ഈ മാസം ആദ്യമാണ് നടി കാജൽ അഗർവാൾവിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. വ്യവസായി ഗൗതം കിച് ലുവാണ് വരൻ. കഴിഞ്ഞ മാസം ഇരുവരും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞതായാണ് സൂചന.
ഇപ്പോഴിതാ എൻഗേജ് മെന്റ് മോതിരത്തിൻറെ ചിത്രം പുറത്തു വിട്ടിരിക്കുകയാണ് കാജൽ അഗർവാൾ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിലാണ് കാജൽ ഡയമണ്ട് മോതിരം കാണിച്ചിരിക്കുന്നത്.
വിരുകൾ ചലിപ്പിക്കുകയും അതിനൊപ്പം തംസ് അപ്പ് ചിഹ്നം കാണിക്കുകയും ചെയ്തുകൊണ്ടാണ് കാജൽ മോതിരം കാണിച്ചിരിക്കുന്നത്. കാജലും ഗൗതമും തമ്മിലുള്ള വിവാഹത്തിന് ഇനി ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഒക്ടോബർ 30നാണ് വിവാഹം.
സ്കൂൾ കാലഘട്ടം മുതൽ അടുത്തറിയുന്നയാളെയാണ് കാജൽ ജീവിത പങ്കാളിയാക്കുന്നത്. ഇ-കൊമേഴ്സ് സ്ഥാപനമായ ഡിസേൺ ലിവിങ് മേധാവിയാണ് ഗൗതം കിച് ലു. മുംബൈയിൽ വെച്ചാണ് വിവാഹം. ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുക്കുന്നത്.
ബോളിവുഡ് ചിത്രം മുംബൈ സാഗയാണ് കാജലിന്റെ അടുത്ത ചിത്രം. ജോൺ അബ്രഹാം നായകനാകുന്ന ചിത്രത്തിൽ വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
കമൽഹാസന് ചിത്രം ഇന്ത്യൻ 2ലും കാജൽ വേഷമിടുന്നുണ്ട്. കൂടാതെ കങ്കണ റണൗട്ടിന്റെ ക്യൂനിന്റെ റീമേക്കിലും കാജലാണ് നായിക.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.