ആലപ്പുഴ: മലയാള സിനിമയിലെ ആദ്യകാല തിരക്കഥാകൃത്തുക്കളില്‍ ശ്രദ്ധേയനായ ശാരംഗപാണിയെക്കുറിച്ച് മകള്‍ ജൂലാ ശാരംഗപാണി എഴുതി സംസ്ഥാന ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിച്ച ശാരംഗപാണിനീയം എന്ന പുസ്തകം പി.കെ. മേദിനിക്ക് നല്‍കി പി.പി. ചിത്തരജ്ഞന്‍ എം.എല്‍.എ. പ്രകാശനം ചെയ്തു. കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്ര മേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ കൈരളി തിയേറ്ററിലാണ് പുസ്‌തകം പ്രകാശനം ചെയ്തത്.
ശാരംഗപാണി എന്ന കലാകാരന്റെ ജീവിതം അടയാളപ്പെടുത്താതെ പോകുമോ എന്ന ആശങ്കയില്‍ നിന്നാണ് പുസ്തകത്തെക്കുറിച്ചുള്ള ചിന്ത മനസ്സില്‍ വരുന്നതെന്ന് ജൂലാ ശാരംഗപാണി പറഞ്ഞു. മകളെന്ന നിലയില്‍ ഏറ്റവും ധന്യമായ മുഹൂര്‍ത്തത്തിലൂടെയാണ് കടന്നുപോകുന്നത്. അച്ഛനെക്കുറിച്ചുള്ള പുസ്തകം പുറത്തിറങ്ങുന്നത് ജീവിത സാഫല്യമാണെന്നും ജൂല പറഞ്ഞു.
Also Read- വാത്തി, മോമോ, വെയ്ൽ എത്തി; പൂവൻ അടുത്ത ആഴ്ച; ഒടിടി റിലീസുകൾ
1960-ല്‍ പുറത്തിറങ്ങിയ ഉമ്മ എന്ന ചിത്രം മുതല്‍ 1990-ലെ കടത്തനാടന്‍ അമ്പാടി വരെ മൂന്നു പതിറ്റാണ്ട് കാലം സിനിമയില്‍ സജീവമായിരുന്ന ശാരംഗപാണിയുടെ ജീവചരിത്രവും കേരളത്തിലെ ആദ്യകാല സിനിമാ സ്റ്റുഡിയോകളിലൊന്നായ ഉദയാ സ്റ്റുഡിയോയുടെ ചരിത്രവും പരസ്പരം ചേര്‍ന്നു കിടക്കുന്നവയാണ്. വടക്കന്‍പാട്ടുകളില്‍ നിന്ന് സിനിമകള്‍ക്കുള്ള സാധ്യതകള്‍ കണ്ടെത്തിയ ജനപ്രിയ തിരക്കഥാകൃത്തിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങളുടെ ഫോട്ടോകളും പുസ്തകത്തിലുണ്ട്. സംവിധായകന്‍ ഫാസില്‍, വിപ്ലവ ഗായിക പി.കെ മേദിനി, നടി കെ.പി.എ.സി. ലളിത, കവി വയലാര്‍ ശരത്ചന്ദ്ര വര്‍മ തുടങ്ങിയവരുടെ ഓര്‍മക്കുറിപ്പുകളും പുസ്തകത്തിലുണ്ട്. വില 170 രൂപ.
Also Read- ഇനി ഹോളിവുഡിലേക്കോ? സൂചന നൽകി രാം ചരൺ
അന്താരാഷ്ട്ര വനിത ചലച്ചിത്രമേളയുടെ ഉദ്ഘാടന വേദിയിൽ വിപ്ലവ ഗായിക പി.കെ. മേദിനിയ്ക്ക് ആദരം. ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ പി.കെ. മേദിനിയെ പൊന്നാടയും ഫലകവും നൽകി ആദരിച്ചു. സ്ത്രീകൾക്ക് സമൂഹത്തിന്റെ മുൻ നിരയിലേക്കെത്താൻ ഒട്ടേറെ കടമ്പകൾ കടക്കേണ്ടതുണ്ട്. പ്രായമായവർക്ക് കൂടി മുന്നോട്ട് വരാനുള്ള അവസരമാണ് ഇത്തരം മേളകളെന്നും ആദരം ഏറ്റുവാങ്ങിക്കൊണ്ട് പി.കെ. മേദിനി പറഞ്ഞു.
19 വരെ ആലപ്പുഴ കൈരളി, ശ്രീ തീയറ്ററുകളില്‍ സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയിൽ 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.