• News
  • IPL 2019
  • Elections 2019
  • Films
  • Gulf
  • Life
  • Crime
  • Photos
  • Video
  • Buzz
  • Live TV

മോഹൻലാലിനെതിരെ പ്രതിഷേധം: സി.എസ് വെങ്കിടേശ്വരൻ രാജിവച്ചു


Updated: July 31, 2018, 1:57 PM IST
മോഹൻലാലിനെതിരെ പ്രതിഷേധം: സി.എസ് വെങ്കിടേശ്വരൻ രാജിവച്ചു

Updated: July 31, 2018, 1:57 PM IST
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്ന സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് പ്രശസ്ത എഴുത്തുകാരനും സിനിമാ നിരൂപകനുമായ സി.എസ് വെങ്കിടേശ്വരൻ ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിൽ നിന്നും രാജിവച്ചു. തിങ്കളാഴ്ച വൈകിട്ടോടെ രാജികത്ത് അക്കാദമി ചെയർമാനും സെക്രട്ടറിക്കും ഇ-മെയിൽ ചെയ്യുകയായിരുന്നു. ഈ കത്തിൽ വ്യക്തിരപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് പറയുന്നതെങ്കിലും മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെ എതിർക്കുന്നവരുടെ കൂട്ടായ തീരുമാനപ്രകാരമാണ് രാജിയെന്നാണ് സൂചന.

ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര വി​ത​ര​ണ ച​ട​ങ്ങി​ലേക്ക് ചലച്ചിത്ര താരത്തെ മുഖ്യാതിഥിയായി ക്ഷണിക്കരുതെന്ന് ചൂണ്ടിക്കാട്ടി ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​ർ മു​ഖ്യ​മ​ന്ത്രി​ക്കും സാം​സ്കാ​രി​ക ​മ​ന്ത്രി​ക്കും നേരത്തെ നി​വേ​ദ​നം ന​ൽ​കിയിരുന്നു. ച​ല​ച്ചി​ത്ര​അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബീ​നാ​പോ​ൾ അ​ട​ക്കം ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളും ഡ​ബ്ല്യു.​സി.​സി അം​ഗ​ങ്ങ​ളും മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രും എ​ഴു​ത്തു​കാ​രും അ​ട​ക്കം 107 പേ​രാ​ണ്​ ഒ​പ്പി​ട്ട​ത്. ഇവരോടൊപ്പം നി​വേ​ദ​നത്തിൽ സി.എസ് വെങ്കിടേശ്വരനും ഒപ്പുവച്ചിരുന്നു.

വെങ്കിടേശ്വരന്റെ രാജിയോടെ ഈ വിഷയത്തിൽ അക്കാദമിയിലെ ഭിന്നത മറനീക്കി പുറത്ത് വന്നിരിക്കുകയാണ്. മോഹൻലാലിന്റെ സാന്നിധ്യം എതിർക്കുന്ന അക്കാദമി ഭാരവാഹികൾ സിനിമ വകുപ്പിന്റെ ചുമതലയുള്ള മന്ത്രി എ.കെ.ബാലന്റെ നടപടിയിൽ അതൃപ്തരാണ്. ആഗസ്റ്റ് എട്ടിനാണ് അവാർഡ് ദാന ചടങ്ങ്. അതിന് മുൻപ് പ്രതിഷേധമുള്ള ജനറൽ കൗൺസിൽ അംഗങ്ങൾ ഓരോരുത്തരായി രാജിവക്കാനാണ് തീരുമാനം എന്നാണ് സൂചന.

അക്കാദമി വൈസ് ചെയർപേഴ്സൺ ബീന പോൾ, ജനറൽ കൗൺസിൽ അംഗങ്ങളായ വി.കെ.ജോസഫ്, സജിത മഠത്തിൽ, ജി.പി.രാമചന്ദ്രൻ, ദീദി ദാമോദരൻ, മധു ജനാർദനൻ എന്നിവരും നിവേദനത്തിൽ ഒപ്പിട്ടിരുന്നു. കൗൺസിലിലെ മറ്റ് അംഗങ്ങളായ റസൂൽ പൂക്കുട്ടി, മഞ്ജു വാരിയർ, നീലൻ, സണ്ണി ജോസഫ്, പ്രദീപ് ചൊക്ലി എന്നിവർ ഈ നീക്കത്തെ അനുകൂലിച്ചിരുന്നില്ല. പിണറായി വിജയനോടും എ.കെ. ബാലനോടും ഏറെ അടുപ്പമുള്ള വി.കെ.ജോസഫ് ഉൾപ്പെടെയുള്ളവർ സർക്കാർ തീരുമാനത്തിനെതിരെ തിരിഞ്ഞതു സിപിഎമ്മിലും ചർച്ചയായിട്ടുണ്ട്.

ദേ​ശീ​യ പു​ര​സ്‌​കാ​രം രാ​ഷ്​​ട്ര​പ​തി ന​ല്‍കു​ന്ന മാ​തൃ​ക​യി​ല്‍ സം​സ്ഥാ​നം ഔ​ദ്യോ​ഗി​ക​മാ​യി ന​ല്‍കു​ന്ന ച​ട​ങ്ങാ​ണ് കേ​ര​ള​ത്തി​ലും വേ​ണ്ട​തെ​ന്നാണ് നി​വേ​ദ​ന​ത്തി​ൽ ആവശ്യപ്പെട്ടത്. മു​ഖ്യാ​തി​ഥി​യെ ക്ഷ​ണി​ക്കു​ന്ന​ത്​ ജേ​താ​ക്ക​ളെ അ​പ​മാ​നി​ക്കു​ന്ന​തി​ന് തു​ല്യ​മാ​ണ്. ഈ ചടങ്ങില്‍ മുഖ്യ മന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടു വരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടിയിരുന്നു.

എന്നാൽ, പ്രതിഷേധക്കാരെ പിന്തള്ളി നടൻ മോഹൻ ലാലിനെ പു​ര​സ്‌​കാ​ര വി​ത​ര​ണ ച​ട​ങ്ങി​ലെ മുഖ്യാഥിതിയായി ക്ഷണിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിക്കുകയായിരുന്നു.

 
First published: July 31, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...
  • I agree to receive emails from NW18

  • I promise to vote in this year's elections no matter what the odds are.

    Please check above checkbox.

  • SUBMIT

Thank you for
taking the pledge

Vote responsibly as each vote
counts and makes a difference

Click your email to know more

Disclaimer:

Issued in public interest by HDFC Life. HDFC Life Insurance Company Limited (Formerly HDFC Standard Life Insurance Company Limited) (“HDFC Life”). CIN: L65110MH2000PLC128245, IRDAI Reg. No. 101 . The name/letters "HDFC" in the name/logo of the company belongs to Housing Development Finance Corporation Limited ("HDFC Limited") and is used by HDFC Life under an agreement entered into with HDFC Limited. ARN EU/04/19/13618
T&C Apply. ARN EU/04/19/13626