നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Ponniyin Selvan | 'പൊന്നിയിന്‍ സെല്‍വന്റെ' ചിത്രീകരണത്തിന് എത്തിച്ച കുതിര ചത്തു; മണിരത്നത്തിന്റെ നിര്‍മ്മാണ കമ്പനിക്കെതിരെ കേസ്

  Ponniyin Selvan | 'പൊന്നിയിന്‍ സെല്‍വന്റെ' ചിത്രീകരണത്തിന് എത്തിച്ച കുതിര ചത്തു; മണിരത്നത്തിന്റെ നിര്‍മ്മാണ കമ്പനിക്കെതിരെ കേസ്

  ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്.

  പൊന്നിയിൻ സെൽവൻ, മണിരത്നം

  പൊന്നിയിൻ സെൽവൻ, മണിരത്നം

  • Share this:
   ചെന്നൈ: 'പൊന്നിയന്‍ സെല്‍വന്‍' സിനിമയുടെ ചിത്രീകരണത്തിനായി എത്തിച്ച കുതിര ചത്തുത്തിനെ തുടര്‍ന്ന് സംവിധായകന്‍ മണിരത്‌നത്തിന്റെ നിര്‍മ്മാണ കമ്പനിക്കെതിരെ കേ്‌സെടുത്ത് പൊലീസ്. ഇന്ത്യ അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഓഗസ്റ്റ് 11ന് ചിത്രീകരണത്തിനായി എത്തിച്ച കുതരിയാണ് ചത്തത്.

   മണിരത്‌നത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് മദ്രാസ് ടാക്കീസിന്റെ മാനേജ്മെന്റിനെതിരെയും കുതിരയുടെ ഉടമയ്ക്കെതിരെയുമാണ് കേസ്. ഫിലിം സെറ്റില്‍ നിരവധി കുതിരകളെ മണിക്കൂറുകളോളം ഉപയോഗിച്ചെന്നും അതിനാല്‍ മൃഗങ്ങള്‍ ക്ഷീണിക്കുകയും നിര്‍ജ്ജലീകരണം സംഭവിക്കുകയും ചെയ്‌തെന്നുമാണ് പരാതിയില്‍ ഉള്ളത്.

   പൊന്നിയിന്‍ സെല്‍വനെ ഒരു സിനിമയാക്കി മാറ്റുകയെന്നത് മണിരത്‌നത്തിന്റെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ്. കല്‍ക്കി കൃഷ്ണമൂര്‍ത്തി എഴുതിയ അതേ പേരിലുള്ള തമിഴ് നോവലിനെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. അരുള്‍മൊഴി വര്‍മ്മന്റെയും ചോള രാജവംശത്തിന്റെയും കഥയാണ് പൊന്നിയിന്‍ സെല്‍വന്‍ പിന്തുടരുന്നത്.

   Also Read-Ponniyin Selvan | പുതുച്ചേരിയിൽ ഷൂട്ടിംഗ് തുടങ്ങി; മണിരത്നത്തിന്റെ 'പൊന്നിയിൻ സെൽവൻ' ആദ്യ ഭാഗം 2022ൽ

   ഐശ്വര്യ റായ് ബച്ചന്‍, ചിയാന്‍ വിക്രം, ത്രിഷ, ജയം രവി, കാര്‍ത്തി, ഐശ്വര്യ ലക്ഷ്മി, അശ്വിന്‍ കകുമാനു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ പുറത്തിറക്കിയിരുന്നു. ആദ്യ ഷെഡ്യൂളിന്റെ ഒരു പ്രധാന ഭാഗം ചിത്രീകരിച്ചത് തായ്ലന്‍ഡിലാണ്.
   Published by:Jayesh Krishnan
   First published: