നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി; വിളിച്ചയാളെ 'തന്ത്രപരമായി' കുടുക്കി

തുടർന്ന് ഇയാളെ കുടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പലതവണ കബളിപ്പിച്ചു കടന്നു

News18 Malayalam | news18-malayalam
Updated: July 6, 2020, 5:04 PM IST
നടൻ വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി; വിളിച്ചയാളെ 'തന്ത്രപരമായി' കുടുക്കി
Image: Twitter
  • Share this:
തെന്നിന്ത്യയിലെ സൂപ്പർതാരം വിജയ്‌യുടെ ചെന്നൈയിലുള്ള വസതിയിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ആശങ്ക പരത്തി. ശനിയാഴ്ച അർദ്ധരാത്രി പോലീസ് കൺട്രോൾ റൂമിലേക്ക് വിളിച്ചാണ് ബോംബ് ഭീഷണി മുഴക്കിയത്. തുടർന്ന് നടന്റെ വീട്ടിൽ പൊലീസ് കർശന പരിശോധന നടത്തി. റെയ്ഡിൽ ഒന്നും കണ്ടെത്താനായില്ല. ഫോൺ കോൾ വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

തുടർന്നാണ് വിളിച്ചയാളെക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിയത്. മാനസികവൈകല്യമുള്ള ഒരു യുവാവാണ് കൺട്രോൾ റൂമിൽ വിളിച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ഇയാളെ കുടുക്കാൻ പൊലീസ് ശ്രമിച്ചെങ്കിലും പലതവണ കബളിപ്പിച്ചു കടന്നു. ഒടുവിൽ തന്ത്രപരായി പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത യുവാവിനെ മുന്നറിയിപ്പ് നൽകി വിട്ടയയ്ക്കുകയുമായിരുന്നു.

മുൻ മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേഡി എന്നിവരുടെ വീടുകളിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം മുമ്പ് നൽകിയിരുന്നയാളാണ് പിടിയിലായതെന്ന് പൊലീസ് പറഞ്ഞു. കൺട്രോൾ റൂം നമ്പരായ 100ൽ വിളിച്ച് ഭീഷണി സന്ദേശം മുഴക്കുന്നത് ഇയാളുടെ സ്ഥിരം പരിപാടിയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കഴിഞ്ഞ മാസം മെഗാസ്റ്റാർ രജനികാന്തിന്റെ വീട്ടിൽ ബോംബ് ഭീഷണി ഉണ്ടായിരുന്നു. പിന്നീട് ഇത് വ്യാജമാണെന്ന് കണ്ടെത്തി. രജനീകാന്ത് വർഷങ്ങളായി നിരവധി തവണ ഇത്തരം വ്യാജ ബോംബ് ഭീഷണികൾ നേരിടുന്നുണ്ട്.

2019 ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ തമിഴ് ചിത്രമായി മാറിയ സ്പോർട്സ് ഡ്രാമ ബിഗിലിലെ ഇരട്ട വേഷത്തിലാണ് വിജയ് അവസാനമായി അഭിനയിച്ചത്. ചിത്രം സംവിധാനം ചെയ്തത് അറ്റ്ലിയാണ്.
TRENDING:പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത് ബ്ലാക്ക് മെയിലിംഗ്; അഞ്ചുപേർ അറസ്റ്റിൽ [NEWS]കാൺപൂർ വെടിവയ്പ്പ്: ഗുണ്ടാത്തലവൻ വികാസ് ദുബെയെ കുറിച്ച് വിവരം നൽകുന്നവർക്ക് രണ്ടരലക്ഷം രൂപ വാഗ്ദാനം ചെയ്ത് പൊലീസ് [NEWS]മുഖ്യപ്രതി IT വകുപ്പിൽ ഉദ്യോഗസ്ഥ; കോൺസുലേറ്റ് മുൻ പി.ആർ.ഒ കസ്റ്റഡ‍ിയിൽ; അന്വേഷണം എങ്ങോട്ടു തിരിയും? [NEWS]
ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത മാസ്റ്റർ എന്ന ചിത്രമാണ് ഇനി റിലീസ് ചെയ്യാനുള്ള വിജയ് സിനിമ. പ്രശസ്‌ത നടൻ വിജയ് സേതുപതിയും ചിത്രത്തിൽ അഭിനയിക്കുന്നു. രജനികാന്തിന്റെ പേട്ടയിലൂടെ തമിഴ് സിനിമയിലേക്ക് ചുവടുവെച്ച മാളവിക മോഹനനും മാസ്റ്ററിൽ പ്രധാന വേഷതതിലെത്തുന്നുണ്ട്.
Published by: Anuraj GR
First published: July 6, 2020, 5:04 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading