നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • X mas | ക്രിസ്തുമസിന് കരോൾ ഗാനവുമായി മനോജ് കെ. ജയൻ; 'നക്ഷത്രരാവ്' പുറത്തിറങ്ങി

  X mas | ക്രിസ്തുമസിന് കരോൾ ഗാനവുമായി മനോജ് കെ. ജയൻ; 'നക്ഷത്രരാവ്' പുറത്തിറങ്ങി

  മനോജ് കെ. ജയൻ

  മനോജ് കെ. ജയൻ

  • Share this:
   ഈ ക്രിസ്മസ് മാസത്തിൽ മനോജ് കെ. ജയന്റെ (Manoj K. Jayan) 'നക്ഷത്രരാവ്' എന്ന കരോൾ (Carol) ഗാനം പുറത്തിറങ്ങി. 'മക്കത്തെ ചന്ദ്രിക' എന്ന മാപ്പിള പാട്ടിന്റെ സംഗീത സംവിധായകനായ അൻഷാദ് തൃശൂർ ആണ് നക്ഷത്രരാവിന്റെയും സംഗീതം ഒരുക്കിയിരിക്കുന്നത്.

   ഗാനരചന- ജിജോയ് ജോർജ്, നിർമ്മാണം- വി.ഐ. പോൾ. മക്കത്തെ ചന്ദ്രിക പാടുമ്പോള്‍ തന്നെ, മതേതര വിശ്വാസി ആയ മനോജ് കെ. ജയൻ സംഗീത സംവിധായകനായ അന്‍ഷാദ് തൃശൂരിനോട് ഇത് ഒരു മാപ്പിളപ്പാട്ടില്‍ ഒതുങ്ങരുത്, ക്രിസ്തുമസിന് ഒരു കരോള്‍ഗാനവും വരുന്ന വിഷുവിന് ഒരു ഹിന്ദു ഭക്തിഗാനവും ചെയ്യണം എന്ന് ആവശ്യപ്പെട്ടിരുന്നു. ക്രിസ്തുമസിന് മുമ്പുതന്നെ കരോള്‍ഗാനം യാഥാര്‍ത്ഥ്യമായിരിക്കുന്നു.

   "കരോള്‍ഗാനം റിക്കോര്‍ഡ് ചെയ്യുന്നതിനു മുമ്പ് അതിന്റെ വ്യത്യസ്തമായ കുറച്ച് ഈണങ്ങൾ ഇട്ടുതരാന്‍ ഞാന്‍ അന്‍ഷാദിനോട് പറഞ്ഞിരുന്നു. അന്‍ഷാദ് നാല് ഈണങ്ങളിലുള്ള പാട്ട് അയച്ചുതന്നു. അതില്‍ നിന്ന് ഞാന്‍ തെരഞ്ഞെടുത്തതാണ് ഈ കരോള്‍ഗാനം," മനോജ് പറഞ്ഞു.

   "മാപ്പിള പാട്ടില്‍നിന്ന് വ്യത്യസ്തമായി കരോള്‍ഗാനം വിഷ്വലൈസ് ചെയ്തിട്ടുണ്ട്. അതും എന്റെ നിര്‍ബ്ബന്ധമായിരുന്നു," മനോജ് കൂട്ടിച്ചേർത്തു. 'മക്ക മദീന മുത്ത് നബി' എന്ന സൂപ്പർ ഹിറ്റ് മാപ്പിളപ്പാട്ടു വിജയിച്ചതിനു പിന്നാലെ കരോള്‍ ഗാനവും ശ്രദ്ധേയമായതിന്റെ സന്തോഷത്തിലും, ആവേശത്തിലുമാണ് മലയാളികളുടെ പ്രിയ നടൻ മനോജ് കെ. ജയൻ. ഈ വിജയത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഇനി ഈ സീരീസില്‍ ഒരു ഹിന്ദു ഭക്തിഗാനംകൂടി ഉണ്ടാകുമെന്ന് മനോജ് കെ. ജയന്‍ പറഞ്ഞു. പി.ആർ.ഒ. - എ.എസ്. ദിനേശ്.   Also read: ഏക കഥാപാത്രമുള്ള ചിത്രം; പ്രിയങ്ക നായരുടെ 'ആ മുഖം' പോസ്റ്റർ ശ്രദ്ധേയമാവുന്നു

   പ്രിയങ്ക നായരെ (Priyanka Nair) ഏക കേന്ദ്ര കഥാപാത്രമാക്കി അഭിലാഷ് പുരുഷോത്തമൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ആ മുഖം' (Aa Mukham) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി. ഇന്ത്യൻ സിനിമാ ചരിത്രത്തിൽ രണ്ടാം തവണയാണ് ഒരു സ്ത്രീ കഥാപാത്രം മാത്രമുള്ള സിനിമ പ്രേക്ഷകരുടെ മുന്നിലെത്തുന്നത്.

   നബീഹാ മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ നടൻ രുദ്ര (നുഫൈസ് റഹ്മാൻ) നിർമ്മിക്കുന്ന 'ആ മുഖം' എന്ന ഈ ചിത്രം തമിഴിൽ 'ആഴം' എന്ന പേരിലായിരിക്കും റിലീസ് ചെയ്യുന്നത്.

   ഒരു പ്രത്യേക സാഹചര്യത്തിൽ ഉറ്റവരൊന്നും ഇല്ലാതെ ഒറ്റപ്പെട്ടു പോയ മീരയുടെ ജീവിതത്തിൽ ഉണ്ടാകുന്ന സംഭവബഹുലവും വൈകാരികവുമായ മുഹൂർത്തങ്ങളാണ് ഒറ്റ കഥാപാത്രമുള്ള 'ആ മുഖം' എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
   Published by:user_57
   First published: