സിനിമാ രംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന പ്രതിഭകളെ കണ്ടെത്താനായി മലയാള സിനിമയിലെ വാട്സാപ്പ് കൂട്ടായ്മ 'വെള്ളിത്തിര'യുടെ ഭാഗമായ 'വെള്ളിത്തിര പ്രൊഡക്ഷൻസ്' സംഘടിപ്പിക്കുന്ന കേരള ഇന്റർനാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ KISFF - 2022 ന് തുടക്കം കുറിച്ചു. ഷോർട്ട് ഫിലിം, മ്യൂസിക്കൽ വീഡിയോ എന്നിങ്ങനെ രണ്ട് വിഭാഗങ്ങളിലാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.
ഫെസ്റ്റിവലിന്റെ ലോഗോ ലോഞ്ചും വെള്ളിത്തിര വെബ്സൈറ്റിന്റെ ഉദ്ഘാടനവും സംവിധായകനും കെ.ഐ.എസ്.എഫ്.എഫ്. ജൂറി അംഗവുമായ സന്തോഷ് വിശ്വനാഥ് എറണാകുളം പ്രസ്സ് ക്ലബ്ബിൽ വെച്ച് നിർവ്വഹിച്ചു.
മൊമെന്റോയും സർട്ടിഫിക്കറ്റും കൂടാതെ ഒരു ലക്ഷം രൂപയുടെ ക്യാഷ് അവാർഡുകളുമാണ് രണ്ട് കാറ്റഗറികളിലായി വിജയികൾക്ക് നൽകുന്നത്.1000 രൂപയാണു പ്രവേശന ഫീസ്. പ്രമുഖ ഒ.ടി.ടി. പ്ലാറ്റ്ഫോമുകളായ നീസ്ട്രീം, സൈന പ്ലേ, മെയിൻ സ്ട്രീം, സിനിയ, ലൈം ലൈറ്റ് എന്നിവ ഈ ഫെസ്റ്റിവലുമായി സഹകരിക്കുന്നുണ്ട്. തിരഞ്ഞെടുക്കപ്പെടുന്ന ഷോർട്ട് ഫിലിമുകൾ നിർമ്മാതാക്കൾക്ക് താത്പര്യമുണ്ടെങ്കിൽ ഈ ഒ.ടി.ടികളിലൂടെ പ്രദർശിപ്പിക്കാനുള്ള അവസരം നൽകുന്നതാണു. ഇന്ത്യൻ സിനിമാ ഗാലറി, എസ്സാർ മീഡിയ, ഇ.ഡി. എസ്സ്.എസ്സ്. വെഞ്ചേഴ്സ് എന്നിവരും കെ.ഐ.എസ്.എഫ്.എഫുമായി സഹകരിക്കുന്നുണ്ട്.
സംവിധായകൻ സന്തോഷ് വിശ്വനാഥ്, നടനും സംവിധായകനുമായ ബോബൻ സാമുവൽ, ഛായാഗ്രാഹകൻ വൈദി സോമസുന്ദരം, തിരക്കഥാകൃത്ത് രാജേഷ് വർമ, സംഗീത സംവിധായകനും തിരക്കഥാകൃത്തുമായ രതീഷ് വേഗ എന്നിവരാണ് ജൂറി അംഗങ്ങൾ.
2015 ജനുവരി മുതൽ 2022 ഏപ്രിൽ വരെയുള്ള ഷോർട്ട് ഫിലിമുകളും മ്യൂസിക്കൽ വീഡിയോകളുമാണ് ഫെസ്റ്റിവലിലേക്ക് പരിഗണിക്കുക. www.vellithira.net എന്ന വെബ്സൈറ്റ് വഴി എൻട്രികൾ സമർപ്പിക്കാവുന്നതാണ്. ഏപ്രിൽ 20 വരെ എൻട്രികൾ
സ്വീകരിക്കും. വിശദ വിവരങ്ങൾക്ക് 9207503603 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
വെള്ളിത്തിര ഗ്രൂപ്പ് അഡ്മിനും, കെ.ഐ.എസ്.എഫ്.എഫ്. ഫൗണ്ടറും, സി.ഇ.ഒയുമായ അൽത്താഫ് പി.ടി., കെ.ഐ.എസ്.എഫ്.എഫ്. ഫെസ്റ്റിവൽ ഡയറക്ടർ അജു അജീഷ്, പി.ആർ.ഒ. മഞ്ജു ഗോപിനാഥ് എന്നിവർ പത്ര സമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
Summary: Entries invited from short film makers to participate in the upcoming Kerala International Short Film Festival (KISFF 2022). Films are being categorised into short film and music video. Vellithira, a WhatsApp collective of filmlovers are hosting the event
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.