നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • Kaduva Movie | ലൂസിഫറിലെ 'ബോബി' കടുവയിലും; പൃഥ്വി ചിത്രത്തിൽ അഭിനയിക്കാൻ വിവേക് ഒബ്റോയി എത്തി

    Kaduva Movie | ലൂസിഫറിലെ 'ബോബി' കടുവയിലും; പൃഥ്വി ചിത്രത്തിൽ അഭിനയിക്കാൻ വിവേക് ഒബ്റോയി എത്തി

    ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രമായ കടുവയിൽ (Kaduva) പ്രതിനായകന്റെ വേഷത്തിൽ വിവേക് ഒബ്റോയ് അഭിനയിക്കുന്നു.

    കടുവയുടെ ചിത്രീകരണത്തിനായി വിവേക് ഒബ്റോയ് എത്തിയപ്പോൾ

    കടുവയുടെ ചിത്രീകരണത്തിനായി വിവേക് ഒബ്റോയ് എത്തിയപ്പോൾ

    • Share this:
      മലയാള സിനിമയിൽ ബോളിവുഡ് താരം വിവേക് ഒബ്റോയ് (Vivek Oberoi)യുടെ അരങ്ങേറ്റ ചിത്രമായിരുന്നു പൃഥ്വിരാജ് (Prithviraj) സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫര്‍ (Lucifer). 'ബോബി' എന്ന പ്രതിനായക കഥാപാത്രത്തെ അദ്ദേഹം അവിസ്‍മരണീയമാക്കുകയും ചെയ്‍തു. ഇപ്പോള്‍ വിവേക് ഒബ്റോയ് വീണ്ടും മലയാളത്തിൽ എത്തുന്നുവെന്നാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രണ്ടാം ചിത്രത്തില്‍ പൃഥ്വിരാജാണ് നായകൻ. ഷാജി കൈലാസ് (Shaji Kailas) സംവിധാനം ചെയ്യുന്ന കടുവയിൽ (Kaduva) പ്രതിനായകന്റെ വേഷത്തിലാകും വിവേക് ഒബ്റോയ് വീണ്ടും അഭിനയിക്കുന്നത്.

      Also Read- OruThekkan Thallu Case | ഒരു തെക്കന്‍ തല്ലു കേസുമായി ബിജു മേനോന്‍; ചിത്രീകരണം ആരംഭിച്ചു

      കടുവയിൽ വിവേക് ഉണ്ടായേക്കുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ഇപ്പോഴിതാ പൃഥ്വിരാജ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുകയാണ്. സിനിമയുടെ ചിത്രീകരണം നിലവില്‍ പുരോഗമിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ ഒരു ഷൂട്ടിംഗ് സ്റ്റില്‍ പങ്കുവച്ചുകൊണ്ടാണ് പൃഥ്വിരാജ് വിവേകിനെ മെന്‍ഷന്‍ ചെയ്‍തിരിക്കുന്നത്. പ്രതിനായകനുവേണ്ടിയുള്ള കാത്തിരിപ്പിലാണെന്നും 'കളി ആരംഭിച്ചെന്നും' പൃഥ്വിരാജ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. ഇപ്പോൾ വിവേക് ഒബ്റോയ് കടുവയുടെ സെറ്റിൽ എത്തുന്ന വീഡിയോയും പുറത്തുവന്നു.

      Also Read- Turamukham Movie | നിവിന്‍ പോളി ചിത്രം 'തുറമുഖം'; റിലീസിങ് തീയതി പ്രഖ്യാപിച്ചു










      View this post on Instagram






      A post shared by POFFACTIO (@poffactio)








      എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് ആദ്യം പ്രഖ്യാപിച്ച ചിത്രം കടുവയായിരുന്നു. എന്നാല്‍ കോവിഡ് രണ്ടാം തരംഗത്തിന്‍റെ സമയത്ത് ചിത്രത്തിന് ഷെഡ്യൂള്‍ ബ്രേക്ക് വന്നു. ഇതിനിടെ മോഹന്‍ലാല്‍ നായകനാവുന്ന ആശിര്‍വാദ് ചിത്രം എലോണ്‍ അദ്ദേഹം പൂര്‍ത്തിയാക്കുകയും ചെയ്‍തു. 'ആദം ജോണി'ന്‍റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്‍ജ്, മാസ്റ്റേഴ്സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനന്‍, വിജയരാഘവന്‍, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്‍, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്‍, സംയുക്ത മേനോന്‍, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിർമിക്കുന്നത്.

      Also Read- മരക്കാര്‍ തിയറ്ററിലേക്കെത്തുമോ? തിയറ്ററില്‍ പ്രദര്‍ശിപ്പിച്ച ശേഷം ഒടിടിയില്‍ എത്താൻ ചർച്ചക്ക് ഫിയോക്ക്
      Published by:Rajesh V
      First published:
      )}