നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • മലയാള സിനിമയിൽ മറ്റൊരു സണ്ണി കൂടി; ജയസൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതാ

  മലയാള സിനിമയിൽ മറ്റൊരു സണ്ണി കൂടി; ജയസൂര്യ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇതാ

  Catch the first look of Jayasurya movie Sunny | ജയസൂര്യയുടെ നൂറാമതു ചിത്രമായ സണ്ണി, മലയാള സിനിമയിലെ 100 പ്രതിഭാശാലികൾ ചേർന്നാണ് പ്രഖ്യാപിച്ചത്.

  സണ്ണി

  സണ്ണി

  • Share this:
   ജയസൂര്യയെ പ്രധാന കഥാപാത്രമാക്കി രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'സണ്ണി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലക്ക് പോസ്റ്റര്‍ റിലീസായി. പുണ്യാളൻ അഗർബത്തീസ്, പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ്, സു സു സുധി വാത്മീകം, പ്രേതം, പ്രേതം 2, ഞാൻ മേരിക്കുട്ടി തുടങ്ങിയ സിനിമകൾക്ക് ശേഷം ജയസൂര്യ-രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട് ഒന്നിക്കുന്ന ചിത്രമാണ് 'സണ്ണി'.

   ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറില്‍ രഞ്ജിത്ത് ശങ്കര്‍, ജയസൂര്യ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന സണ്ണി എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം മധു നീലക്കണ്ഠന്‍ നിര്‍വ്വഹിക്കുന്നു. സാന്ദ്ര മാധവ്ന്റെ വരികള്‍ക്ക് ശങ്കര്‍ ശര്‍മ്മ സംഗീതം പകരുന്നു.എഡിറ്റര്‍-സമീര്‍ മുഹമ്മദ്.

   മുൻ ചിത്രങ്ങളിലേതു പോലെ ജയസൂര്യയുടെ ഭാര്യ സരിതാ ജയസൂര്യ വസ്ത്രാലങ്കാരം നിർവഹിക്കുന്നു. ജയസൂര്യയുടെ നൂറാമതു ചിത്രമായ സണ്ണി, മലയാള സിനിമയിലെ 100 പ്രതിഭാശാലികൾ ചേർന്നാണ് പ്രഖ്യാപിച്ചത്.   മലയാള സിനിമയിൽ സണ്ണി എന്ന പേരിൽ ഒട്ടേറെ ശ്രദ്ധേയ കഥാപാത്രങ്ങൾ ഇതിനു മുൻപും ഉണ്ടായിട്ടുണ്ട്. മോഹൻലാൽ ആണ് ആ പേരിൽ കുറെയേറെ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും. മണിച്ചിത്രത്താഴിലെ ഡോ: സണ്ണി എന്ന കഥാപാത്രം ഇത്തരത്തിൽ ശ്രദ്ധേയമായിരുന്നു. സുഖമോ ദേവി എന്ന സിനിമയിലും സണ്ണി എന്ന കഥാപാത്രം അക്കാലത്തെ കോളേജ് വിദ്യാർത്ഥികളുടെ ഇടയിൽ ഹരമായിരുന്നു.

   മലയാള സിനിമയിൽ ആദ്യമായി ഡിജിറ്റൽ റിലീസിന് വന്ന താരചിത്രം 'സൂഫിയും സുജാതയുമാണ്' ജയസൂര്യയുടെ ഏറ്റവും പുതിയ സിനിമ. വെള്ളം, ടർബോ പീറ്റർ, ആട് 3, കത്തനാർ, രാമ സേതു, വിനയൻ സംവിധാനം ചെയ്യുന്ന ചിത്രം തുടങ്ങിയവ ജയസൂര്യ ചിത്രങ്ങൾ ഇനിയും പുറത്തിറങ്ങാനുണ്ട്. ഇതിൽ വെള്ളം ചിത്രീകരണം പൂർത്തിയാക്കിയിരുന്നു.
   Published by:user_57
   First published: