• HOME
  • »
  • NEWS
  • »
  • film
  • »
  • അമ്മയും, അച്ഛനും, ഇപ്പോൾ പാപ്പുവും; സ്വന്തം വ്ലോഗുമായി അമൃതയുടെയും ബാലയുടെയും മകൾ അവന്തിക

അമ്മയും, അച്ഛനും, ഇപ്പോൾ പാപ്പുവും; സ്വന്തം വ്ലോഗുമായി അമൃതയുടെയും ബാലയുടെയും മകൾ അവന്തിക

Celeb kid Avanthika turns vlogger | യൂട്യൂബ് താരമാവാൻ അവന്തിക

അവന്തിക, അവന്തികയും അമ്മൂമ്മയും

അവന്തിക, അവന്തികയും അമ്മൂമ്മയും

  • Last Updated :
  • Share this:
    അമ്മ അമൃതയും അച്ഛൻ ബാലയും ചെറിയമ്മ അഭിരാമിയും എല്ലാം തിളങ്ങിയ വ്‌ളോഗിംഗിലേക്ക് ഇനി കുഞ്ഞ് പാപ്പുവും. ഗായിക അമൃതയുടെയും ബാലയുടെയും മകളാണ് പാപ്പു എന്ന് വിളിക്കുന്ന അവന്തിക. കഴിഞ്ഞ ദിവസം അവന്തികയുടെ വ്ലോഗ് ആരംഭിച്ചു. ഇവിടെ കൊച്ചുമകൾക്കൊപ്പം അമ്മൂമ്മയാണ് താരം. ഇരുവരുമാണ് ആ ബ്ലോഗിന്റെ അവകാശികൾ.

    പാപ്പു ആൻഡ് ഗ്രാൻഡ്മാ (Pappu and Grandma) എന്നാണ് വ്ലോഗിന്റെ പേര്. പാപ്പുവിന്റെ പിറന്നാളാഘോഷമാണ് ആദ്യ വ്ലോഗിന്റെ വിഷയം.

    ഇടുപ്പോളം നീളമുള്ള ഇടതൂർന്ന തലമുടിയാണ് പാപ്പുവിനുള്ളത്. പിറന്നാൾ വന്നപ്പോൾ പാപ്പു അതൊരു നല്ല കാര്യത്തിന് വേണ്ടി വിനിയോഗിക്കാൻ തീരുമാനിച്ചു. വീട്ടിൽ വന്ന ഹെയർ സ്റ്റൈലിസ്റ്റിനെ കൊണ്ട് പാപ്പു തന്റെ നീളൻ മുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കി നൽകാൻ വേണ്ടി മുറിച്ചു. ഡോറയുടേത് പോലുള്ള ഹെയർ സ്റ്റൈലിൽ പാപ്പു സുന്ദരിക്കുട്ടിയായി പിറന്നാൾ ആഘോഷിക്കുകയും ചെയ്തു. പാപ്പു മാത്രമല്ല, അമ്മ അമൃതയും അമൃതയുടെ അനുജത്തി അഭിരാമിയുമെല്ലാം ഷോർട്ട് ഹെയർ സ്റ്റൈലിലേക്ക് മാറിയിട്ടുണ്ട്. സ്കൂളുകൾ തുറക്കാത്തതിനാൽ പാപ്പുവിന് പഠനത്തിന് പുറമെ ഒട്ടേറെ സമയം ലഭിക്കുന്നുമുണ്ട്.



    പിറന്നാൾ സദ്യ ഉണ്ണുകയും, മുത്തശ്ശിക്കൊപ്പം കാര്യങ്ങൾ പറയുകയും ചെയ്യുന്ന കുഞ്ഞാണ് ആദ്യ വീഡിയോയിൽ. കഴിഞ്ഞ ദിവസം ആരംഭിച്ച വ്ലോഗിന് മികച്ച പ്രതികരണമാണ്. ഇപ്പോൾ തന്നെ 6000 ത്തിലധികം പേർ ഈ വ്ലോഗിന്റെ സബ്സ്ക്രൈബേഴ്‌സ് ആണ്. മകൾ ഉടനെ വ്ലോഗ് തുടങ്ങുന്ന കാര്യം അമൃത തന്റെ സോഷ്യൽ മീഡിയ ഹാന്ഡിലിലൂടെ കുറച്ചു നാൾ മുൻപ് പ്രഖ്യാപിച്ചിരുന്നു.

    അമൃതയും അഭിരാമിയും ചേർന്നാണ് അവരുടെ ബാൻഡിന്റെ പേരിൽ ആരംഭിച്ച വ്ലോഗ് നടത്തുന്നത്. ഇതിൽ ഒട്ടേറെ വീഡിയോകൾ ഇവർ ഇതിനോടകം പോസ്റ്റ് ചെയ്തു. ഒരു വർഷം മുൻപാരംഭിച്ച ഈ വ്ലോഗിന് മൂന്നു ലക്ഷത്തിലേറെ പേർ സബ്സ്ക്രൈബേഴ്‌സ് ആണ്.  പാപ്പു ഈ വ്ലോഗിലെ കുഞ്ഞു താരം കൂടിയാണ് കേട്ടോ.

    ബാലയുടെ യൂട്യൂബ് ചാനൽ വളരെ അടുത്ത കാലത്താണ് തുടങ്ങിയത്. ഇതിൽ അഭിമുഖങ്ങളും, സാമൂഹിക പ്രതിബദ്ധതയുള്ള കാര്യങ്ങളുമൊക്കെയായി ബാല സജീവമാണ്. ലോക്ക്ഡൗൺ നാളുകളിലാണ് ബാല യൂട്യൂബ് ചാനലിലേക്ക് തിരിഞ്ഞത്. ചുരുങ്ങിയ കാലം കൊണ്ട് 14.5K സബ്സ്ക്രൈബേഴ്സിനെ ഈ ചാനലിന് ലഭിച്ചിട്ടുണ്ട്.
    Published by:user_57
    First published: