ബോളിവുഡിന്റെ കിംഗ് ഖാന് ഈ പിറന്നാൾ വളരെ സ്പെഷ്യലാണ്. ഈ ജന്മദിനത്തോടെ ചരിത്രത്തിന്റെ തന്നെ ഭാഗമായിരിക്കുകയാണ് ഷാരൂഖ് ഖാൻ. ഇതിനു കാരണം ബുർജ് ഖലീഫയോളം ഉയരത്തിലുള്ള പിറന്നാള്‍ ആശംസ തന്നെ.
താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ട് ബുർജ് ഖലീഫയിൽ ലൈറ്റ് അലങ്കാരം ഒരുക്കിയിരുന്നു. ഇതാദ്യമായിട്ടാണ് ബുർജ് ഖലീഫയിൽ ഇത്തരത്തിലൊരു അലങ്കാരം നടത്തിയത്.
also read:പുതിയ പടത്തിന്റെ പേര് 'സങ്കി'; പിറന്നാൾ ദിവസം ഷാരുഖിന് ട്രോൾ മഴ
ബോളിവുഡിന്റെ കിംഗ് ഷാരൂഖ് ഖാന് ജന്മദിനാശംസകൾ- എന്ന് കുറിച്ചു കൊണ്ടാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയിൽ വർണ വിസ്മയം തീർത്തത്. ബോളിവുഡ് ഗാനത്തിനൊപ്പം ചുവടുവയ്ക്കുന്ന മ്യൂസിക് ഫൗണ്ടയിനിന്റെ പശ്ചാത്തലത്തിലാണ് ബുർജ് ഖലീഫയിൽ താരത്തിന് ജന്മദിനാശംസ നേർന്നിരിക്കുന്നത്.
ഇതിന്റെ വീഡിയോ ഷാരൂഖ് തന്നെ ഷെയർ ചെയ്തിട്ടുണ്ട്. ഒപ്പം ഇത്തരത്തിലൊരു വിസ്മയം തീർത്തതിന് നന്ദിയും അറിയിച്ചിട്ടുണ്ട്. ഇതുവരെ ആയിരുന്നതിലും ഉയരത്തിൽ ഇപ്പോൾ എത്തിയിരിക്കുന്നതായി ഷാരൂഖ് കുറിച്ചു.
ദുബായ് ഷാരൂഖിന് നൽകിയ ഈ ജന്മദിന സമ്മാനം ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ തരംഗമായിട്ടുണ്ട്.
ദുബായ് ടൂറിസത്തിന്റെ ബീ മൈ ഗസ്റ്റ് കാംപെയ്നിന്റെ മുഖമാണ് ഷാരൂഖ് ഖാൻ. ഇതിൽ ദുബായിലേക്ക് തന്റെ അതിഥികളായി ഷാരൂഖ് എല്ലാവരെയും ക്ഷണിക്കുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Birthday, Bollywood, Burj Khalifa, Shah Rukh Khan