• HOME
  • »
  • NEWS
  • »
  • film
  • »
  • 1 ദശലക്ഷം യുഎസ് ഡോളർ; വംശീയതയ്ക്കെതിരായ പോരാട്ടത്തിന് ബ്രാഡ് പിറ്റിന്റെ സംഭാവന

1 ദശലക്ഷം യുഎസ് ഡോളർ; വംശീയതയ്ക്കെതിരായ പോരാട്ടത്തിന് ബ്രാഡ് പിറ്റിന്റെ സംഭാവന

നടിയും ബ്രാഡ് പിറ്റിന്റെ മുൻഭാര്യയുമായ ജെന്നിഫർ ആനിസ്റ്റണും ഒരു മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു.

Image:Instagram

Image:Instagram

  • Share this:
    വംശീയതയ്ക്കെതിരെയുള്ള പോരാട്ടങ്ങൾക്ക് പിന്തുണയുമായി ഹോളിവുഡിൽ നിന്ന് കൂടുതൽ താരങ്ങൾ. വംശീയതയ്ക്കെതിരെ പ്രവർത്തിക്കുന്ന കളർ ഓഫ് ചെയ്ഞ്ച് എന്ന സംഘടനയ്ക്ക് ഹോളിവുഡ് താരം ബ്രാഡ് പിറ്റ് 1 ദശലക്ഷം യുഎസ് ഡോളർ സംഭാവന നൽകി.

    ദിവസങ്ങൾക്ക് മുൻപ്, ലോസ് ആഞ്ചൽസിൽ നടന്ന ബ്ലാക്ക് ലിവ്സ് മാറ്റർ പ്രതിഷേധ പരിപാടിയിലും ബ്രാഡ് പിറ്റ് പങ്കെടുത്തിരുന്നു.
    TRENDING:Madhupal KSEB Bill | ചെയർമാൻ ഇടപെട്ടു; മധുപാലിന്റെ അടഞ്ഞു കിടന്ന വീടിന്റെ 5,714 രൂപ 300 ആയി [NEWS] 'കൊറോണ പോരാളി' സോനു സൂദ് ഈ നാട്ടുകാർക്ക് ആരാധനാ മൂർത്തിയാണ് [NEWS] ഉറവിടം കണ്ടെത്താനാകാത്ത മൂന്നാം കോവിഡ് മരണം; അതീവജാഗ്രതയിൽ തലസ്ഥാനം [NEWS]
    നേരത്തേ, നടിയും ബ്രാഡ് പിറ്റിന്റെ മുൻഭാര്യയുമായ ജെന്നിഫർ ആനിസ്റ്റണും ഒരു മില്യൺ ഡോളർ സംഭാവന നൽകിയിരുന്നു. യുഎസ്സിലെ ഏറ്റവും പ്രധാനപ്പെട്ട സംഘടനയാണ് കളർ ഓഫ് ചെയ്ഞ്ച്. ‌‌

    ജോർജ് ഫ്ളോയിഡിന്റെ കൊലപാതകത്തെ തുടർന്ന് അമേരിക്കയിലെ വംശവെറിക്കെതിരെ കളർ ഓഫ് ചെയ്ഞ്ചിന്റെ നേതൃത്വത്തിൽ വലിയ രീതിയിലുള്ള മുന്നേറ്റങ്ങൾ നടക്കുന്നുണ്ട്.
    Published by:Naseeba TC
    First published: