതാഭ് ബച്ചൻ ഏറ്റവും ആദ്യം തന്നെ ഉണ്ടായിരുന്നു. അതെ, എഴുപതുകളിലും എൺപതുകളിലും ബോളിവുഡ് അടക്കിവാണിരുന്നത് സൂപ്പർ സ്‌റ്റാർ അമിതാഭ് ബച്ചൻ തന്നെ ആയിരുന്നു. അദ്ദേഹത്തിന്റെ സിനിമകളെല്ലാം സൂപ്പർ ഹിറ്റുകളായിരുന്നു. ഓരോ സിനിമാ റിലീസും ആരാധകർ ആഘോഷമാക്കിയിരുന്നു.
എന്നാൽ പിന്നീട് അമിതാഭ് ബച്ചനെ പിൻനിർത്തിക്കൊണ്ട് മറ്റ് പല നടന്മാരും രംഗത്തെത്തി. അതിൽ പ്രധാനിയാണ് ജിതേന്ദ്ര. അദ്ദേഹം ബോളിവുഡിൽ മുന്നേറിയ ആ കാലഘട്ടത്തിലേക്കുള്ള തിരിഞ്ഞുനോട്ടമാണ് ഈ പിറന്നാൾ ദിനത്തിൽ.
1980കളിൽ ജിതേന്ദ്രയുടെ 'ആഷ' ബ്ലോക്ക് ബസ്‌റ്ററായി പ്രഖ്യാപിക്കുകയുണ്ടായി. അമിതാഭ് ബച്ചൻ്റെ മൂന്ന് സിനിമകളെ (റാം ബൽറാം, ദോസ്‌താന, ഷാൻ) മാറ്റി നിർത്തിക്കൊണ്ടാണ് ജിതേന്ദ്രയുടെ ഈ സിനിമ ബോളിവുഡിൽ തരംഗം സൃഷ്‌ടിച്ചത്. ഈ മൂന്ന് ചിത്രങ്ങളിൽ ദോസ്‌താന മാത്രമേ ഹിറ്റ് ലിസ്‌റ്റിൽ ഇടം നേടിയുള്ളു.
വളരെ ഉയർന്ന വിതരണ ചിലവ് കാരണം 'ഷാൻ' സിനിമ നഷ്‌ടം ഉണ്ടാക്കി, എന്നാൽ 'റാം ബൽറാം' തരക്കേടില്ലാത്ത ഹിറ്റായി മാറി. അതേവർഷം തന്നെ, ജിത്തുജി എന്ന് വിളിക്കുന്ന ജിതേന്ദ്രയുടെ മറ്റ് രണ്ട് സിനിമകളായ ജ്യോതി ബാനെ ജ്വാല, മാംഗ് ബരോ സാജ്‌ന എന്നിവ ഹിറ്റ് പടങ്ങളുടെ ലിസ്‌റ്റിൽ ഇടം നേടി. 1967 ന് ശേഷം ആദ്യമായാണ് അമിതാഭ് ബച്ചന്റെ സിനിമ ബോക്‌സോഫീസിൽ ഒന്നാം സ്ഥാനം നേടാതിരിക്കുന്നത്.
1981 ൽ ജിത്തുജിയുടെ മേരി ആവാസ് സുനോ ബിഗ് ബിയുടെ ലാവരീസിനെ പരാജയപ്പെടുത്തിയപ്പോൾ തൊട്ടടുത്ത വർഷവും അതാവർത്തിച്ചു. തുടർന്നുള്ള വർഷം ഫർസ് ഔർ കനൂൺ, സാത്ത് പെ സത്തയെയും ശക്തിയെയും ബോക്‌സോഫീസിൽ പരാജയപ്പെടുത്തി. എന്നിരുന്നാലും മറ്റ് ചിത്രങ്ങളാൽ നസീബ്, നമക് ഹലാൽ തുടങ്ങിയ ചിത്രങ്ങളാൽ അമിതാഭ് ബച്ചൻ മുന്നേറിക്കൊണ്ടേയിരുന്നു. 1984ൽ ജിതേന്ദ്രയുടെ ഹിമ്മത്‌വാല, മവാലി, ജസ്‌റ്റിസ് ചൗധരി, ജാനി ദോസ്‌ത് എന്നീ സിനിമകൾ വൻ ഹിറ്റായി മാറി.
