HOME » NEWS » Film » CANTEEN SONG VIDEO FROM NEW MOVIE DEAR COMRADE STARRING VIJAY DEVERAKONDA RASHMIKA MANDANA

'കോളജ് കാന്റീനാ ശിവനേ പ്രേമക്കിളികള്‍ക്ക് ഹെവന്'; ഒറ്റഷോട്ടിൽ‌ ഡിയർ കൊമ്രേഡിലെ പുതിയഗാനം

വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് ഈ മാസം 26ന് തിയറ്ററുകളിലെത്തും

news18
Updated: July 1, 2019, 6:41 PM IST
'കോളജ് കാന്റീനാ ശിവനേ പ്രേമക്കിളികള്‍ക്ക് ഹെവന്'; ഒറ്റഷോട്ടിൽ‌ ഡിയർ കൊമ്രേഡിലെ പുതിയഗാനം
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡ് ഈ മാസം 26ന് തിയറ്ററുകളിലെത്തും
  • News18
  • Last Updated: July 1, 2019, 6:41 PM IST
  • Share this:
വിജയ് ദേവരക്കൊണ്ടയും രശ്മിക മന്ദാനയും പ്രധാനേവഷങ്ങളിലെത്തുന്ന ഡിയർ കോമ്രേഡിലെ കാന്റീൻ സോങ് വീഡിയോ പുറത്ത്. ഒറ്റഷോട്ടിലാണ് സോങ് ചിത്രീകരിച്ചിരിക്കുന്നത്. ജസ്റ്റിൻ പ്രഭാകരൻ സംഗീതം നൽകിയിരിക്കുന്ന ഗാനം മലയാളത്തിൽ ആലപിച്ചിരിക്കുന്നത് ജെയ്ക്സ് ബിജോയ് ആണ്. രാഷ്മിക മന്ദാന നായികയാവുന്ന ചിത്രത്തില്‍ ശ്രുതി രാമചന്ദ്രനും ഒരു പ്രധാന വേഷത്തില്‍ എത്തുന്നു. ടാക്‌സിവാലയ്ക്ക് ശേഷമെത്തുന്ന ദേവരകൊണ്ട ചിത്രമാണിത്.

പ്രണയവും രാഷ്ട്രീയവുമെല്ലാം വിഷയമാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഭരത് കമ്മയാണ്. ഡിയർ കോമ്രേഡ് തെലുങ്ക്, കന്നട, മലയാളം, തമിഴ് എന്നീ ഭാഷകളിൽ പുറത്തിറങ്ങും. 2018 മെയ് മാസത്തില്‍ അനൗണ്‍സ് ചെയ്യപ്പെട്ടതിന് പിന്നാലെ ഇത് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ അമല്‍ നീരദ് ചിത്രം 'സിഐഎ കോമ്രേഡ് ഇന്‍ അമേരിക്ക'യുടെ റീമേക്കാണ് എന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ സംവിധായകന്‍ ഭരത് കമ്മ ഇത് തള്ളി രംഗത്തുവന്നു.

നാടകങ്ങളിലൂടെ സിനിമയിലേക്കെത്തിയ വിജയ് ദേവരക്കൊണ്ട രവി ബാബുവിന്‍റെ 2011ൽ പുറത്തിറങ്ങിയ ചിത്രമായ നുവ്വിലയിൽ ക്രിക്കറ്റ് കളിക്കാരന്‍റെ വേഷത്തിലൂടെയാണ് സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. 2017ൽ പുറത്തിറങ്ങിയ അർജ്ജുൻ റെഡ്ഡി എന്ന ചിത്രമാണ് വിജയ്‌ ദേവരകൊണ്ടയുടെ തലവരമാറ്റിയത്. അര്‍ജ്ജുൻ റെഡ്ഡിയുടെ ഹിന്ദി പതിപ്പ് കബീര്‍ സിംഗ് ദിവസങ്ങൾക്ക് മുൻപ് പുറത്തിറങ്ങിയിരുന്നു. ചിത്രം ജൂലൈ 26ന് റിലീസ് ചെയ്യും.
First published: July 1, 2019, 6:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading