• HOME
  • »
  • NEWS
  • »
  • film
  • »
  • Tom Mann| വിവാഹ ദിവസം പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വിയോഗം; ജീവിതം ഇരുട്ടിലായെന്ന് ഗായകൻ

Tom Mann| വിവാഹ ദിവസം പ്രിയപ്പെട്ടവളുടെ അപ്രതീക്ഷിത വിയോഗം; ജീവിതം ഇരുട്ടിലായെന്ന് ഗായകൻ

ടോം മാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ദുഃഖവാർത്ത പങ്കുവെച്ചത്.

  • Share this:
    വിവാഹ ദിവസം പ്രിയപ്പെട്ടവൾ വിടപറഞ്ഞുവെന്ന ദുഃഖവാർത്തയാണ് ബ്രിട്ടീഷ് ഗായകൻ ടോ മാൻ (Tom Mann)സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. മുൻ എക്സ് ഫാക്ടർ താരമായ ടോം മാൻ ഇൻസ്റ്റഗ്രാമിലൂടെയാണ് ദുഃഖവാർത്ത പങ്കുവെച്ചത്.

    “ഇങ്ങനെ എഴുതേണ്ടി വരുമെന്ന് എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ എന്റെ പ്രിയപ്പെട്ട ഡാനി - എന്റെ ഉറ്റ സുഹൃത്ത്, എന്റെ എല്ലാം അതിലും കൂടുതലും, എന്റെ ജീവിതത്തിലെ സ്നേഹം - ജൂൺ 18 ശനിയാഴ്ച പുലർച്ചെ അന്തരിച്ചു. ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ദിനം എന്ന് കരുതിയ ദിനം തിരിച്ചെടുക്കാനാവാത്ത ഹൃദയാഘാതത്തിൽ അവസാനിച്ചു. ”. കടലോളം താൻ കണ്ണീർ വാർത്തുവെന്നും ഇരുപത്തിയെട്ടുകാരനായ ടോം ഹൃദയഭേദഗകമായ കുറിപ്പിൽ പറയുന്നു.








    View this post on Instagram






    A post shared by Tom Mann (@tommanninsta)





    ജൂൺ 18 നാണ് ടോമിന്റെ കാമുകിയായ ഡാനിയേല ഹാംപ്സൺ (34) അന്തരിച്ചതെന്നാണ് വിവരം. മരണകാരണം എന്താണെന്ന് പുറത്തുവിട്ടിട്ടില്ല. ഇരുവർക്കും ബോവീ എന്ന പേരിൽ ഒരു കുഞ്ഞുമുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് കുഞ്ഞ് പിറന്നത്.








    View this post on Instagram






    A post shared by Tom Mann (@tommanninsta)





    വിവാഹം നടക്കേണ്ടിയിരുന്ന ദിനമാണ് ഡാനിയേലിന്റെ അപ്രതീക്ഷിത വിവാഹം. ഇരുവരും 2020 സെപ്റ്റംബറിൽ വിവാഹിതരാകാൻ തീരുമാനിച്ചിരുന്നെങ്കിലും കോവിഡിനെ തുടർന്ന് നീട്ടി വെക്കുകയായിരുന്നു.
    Published by:Naseeba TC
    First published: