നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • CBI 5 | 'സെലിബ്രേറ്റിങ് ഇന്‍വെസ്റ്റിഗേഷന്‍ മോഡ്'; പുതുവര്‍ഷം ആഘോഷിച്ച് 'സേതുരാമയ്യര്‍'

    CBI 5 | 'സെലിബ്രേറ്റിങ് ഇന്‍വെസ്റ്റിഗേഷന്‍ മോഡ്'; പുതുവര്‍ഷം ആഘോഷിച്ച് 'സേതുരാമയ്യര്‍'

    ഇപ്പോഴിതാ സേതുരാമയ്യര്‍ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്

    • Share this:
      തലമുറകളായി ആരാധകരെ ഹരം കൊള്ളിക്കുന്ന സൂപ്പര്‍ താരം മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രങ്ങളാണ് CBI ഡയറീസ്. സേതുരാമയ്യര്‍ തന്റെ അഞ്ചാം ഭാഗത്തിലേക്ക് കടന്നതിന്റെ വാര്‍ത്തകളും വിശേഷങ്ങളുമാണ് വാര്‍ത്തകളില്‍ കുറച്ച് നാളുകള്‍ മുന്‍പ് വരെ ഇടം പിടിച്ചിരുന്നത്. ഇപ്പോഴിതാ സേതുരാമയ്യര്‍ തന്റെ സഹപ്രവര്‍ത്തകരോടൊപ്പം കേക്ക് മുറിച്ച് പുതുവത്സരം ആഘോഷിച്ചതിന്റെ വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

      കെ മധുവാണ്‌ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. തിരക്കഥാകൃത്ത് എസ് എൻ സ്വാമിയെ അടക്കമുള്ളവരെ ചിത്രത്തില്‍ കാണാം. മമ്മൂട്ടി കേക്ക് മുറിച്ച് മധുരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.

      എസ്.എന്‍. സ്വാമിയുടെ തിരക്കഥയില്‍ കെ. മധു തന്നെയാണ് അഞ്ചാംവട്ടവും മമ്മൂട്ടിയുടെ സേതുരാമയ്യരെ വെള്ളിത്തിരയിലെത്തിക്കുന്നത്.ലിജോ ജോസ് പെല്ലിശ്ശേരിയുടെ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ചിത്രത്തില്‍ ജോയിന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 29ന് സിബിഐ 5ന്റെ ഷൂട്ടിംഗ് ആരംഭിച്ചത്.

      സ്വര്‍ഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിര്‍മാണം. അഖില്‍ ജോര്‍ജാണ് ചിത്രത്തിന്റെ ഛായഗ്രകന്‍. ചിത്രത്തിലെ ഐക്കോണിക് തീം മ്യൂസിക് ഒരുക്കുന്നത് ജേക്സ് ബിജോയ് ആണ്. സിബിഐ സിരീസിലെ മറ്റ് നാല് സിനിമകള്‍ക്കും പശ്ചാത്തല സംഗീതം ഒരുക്കിയത് സംഗീത സംവിധായകന്‍ ശ്യാം ആയിരുന്നു.

      മുകേഷും സായികുമാറും അടക്കം പഴയ ടീമില്‍ ഉണ്ടായിരുന്നവര്‍ക്കു പുറമേ രണ്‍ജി പണിക്കര്‍, രമേഷ് പിഷാരടി, ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ആശ ശരത്ത്, മാളവിക മേനോന്‍ തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അണിനരക്കുന്നു.



      2012ല്‍ നടന്ന ഒരു വാഹനാപകടത്തില്‍ ദുരിതരമായ പരിക്കേറ്റതിനെ തുടര്‍ന്ന് അഭിനയരംഗത്ത് നിന്ന് വിട്ടു നിന്ന ജഗതിയുെട ശ്രദ്ധേയമായ തിരിച്ചുവരവ് ചിത്രത്തിലൂടെയുണ്ടാവും എന്ന് തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

      Also Read - 'സിബിഐ' സെറ്റിൽ ക്രിസ്മസ് സെലിബ്രേഷൻ; ബിരിയാണി വിളമ്പി മമ്മൂട്ടി

      1988-ല്‍ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന പേരിലായിരുന്നു ആദ്യ വരവ്. ചിത്രം ബോക്‌സോഫോസില്‍ തരംഗമായതോടെ 1989-ല്‍ ജാഗ്രത എന്ന പേരില്‍ രണ്ടാം വട്ടവും സേതുരാമയ്യരെത്തി. 2004-ല്‍ സേതുരാമയ്യര്‍ സിബിഐ, 2005-ല്‍ നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങളും എത്തി. 13 വര്‍ഷങ്ങള്‍ക്കിപ്പുറമാണ് ചിത്രത്തിന്റെ അഞ്ചാം ഭാഗം ഒരുങ്ങുന്നത്.
      Published by:Karthika M
      First published: