HOME » NEWS » Film » CELEBRITIES IN SUPPORT OF PRITHVIRAJ OVER HIS COMMENT ON LAKSHADWEEP ISSUE

Prithviraj | അഭിപ്രായം പറയുമ്പോൾ ആഭാസമല്ല മറുപടി; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങൾ

Celebrities in support of Prithviraj over his comment on Lakshadweep issue | 'വാരിയംകുന്നൻ' സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജ് സൈബർ ലോകത്തെ ആക്രമണത്തിന് പാത്രമാവുന്നത് ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ടാണ്

News18 Malayalam | news18-malayalam
Updated: May 27, 2021, 11:05 AM IST
Prithviraj |  അഭിപ്രായം പറയുമ്പോൾ ആഭാസമല്ല മറുപടി; ലക്ഷദ്വീപ് വിഷയത്തിൽ പൃഥ്വിരാജിന് പിന്തുണയുമായി താരങ്ങൾ
പൃഥ്വിരാജ്
  • Share this:
ലക്ഷദ്വീപ് വിഷയത്തിൽ അഭിപ്രായം രേഖപ്പെടുത്തിയതിനു പിന്നാലെ നടൻ പൃഥ്വിരാജ് സുകുമാരന് നേരെ രൂക്ഷമായ സൈബർ ആക്രമണമാണ് ഉണ്ടായത്. തന്റെ രണ്ടു സിനിമകൾ ഉൾപ്പെടെ ലക്ഷദ്വീപിൽ ചിത്രീകരിച്ച അനുഭവത്തിന്റെ വെളിച്ചത്തിലാണ് പൃഥ്വിരാജ് ഒരു നീണ്ട കുറിപ്പിലൂടെ അഭിപ്രായം രേഖപ്പെടുത്തിയത്. അനാർക്കലി, ലൂസിഫർ തുടങ്ങിയ ചിത്രങ്ങൾ ലക്ഷദ്വീപിൽ ചിത്രീകരിച്ചിരുന്നു.

അവിടുത്തെ ജനങ്ങൾ പറയുന്നത് കേൾക്കുന്നതാണ് നല്ലത് എന്ന നിലയിലായിരുന്നു പൃഥ്വിരാജ് അഭിപ്രായം രേഖപ്പെടുത്തിയത്. ഇതേതുടർന്ന് വിവിധ സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ രൂക്ഷമായ ആക്രമണത്തിന് പാത്രമാവുകയായിരുന്നു പൃഥ്വിരാജ്. 'വാരിയംകുന്നൻ' സിനിമയുടെ പ്രഖ്യാപനത്തിനു ശേഷം പൃഥ്വിരാജ് സൈബർ ലോകത്തെ ആക്രമണത്തിന് പാത്രമാവുന്നത് ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ടാണ്.

എന്നാൽ താരലോകത്തു നിന്നും ഒട്ടേറെപ്പേർ പൃഥ്വിരാജിന് പിന്തുണയർപ്പിച്ചു. ജൂഡ് ആന്റണി ജോസഫ്, മിഥുൻ മാനുവൽ തോമസ്, അജു വർഗീസ്, താനൊറ്റണി വർഗീസ് എന്നിവരെക്കൂടാതെ രാഷ്‌ട്രീയരംഗത്തു നിന്നും വി.ടി. ബൽറാം പിന്തുണയറിയിച്ചിട്ടുണ്ട്.

ജൂഡ് ആന്റണി: വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം . വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും...


അജു വർഗീസ്: ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി ! വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെ!


മിഥുൻ മാനുവൽ തോമസ്: രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്.......!!


വി.ടി. ബൽറാം: ലക്ഷദ്വീപ് പ്രശ്നത്തിൽ ജനപക്ഷത്തുനിന്ന് അഭിപ്രായം പറഞ്ഞതിൻ്റെ പേരിൽ അഭിനേതാവ് പൃഥ്വിരാജിനെതിരെ സംഘ് പരിവാറിൻ്റെ വാർത്താ ചാനൽ നേരിട്ട് നടത്തുന്ന ഈ വേട്ടയാടൽ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അദ്ദേഹത്തെ വ്യക്തിപരമായി ആക്രമിക്കുക മാത്രമല്ല, ലക്ഷദ്വീപ് ജനതയെ ഒറ്റയടിക്ക് ജിഹാദികളായി മുദ്രകുത്താനും ചാനലിന് മടിയില്ല. മറ്റ് പല സെലിബ്രിറ്റീസും മൗനത്തിൻ്റെ സുരക്ഷിത താവളങ്ങളിൽ തലയൊളിപ്പിച്ചപ്പോൾ ആർജ്ജവത്തോടെ ഉയർന്നു കേട്ട വിയോജിപ്പിൻ്റെ ശബ്ദമായിരുന്നു പൃഥ്വിരാജിൻ്റേത്. അത് ഇന്ത്യയുടെ ഫെഡറൽ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന നമ്മളോരോരുത്തരുടേയും ശബ്ദമാണ്. ഭരണവർഗ്ഗ മാധ്യമങ്ങളെ ഉപയോഗിച്ച് സാംസ്ക്കാരിക പ്രവർത്തകരെ നിശ്ശബ്ദരാക്കുന്നത് നമുക്കനുവദിക്കാനാവില്ല.


Summary: Actors and politicos extend support to Prithviraj Sukumaran as the later was subjected to severe cyber backlash over his comment on Lakshadweep. Celebrities including Aju Varghese, Antony Varghese (Pepe), Midhun Manuel Thomas and politician VT Balram have expressed their solidarity to Prithviraj in their respective social media post 
Published by: user_57
First published: May 27, 2021, 11:05 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories