ത്രസിപ്പിക്കുന്ന മോഷൻ പോസ്റ്ററുമായി ഐശ്വര്യയുടെ 'കുമാരി'; പിന്നണിയിൽ പൃഥ്വിരാജും സുപ്രിയയും
Catch the thrilling motion poster of Aishwarya Lekshmi starrinng Kumari | പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന ചിത്രമാണ് 'കുമാരി'

ഐശ്വര്യ ലക്ഷ്മി
- News18 Malayalam
- Last Updated: November 26, 2020, 6:32 AM IST
രണം എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം നിർമൽ സഹദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ മോഷൻ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ അവതരിപ്പിക്കുന്ന 'കുമാരി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മിയാണ് പ്രധാന കഥാപാത്രമായി എത്തുന്നത്. നിർമൽ സഹദേവ്, ജിജു ജോൺ, ജേക്സ് ബിജോയ്, ശ്രീജിത്ത് സാരംഗ് തുടങ്ങിയവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജേക്സ് ബിജോയ് സംഗീതം ഒരുക്കുന്ന സിനിമയുടെ ഛായാഗ്രഹണം ജിഗ്മെ ടെൻസിംഗ് ആണ്.
ഐശ്വര്യയുടേതായി പ്രഖ്യാപിച്ച രണ്ടാമത്തെ സ്ത്രീ കഥാപാത്ര കേന്ദ്രീകൃത ചിത്രമാണ് 'കുമാരി'. 'അർച്ചന 31 നോട്ട് ഔട്ട്' ആണ് മറ്റൊരു ചിത്രം. ഐശ്വര്യയുടെ പിറന്നാൾ ദിനത്തിലാണ് ഈ ചിത്രം പ്രഖ്യാപിച്ചത്.
കൂടാതെ തമിഴ് സിനിമയിലും ഐശ്വര്യ സജീവമാവുകയാണ്. ജഗമേ തന്തിരം, പൊന്നിയിൻ സെൽവൻ തുടങ്ങിയ ചിത്രങ്ങളിൽ ഐശ്വര്യ വേഷമിടുന്നുണ്ട്. 2019ൽ റിലീസ് ചെയ്ത 'ബ്രദേഴ്സ് ഡേ' ആണ് തിയേറ്ററിലെത്തിയ ഐശ്വര്യയുടെ ഏറ്റവും പുതിയ ചിത്രം.
ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ പേരിൽ അണിയറയിൽ തയാറാവുന്ന ചിത്രങ്ങളിൽ ഒന്നാണ് 'കുമാരി'.