എന്നാൽ, ഇതിൽ നിന്നെല്ലാം മാറി, യഥാർത്ഥ വെളുവിളി സംഭവിച്ചത് 1984ലാണ്. ജിതേന്ദ്രയുടെ തോഹ്‌ഫയ്‌ക്കും മക്‌സാദിനും ആ വർഷം ബോക്‌സോഫീസിൽ മികച്ച സ്ഥാനങ്ങൾ ലഭിച്ചു, അമിതാഭിന്റെ ഷറാബി ഹിറ്റായിരുന്നെങ്കിലും ഈ രണ്ട് ചിത്രങ്ങൾക്ക് പിന്നിലായിരുന്നു. ആ വർഷം ബിഗ് ബിയുടെ ഒരേ ഒരു ഹിറ്റായിരുന്നു അത്. എന്നാൽ അതേ വർഷം അകൽമന്തിനൊപ്പം ജിത്തു മറ്റൊരു ഹിറ്റും നൽകി. ഹിന്ദിയിൽ മികച്ച ഹിറ്റുകൾ ചെയ്‌തുകൊണ്ടിരുന്ന ഈ സമയത്തും ജിതേന്ദ്ര തെന്നിന്ത്യൻ റീമേക്കുകളും ചെയ്‌തിരുന്നു. അത് ഹിന്ദിയിലും മികച്ച ഹിറ്റ് ആയിരുന്നു.
പിന്നീടുള്ള വർഷം, കൂലിയുടെ സെറ്റിലുണ്ടായ അപകടം കാരണം ബിഗ് ബി പുതിയ ചിത്രങ്ങൾ ഒന്നും തന്നെ ഏറ്റെടുത്തില്ല. പോസ്‌റ്റ്-പ്രൊഡക്ഷനിലുണ്ടായ അദ്ദേഹത്തിന്റെ പഴയ ചിത്രങ്ങളായിരുന്നു അപ്പോൾ റിലീസ് ചെയ്‌തത്. 1985 ജിതേന്ദ്രയ്‌ക്കും അത്ര നല്ല വർഷം ആയിരുന്നില്ല. പിന്നീട്, 1997 -ൽ ജിതേന്ദ്രയ്‌ക്ക് രണ്ട് സൂപ്പർ ഹിറ്റ് സിനിമകൾ ഉണ്ടായപ്പോൾ ബച്ചന് ഒരു റിലീസ് പോലും ഉണ്ടായിരുന്നില്ല. പിന്നീടുള്ള കാലഘട്ടത്തിൽ, നിരവധി താരങ്ങൾ ബോളിവുഡിൽ എത്തിയിരുന്നെങ്കിലും ജിതേന്ദ്രയുടേയും അമിതാഭിൻ്റേയും അടുത്തെത്താൻ പോലും ആർക്കുമായില്ല. ഒരേ കാലഘട്ടത്തിൽ, ഒരു പോലെ മത്സരിച്ച രണ്ട് താരങ്ങൾ എന്ന കാര്യത്തിൽ ഇവർക്ക് പകരക്കാരായി ബോളിവുഡിൽ മറ്റാരുമില്ല.
Keywords: ജിതേന്ദ്ര, അമിതാഭ ബച്ചൻ, ബിഗ് ബി, ജിത്തുജി, ബോളിവുഡ്, Jeetendra, Happy birthday Jeetendra, Amitabh Bachchan, Bollywoodഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.