നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Break up Anniversary | തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ പെണ്‍കുട്ടിയുടെ കഥ; യുട്യൂബില്‍ ശ്രദ്ധ നേടി ഷോര്‍ട്ട് ഫിലിം

  Break up Anniversary | തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ പെണ്‍കുട്ടിയുടെ കഥ; യുട്യൂബില്‍ ശ്രദ്ധ നേടി ഷോര്‍ട്ട് ഫിലിം

  പ്രണയവും തകര്‍ച്ചയും പിന്നാലെയെത്തുന്ന 'ബ്രേക്കപ്പ് ആനിവേഴ്‌സറി'യെക്കുറിച്ചുമെല്ലാം ചിത്രം പറയുന്നു

  • Share this:
   വിരഹവും വേര്‍പിരിയലും എന്നും ഒരു വേദനയാണ്. പ്രണയത്തിന് ശേഷമുണ്ടാവുന്ന വേര്‍പിരിയലില്‍ തകര്‍ന്ന് പോകുന്നവര്‍ മാത്രമല്ല, വേദനയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ് പുതു ജീവിതം സ്വപ്മതുല്യമാക്കി മാറ്റുന്നവരും ചുരുക്കമല്ല. അത്തരത്തില്‍ പ്രണയ തകര്‍ച്ചയില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ഷോര്‍ട്ട്ഫിലിമാണ് യുട്യൂബില്‍ ഇപ്പോള്‍ വൈറലാവുന്നത്.

   ബ്രേക്കപ്പ് ആനിവേഴ്‌സറി എന്ന് പേരിട്ടിരിക്കുന്ന ഷോര്‍ട്ട്ഫിലിമില്‍ ബംഗളൂരുവില്‍ താമസിക്കുന്ന മലയാളിയായ ഫാഷന്‍ ഡിസൈനര്‍ 'വൃഷിക'യാണ് കേന്ദ്ര കഥാപാത്രമായി എത്തുന്നത്.

   വൃഷികയുടെ മോണോലോഗിലൂടെയാണ് കഥ കടന്ന് പോവുന്നത്. അവളുടെ പ്രണയവും തകര്‍ച്ചയും പിന്നാലെയെത്തുന്ന 'ബ്രേക്കപ്പ് ആനിവേഴ്‌സറി'യെക്കുറിച്ചുമെല്ലാം ചിത്രം പറയുന്നു.

   ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം, എഡിറ്റിംഗ്, ഡിഐ, സംവിധാനം എന്നിവയെല്ലാം നിര്‍വ്വഹിച്ചിരിക്കുന്നത് ആനന്ദ് പഗയാണ്. ദേവിക ശിവന്‍, അനുപം ജയദീപ്, കാര്‍ത്തിക ശിവന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു.   സംഗീതം അനന്ദ് കുമാര്‍, അരിസൈഗ്. മ്യൂസിക് 247 യുട്യൂബ് ചാനലിലൂടെ ഇന്നലെയാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.

   ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു; പ്രധാന കഥാപാത്രമായി മാധവന്‍

   ഇന്ത്യയിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ ഭോപ്പാല്‍ ഗ്യാസ് ദുരന്തം വെബ് സീരീസാവുന്നു. 'ദ റെയില്‍വേ മാന്‍' എന്ന് പേരിട്ടിരിക്കുന്ന സീരീസില്‍ പ്രധാന കഥാപാത്രമായി എത്തുന്നത് മാധവന്‍ ആണ്.

   ഭോപ്പാല്‍ ദുരന്തത്തില്‍ ആയിരക്കണക്കിന് പേരുടെ ജീവന്‍ രക്ഷിച്ച ഭോപ്പാല്‍ റെയില്‍ സ്റ്റേഷനിലെ ജീവനക്കാരാണ് സീരിസില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. മാധവനോടൊപ്പം ഇര്‍ഫാന്‍ ഖാന്റെ മകന്‍ ബാബില്‍ ഖാനും ഒരു പ്രധാന വേഷത്തിലെത്തുന്നു.

   കഴിഞ്ഞ ദിവസമാണ് സീരീസിന്റെ ഷൂട്ടിംഗ് തുടങ്ങിയത്. ശിവ് റവെയ്‌ലാണ് സീരീസ് സംവിധാനം ചെയ്യുന്നത്. പ്രമുഖ ഇന്ത്യന്‍ സിനിമ നിര്‍മാണ കമ്പനിയായ യാഷ് രാജ് ഫിലിംസാണ് സീരിസ് ചെയ്യുന്നത്.

   യാഷ് രാജ് ഫിലിംസിന്റെ സ്ട്രീമിംഗ് വിഭാഗത്തിലെ കമ്പനിയായ വൈആര്‍എഫ് എന്റര്‍ടെയ്ന്‍മെന്റ് ആണ് നിര്‍മാണം. ബോപ്പാല്‍ ഗ്യാസ് ദുരന്തത്തില്‍ ജനങ്ങളെ രക്ഷിച്ച് ഹീറോ ആയവരെ കുറിച്ച് വിശ്വസനീയമായി സീരീസ് എടുക്കാനാണ് ആലോചിക്കുന്നത് എന്ന് യാഷ് രാജ് ഫിലിംസ് അധികൃതര്‍ പറയുന്നു.

   1984 ഡിസംബര്‍ 2 നാണ് ഭോപ്പാല്‍ ഗ്യാസ് ദുരന്തം നടന്നത്. അമേരിക്കയുടെ യൂണിയന്‍ കാര്‍ബൈഡ് കമ്പനിയുടെ കീടനാശിനി നിര്‍മ്മാണശാലയിലുണ്ടായ വ്യാവസായിക ദുരന്തമാണ് ഭോപ്പാല്‍ ദുരന്തം.

   ലോകത്തിലെ ഏറ്റവും ദാരുണമായ വ്യാവസായിക ദുരന്തമായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. മുപതിനായിരത്തിനടുത്ത് ആള്‍ക്കാര്‍ ഭോപ്പാല്‍ ദുരന്തത്തില്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷത്തില്‍പരം നിത്യരോഗികളാകുകയും ചെയ്തുവെന്നാണ് കണക്ക്.

   സീരീസ് അടുത്ത വര്‍ഷം ഡിസംബര്‍ 2ന് സംപ്രേഷണം ചെയ്യുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഗുജറാത്ത്, തമിഴ്, മറാത്തി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധനേടിയ മലയാളിയായ കെ കെ മേനോന്‍ എന്ന കൃഷ്ണ കുമാര്‍ മേനോനും സീരീസില്‍ പ്രധാന വേഷത്തിലുണ്ട്.
   Published by:Karthika M
   First published:
   )}