• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കാൽപ്പന്തിന്റെ അവേശവുമായി 'കാൽസിയോ'; ആശംസകൾ നേർന്ന് അജു വർഗീസ്

news18
Updated: July 16, 2018, 1:10 PM IST
കാൽപ്പന്തിന്റെ അവേശവുമായി 'കാൽസിയോ'; ആശംസകൾ നേർന്ന് അജു വർഗീസ്
news18
Updated: July 16, 2018, 1:10 PM IST
പ്രമേയത്തിലെ വ്യത്യസ്തത കൊണ്ടും സമീപനത്തിലെ പുതുമ കൊണ്ടും ശ്രദ്ധേയമാവുകയാണ് കാൽസിയോ എന്ന ഷോർട്ട് ഫിലിം. വൃദ്ധനായ ഫുട്ബോളറുടെ ജീവിതവും അദ്ദേഹത്തിന് ഫുട്ബോളിനോടുള്ള വികാരവും വ്യക്തമാക്കുന്ന ചിത്രമാണിത്. ചിത്രത്തിന് ആശംസകൾ നേർന്നിരിക്കുകയാണ് യുവ താരം അജു വർഗീസ്.

നവാഗതനായ ശബരി വിശ്വം ആണ് ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. 'സുഡാനി ഫ്രം നൈജീരിയ'
എന്ന ചിത്രത്തിലെ സ്വാഭാവികമായ അഭിനയത്തിലൂടെ ശ്രദ്ധേയനായ കെടിസി അബ്ദുള്ളയാണ് കാൽസിയോയിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത്.

ചിത്രത്തിന്റെ അവസാനത്തിലെ വൈകാരിക പ്രകടനം മനസിനെ വളരെയധികം സ്വാധീനിക്കുന്നു. 'ഓറഞ്ച് വാലി'എന്ന ചിത്രത്തിന് ശേഷം നിതിൻ കെ രാജ് ക്യാമറ ചെയ്യുന്ന ചിത്രമാണിത്. നവാഗതനായ ഹരി മോഹൻ ആണ് കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.

'മോഹൻലാൽ'എന്ന ചിത്രത്തിനടക്കം നിരവധി ചിത്രങ്ങൾക്ക് സംഗീതം നിർവഹിച്ച പ്രകാശ് അലക്സ് ആണ് സംഗീതം നിർവഹിച്ചിരിക്കുന്നത്.
Loading...
തോമസ് ആണ് എഡിറ്റിംഗ്.

"ഇതൊരു ഫുട്ബോൾ വികാരത്തിന്റെ കഥയാണ്.
ആത്മാവിലും ശരീരത്തിലും കാൽപ്പന്തിനെ വഹിക്കുന്ന ഹൃദയങ്ങൾക്ക് വേണ്ടിയുള്ള കഥ" എന്നു പറഞ്ഞാണ് ചിത്രം അവസാനിക്കുന്നത്.

ലോകഫുട്ബോൾ മാമാങ്കത്തിന്റെ കൊട്ടിക്കാലശമാകുമ്പോൾ ആവേശമാവുകയാണ് കാൽസിയോ. ഇനിയും തലമുറകൾ കാൽപ്പന്തിനെ വഹിക്കാനുള്ളൊരു വികാരം കൂടിയാണ് ചിത്രം.

First published: July 16, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