News18 MalayalamNews18 Malayalam
|
news18-malayalam
Updated: June 27, 2020, 5:03 PM IST
മോഹൻലാലിന്റേയും മകളുടെയും ആക്ഷൻ
എന്റെ പിള്ളാരെ തൊടുന്നോടാ? ലൂസിഫർ സിനിമയിൽ പോലീസുകാരന്റെ നെഞ്ചത്ത് ചവിട്ടിയുള്ള മോഹൻലാലിന്റെ ആക്ഷൻ പ്രകടനം തിയേറ്ററുകളിൽ കയ്യടി നേടിയെങ്കിലും ഈ ഒരു രംഗം കാക്കി അണിഞ്ഞവരുടെ പ്രതിഷേധത്തിനും വിഷയമായി. മോഹൻലാൽ ഡ്യൂപ്പ് ഇല്ലാതെ ചെയ്ത രംഗം ആരാധകർക്കിടയിൽ ആവേശതിരതള്ളൽ സൃഷ്ടിച്ചിരുന്നു.
Also read: 1921 | അലി അക്ബറിന്റെ ചിത്രത്തിന് മേജർ രവിയുടെ പിന്തുണ; മകൻ അർജുൻ രവി ക്യാമറ ചെയ്യുംഎന്നാൽ അച്ഛന്റെ ആക്ഷൻ പാതയിലാണ് മകൾ വിസ്മയ എന്ന മായ. നിലവിൽ വിദേശത്ത് താമസിക്കുന്ന മായ അച്ഛനെപ്പോലെ ആക്ഷനിലും പുതിയ പരീക്ഷണങ്ങൾ നടത്തുന്നു. ലൂസിഫർ സിനിമയിലെ ആ രംഗത്തോട് സാമ്യമുള്ള ആക്ഷൻ പരിശീലന വീഡിയോയുമായി മായ ഇൻസ്റ്റാഗ്രാമിൽ എത്തിക്കഴിഞ്ഞു.
'മോയി തായ്' എന്ന കായികവിദ്യയാണ് മായ പരിശീലിക്കുന്നത്. വീഡിയോ കണ്ടുനോക്കിയാൽ അറിയാം, മായ അച്ഛനോടാണെന്നോ ആക്ഷനിൽ മത്സരിക്കുന്നതെന്ന്.
ലോക്ക്ഡൗൺ നാളുകളിൽ അച്ഛനും അമ്മയും ചേട്ടൻ പ്രണവും വീട്ടിൽ കഴിഞ്ഞപ്പോൾ മായ വിദേശത്തായിരുന്നു. അവിടുത്തെ പ്രകൃതി രമണീയതയാണ് മായയുടെ പോസ്റ്റുകളിൽ ഏറെയും.
Published by:
user_57
First published:
June 27, 2020, 5:02 PM IST