അജിത് (Ajithkumar)നായകനായി ഒരുങ്ങുന്ന 'വാലിമൈ' (Valimai movie) എന്ന ചിത്രത്തിന്റെ ബുക്കിഗ് ജപ്പാനിലും ആരംഭിച്ചിരിക്കുകയാണ്. ഇതോടെ ചിത്രത്തിന് വലിയ ആഗോള ശ്രദ്ധയാണ് ലഭിച്ചിരിക്കുന്നത്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് അജിത്ത് ആരാധകര്‍. തമിഴ് സിനിമയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായി മാറുന്ന ചിത്രം ലോകമെമ്പാടുമുള്ള വിവിധ നഗരങ്ങളില്‍ റിലീസ് ചെയ്യാനാണ് പദ്ധതിയിട്ടിരിക്കുന്നത്.
ഫെബ്രുവരി 24 ന് ചിത്രം തിയേറ്ററുകളില്‍ റിലീസ് ചെയ്യും.ജനുവരി 14 ന് ആദ്യം നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി തുടങ്ങി ഒന്നിലധികം ഭാഷകളിലാണ് ചിത്രം പുറത്തിറങ്ങുക.
'നേര്‍ക്കൊണ്ട പാര്‍വൈ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ഐശ്വരമൂര്‍ത്തി ഐ.പി.എസ്. എന്ന ഓഫീസറായിട്ടാണ് അജിത് എത്തുന്നത്.
നിരവധി സ്റ്റണ്ടുകളും ആക്ഷന്‍ സീക്വന്‍സുകളും നിറഞ്ഞ ഒരു എന്റര്ടെയ്നറായിരിക്കും ചിത്രം. സിനിമയില്‍ അജിത്ത് തന്നെ നിരവധി അപകടകരമായ സ്റ്റണ്ടുകള്‍ നടത്തിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു
കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരും അജിത്തിനൊപ്പം പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് 'വാലിമൈ'.
റേസിംഗ് പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രമായ 'വാലിമൈ' ബോണി കപൂറാണ് നിര്‍മിക്കുന്നത്. സംഗീതം- യുവന് ശങ്കര്‍ രാജാ, ഛായാഗ്രാഹണം- നീരവ് ഷാ. ഹൈദരബാദിലായിരുന്നു ഷൂട്ടിംഗ്. വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.
Rajini 169 | തലൈവര്‍ 169 ഒരുക്കാന്‍ നെല്സന് ദിലീപ് കുമാര്‍ ; രജനി ആരാധകര്‍ ആവേശത്തില്അണ്ണാത്തെയുടെ ഗംഭീര വിജയത്തിന് ശേഷം സൂപ്പര്‍സ്റ്റാര്‍ രജനീകാന്ത് (Rajinikanth) നായകനാവുന്ന അടുത്ത ചിത്രം നെല്‍സണ്‍ ദിലീപ്കുമാര് (Nelson Dilipkumar) സംവിധാനം ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍. രജനീകാന്തിന്റെ സിനിമാ ജീവിതത്തിലെ 169 മത് ചിത്രമായിരിക്കും (Thalaivar 169) ഇത്. ശിവകാര്‍ത്തികേയനെ നായകനാക്കി നെല്സന് ദിലീപ് കുമാര്‍ ഒരുക്കിയ ഡോക്ടറിന്റെ വന്‍ വിജയത്തോടെ തെന്നിന്ത്യന്‍ സിനിമാലോകം പ്രതീക്ഷിച്ചിരുന്ന വാര്‍ത്തയായിരുന്നു രജനീകാന്ത്-നെല്സന് ദിലീപ് കുമാര്‍ കോംബിനേഷനില്‍ സിനിമ വരുന്നു എന്നത്. കോലമാവ് കോകില, റിലീസിനൊരുങ്ങുന്ന വിജയ് ചിത്രം ബീസ്റ്റ് എന്നിവയാണ് നെല്‍സന്റെ മറ്റു രണ്ട് ചിത്രങ്ങള്‍. എന്റര്‍ടൈന്‍മെന്റ് വെബ്സൈറ്റായ പിങ്ക് വില്ലയാണ് ഈ പ്രോജക്റ്റിനെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
127 Hours | പാറക്കൂട്ടത്തിനിടയിൽ അകപ്പെട്ട ഒരാൾ; ബാബുവിന്റെ അവസ്ഥ പറഞ്ഞ '127 അവേഴ്സ്'കോമഡിയ്ക്ക് പ്രാധാന്യം നല്കി ഒരുക്കുന്ന സിനിമയില്‍ ഒരു മുഴുനീള ഹാസ്യ കഥാപാത്രത്തെയാവും രജനീകാന്ത് അവതരിപ്പിക്കുന്നത്. ഏറെക്കാലത്തിനു ശേഷമാണ് രജനീകാന്ത് അത്തരത്തിലുള്ള ഒരു റോളില്‍ എത്തുന്നത്. പ്രോജക്റ്റിന്റെ ഔദ്യോഗിക പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്.
കൂടാതെ ഈ പ്രോജക്റ്റ് ശേഷമുള്ള തന്റെ 170 മത് ചിത്രത്തിനുവേണ്ടിയുള്ള ചര്‍ച്ചകളും രജനീകാന്ത് ആരംഭിച്ചു കഴിഞ്ഞു അറിവ്. ഒട്ടേറെ പ്രമുഖ സംവിധായകരാണ് വ്യത്യസ്തങ്ങളായ കഥകളുമായി സൂപ്പര്‍താരത്തെ സമീപിക്കുന്നത്.
കോവിഡ് വ്യാപനത്തിനിടെ ഏറെ ബുദ്ധിമുട്ടിയാണ് അണ്ണാത്തെയുടെ ഷൂട്ടിങ്ങ് പൂര്‍ത്തിയാക്കിയത്. രോഗബാധിതനായി രജനീകാന്ത് ആശുപത്രിയിലായതും ചിത്രീകരണം വൈകാന്‍ കാരണമായി. നയന്‍താര, കീര്‍ത്തി സുരേഷ് എന്നിവരായിരുന്നു അണ്ണാത്തെയിലെ നായികമാര്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.