കുറഞ്ഞ കാലത്തിനുള്ളിൽ വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് ബോളിവുഡിലെ മികച്ച നടിയെന്ന പേരെടുത്ത താരമാണ് ആലിയ ഭട്ട് (Alia Bhatt). 2012 ൽ സ്റ്റുഡന്റ് ഓഫ് ദി ഇയർ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറുമ്പോൾ വെറും 19 വയസ്സായിരുന്നു പ്രായം.
ഇന്ന് ആലിയ ഭട്ടിന് 29 വയസ്സ് തികയുകയാണ്. കൂടാതെ ബോളിവുഡിൽ നായികയായി പത്ത് വർഷവും ആലിയ ഈ വർഷം പൂർത്തിയാക്കും. ഇതിനിടയിൽ പ്രേക്ഷകർക്ക്ക്ക് ഓർമയിൽ സൂക്ഷിക്കാവുന്ന നടിയെന്ന നിലയിൽ തന്നെ അടയാളപ്പെടുത്തിയ നിരവധി ചിത്രങ്ങളിൽ ആലിയ ഭാഗമായി.
ആലിയയുടെ 29ാം പിറന്നാൾ ദിവസം കൂടുതൽ മനോഹരമാക്കിയിരിക്കുകയാണ് സംവിധായകൻ അയാൻ മുഖർജി. ആലിയയും റൺബീറും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന്റെ സംവിധായകനാണ് അയാൻ. ചിത്രത്തിലെ ആലിയയുടെ ഫസ്റ്റ് ലുക്ക് വീഡിയോ ഇന്ന് പുറത്തു വിട്ടാണ് അയാൻ മുഖർജി പിറന്നാൾ സമ്മാനം നൽകിയിരിക്കുന്നത്.
ഈ വർഷം സെപ്റ്റംബറിലാണ് ബ്രഹ്മാസത്ര പുറത്തിറങ്ങുന്നത്. മൂന്ന് ഭാഗങ്ങളായി ഒരുങ്ങുന്ന ചിത്രത്തിന്റെ ആദ്യ പാർട്ടാണ് ഈ വർഷം പുറത്തിറങ്ങുന്നത്. ചിത്രത്തിൽ ഇഷ എന്ന കഥാപത്രത്തെയാണ് ആലിയ അവതരിപ്പിക്കുന്നത്. ഹിന്ദിയെ കൂടാതെ, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.
കരൺ ജോഹറാണ് ബ്രഹ്മാണ്ഡ ചിത്രം നിർമിക്കുന്നത്. പിറന്നാൾ ദിവസം ആലിയയുടെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി വൈകാരികമായ ഒരു കുറിപ്പും കരൺ ജോഹർ പങ്കുവെച്ചിട്ടുണ്ട്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.