ഇന്റർഫേസ് /വാർത്ത /Film / നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

നടൻ ബാബുരാജിനും വാണി വിശ്വനാഥിനുമെതിരെ വഞ്ചനാ കുറ്റത്തിന് കേസ്

ബാബുരാജും, വാണി വിശ്വനാഥും

ബാബുരാജും, വാണി വിശ്വനാഥും

ഒറ്റപ്പാലം പൊലീസാണ് കേസെടുത്തത്

  • Share this:

സിനിമാ നിർമാണത്തിനായി വാങ്ങിയ പണം തിരികെ നൽകിയില്ലെന്ന പരാതിയിൽ സിനിമാ  താരങ്ങളായ ബാബുരാജിനും (Baburaj) വാണി വിശ്വനാഥിനുമെതിരെ (Vani Viswanath) കേസെടുത്തു. തിരുവില്വാമല സ്വദേശി റിയാസിൻ്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാബുരാജിനും ഭാര്യ വാണി വിശ്വനാഥിനുമെതിരെ ഒറ്റപ്പാലം പൊലീസ് വഞ്ചനാ കുറ്റത്തിന് കേസെടുത്തത്.

സിനിമാ നിർമ്മാണവുമായി ബന്ധപ്പെട്ട് പണം കൈപ്പറ്റി വഞ്ചിച്ചെന്നാണ് പരാതി. 2018ൽ റിലീസായ 'കൂദാശ' എന്ന സിനിമയുടെ നിർമ്മാണത്തിന് നൽകിയ പണം തിരികെ നൽകിയില്ലെന്നാണ് പരാതി. 3.14 കോടി രൂപ നൽകിയതയെന്നാണ് പരാതിയിലുള്ളത്. സിനിമ റിലീസായ ശേഷം പണവും ലാഭ വിഹിതവും നൽകാമെന്നായിരുന്നു വാഗ്ദാനം.

റിയാസ് ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിന്മേൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷം  ഒറ്റപ്പാലം പൊലീസിന് കൈമാറുകയായിരുന്നു. 2017-18 കാഘട്ടങ്ങളിലായി ഒറ്റപ്പാലത്തെ ബാങ്ക് വഴിയാണ് റിയാസ് പണം കൈമാറിയത്. ഇതിനാലാണ് പരാതി ഒറ്റപ്പാലത്തേക്ക് കൈമാറിയത്. പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.

വിവാഹ ശേഷം സിനിമയിൽ നിന്നും വിട്ടുനിന്ന വാണി, ചെറിയ രീതിയിൽ മടങ്ങിവരവ് നടത്തിയിരുന്നു. മലയാളത്തിന് പുറമെ, തമിഴ്, തെലുങ്ക് സിനിമകളിലും വേഷമിട്ടിട്ടുണ്ട്. 2017ൽ വാണി ആന്ധ്രാപ്രദേശിലെ തെലുങ്ക് ദേശം പാർട്ടിയിൽ ചേർന്നിരുന്നു.

Summary: A case has been registered against actors Baburaj and wife Vani Vishwanath after one Riyas, a native of Thiruvilwamala filed a complaint on treachery. The complainant alleges that the actor and wife failed to return a huge sum borrowed for the production of a 2018 Malayalam movie

First published:

Tags: Baburaj, Police case, Vani Viswanath