നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • 'മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടും'; സുരേഷ് ഗോപി- ശോഭനാ തിരിച്ചുവരവ് ആഘോഷമാക്കി ദുൽഖർ

  'മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടും'; സുരേഷ് ഗോപി- ശോഭനാ തിരിച്ചുവരവ് ആഘോഷമാക്കി ദുൽഖർ

  ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'.

  സുരേഷ് ഗോപി, ശോഭന

  സുരേഷ് ഗോപി, ശോഭന

  • Share this:
   മലയാളി സിനിമാ പ്രേക്ഷകരുടെ ഇഷ്ട ജോഡികളായിരുന്ന ശോഭനയും സുരേഷ് ഗോപിയും വർഷങ്ങൾക്ക് ശേഷം വീണ്ടും മുഖാമുഖം വരുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. ദുൽഖർ സൽമാൻ‌ നായകനാകുന്ന ചിത്രത്തിൽ പ്രിയദർശന്റെയും ലിസിയുടെയും മകൾ കല്യാണി പ്രിയദർശൻ ആണ് നായിക. ദുൽഖർ, കല്യാണി പ്രിയദർശൻ, ശോഭന, സുരേഷ് ഗോപി എന്നിവർ ഒന്നിച്ചെത്തുന്ന ഗാനരംഗം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരിന്നു.

   ദുൽഖർ സൽമാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം സ്റ്റാർ ഫിലിംസും വേ ഫെറർ ഫിലിംസും നിർമ്മിച്ച് സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് വരനെ ആവശ്യമുണ്ട്.

   Also Read- അങ്ങനെ ഗംഗയും നകുലനും മുഖാമുഖം; വരനെ ആവശ്യമുണ്ട് സിനിമയിലെ ആദ്യ ഗാനത്തിലൂടെ

   സുരേഷ് ഗോപിയും ശോഭനയും സ്ക്രീനിൽ വീണ്ടും ഇന്ദ്രജാലം സൃഷ്ടിക്കാനെത്തുന്നുവെന്ന് ദുൽഖർ സൽമാൻ ട്വീറ്റ് ചെയ്തു. മലയാളികളുടെ മനസ്സിൽ ചേക്കേറിയ നിത്യഹരിത ജോഡികൾ വീണ്ടുംവരികയാണ്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിൽ സുരേഷ് ഗോപി സാറും ശോഭന മാമും ഇന്ദ്രജാലം  സൃഷ്ടിക്കുകയാണ്' - ദുൽഖർ കുറിച്ചു.   ഉർവശി, മേജർ രവി, ലാലു അലക്സ്, ജോണി ആന്റണി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാല്‍ ജോസിനൊപ്പം സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുള്ള അനൂപ് സത്യൻ ആദ്യമായി സ്വതന്ത്ര സംവിധായകനാകുന്ന ചിത്രത്തിൽ ചെന്നൈയില്‍ സ്ഥിരതാമസമാക്കിയ രണ്ട് പേരുടെ ജീവിതകഥ ആസ്പദമാക്കിയാണ് കഥ. ഒരു ഫൺ ഫാമിലി എന്റർടെയ്നർ ചിത്രമായാണ് ഇതൊരുക്കുന്നത്.

   ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനിയുടെ നേതൃത്വത്തിൽ അണിയറയിൽ മൂന്ന് ചിത്രങ്ങളാണ് പുരോഗമിക്കുന്നത്. അതിൽ ഈ മൂന്നാമതായി പ്രഖ്യാപിച്ച ചിത്രമാണ് ഇത് എങ്കിലും ആദ്യം തീയേറ്ററുകളിലെത്താൻ ഒരുങ്ങുന്നത് അനൂപ് സത്യൻ ഒരുക്കുന്ന ഈ ചിത്രമാണ്. കുറുപ്പ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളാണ് ദുൽഖർ സൽമാന്റെ പ്രൊഡക്ഷൻ കമ്പനി നിർമ്മിക്കുന്ന മറ്റു രണ്ട് ചിത്രങ്ങൾ. ഉയരെ, ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്നീ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച മുകേഷ് മുരളീധരനാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കുന്നത് അല്‍ഫോണ്‍സ് ജോസഫാണ്.
   Published by:Rajesh V
   First published:
   )}