• HOME
  • »
  • NEWS
  • »
  • film
  • »
  • 'വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത്'; ഡെന്നിസ് ജോസഫിനെ ഓര്‍ത്ത് മമ്മൂട്ടി

'വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത്'; ഡെന്നിസ് ജോസഫിനെ ഓര്‍ത്ത് മമ്മൂട്ടി

എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും മമ്മൂട്ടി പറഞ്ഞു

ഡെന്നീസ് ജോസഫ്, മമ്മൂട്ടി

ഡെന്നീസ് ജോസഫ്, മമ്മൂട്ടി

  • Share this:
    സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നീസ് ജോസഫിന്റെ വേര്‍പാടില്‍ അനുശോചിച്ച് നടന്‍ മമ്മൂട്ടി. 'ഡെന്നീസ് ജോസഫിന്റെ അകാല വിയോഗം എന്നെ വല്ലാതെ സങ്കടപ്പെടുത്തുന്നു. വളര്‍ച്ചയിലും തളര്‍ച്ചയിലും എന്റെ ഒപ്പം ഉണ്ടായിരുന്ന സഹോദര തുല്യനായ സുഹൃത്ത് ഇപ്പോഴില്ല, എഴുതിയതും സംവിധാനം ചെയ്തതുമായ എല്ലാ സിനിമകളിലൂടെയും അദ്ദേഹം ഓര്‍മിക്കപ്പെടും. നിത്യശാന്തി നേരുന്നു' മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.

    ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് വൈകുന്നേരം ആയിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്. ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ തുടങ്ങി നാല്‍പ്പഞ്ചില്‍ അധികം സിനിമകളാണ് അദ്ദേഹത്തിന്റേതായി ഉള്ളത്. മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് ഉയര്‍ന്ന് സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേത് ആയിരുന്നു.

    Also Read- 'ഇന്നലെ രാത്രി നീ എന്നോട് സംസാരിച്ചപ്പോൾ വിചാരിച്ചില്ല നീ ഇന്ന് ഉണ്ടാവില്ലെന്ന്'; ഡെന്നീസ് ജോസഫിന്റെ വേർപാടിൽ പ്രിയദർശൻ

    മലയാളസിനിമയുടെ ഇന്നത്തെ മുഖം സൃഷ്ടിക്കുന്നതിന് വലിയൊരു അളവ് പങ്കുവഹിച്ച സിനിമാ പ്രവര്‍ത്തകനാണ് ഡെന്നീസ് ജോസഫ്. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ ജീവിതത്തേക്കുറിച്ച് അദ്ദേഹമെഴുതിയ 'നിറക്കൂട്ടുകളില്ലാതെ'എന്ന പുസ്തകം നടന്‍ മമ്മൂട്ടി ആയിരുന്നു പ്രകാശനം ചെയ്തത്. 1985ല്‍ ആയിരുന്നു 'മമ്മൂട്ടി' നായകനായ ജോഷി സംവിധാനം ചെയ്ത നിറക്കൂട്ട് എത്തിയത്. ആ പേര് തന്നെയാണ് ഡെന്നിസ് ജോസഫ് തന്റെ പുസ്തകത്തിനും നല്‍കിയത്.
    Published by:Jayesh Krishnan
    First published: