പുതിയ സിനിമകൾ ഇറങ്ങുമ്പോൾ തന്നെ അതിന്റെ വ്യാജപതിപ്പും പുറത്തിറങ്ങുന്ന സാഹചര്യത്തിലാണ് കേന്ദ്ര സർക്കാർ വ്യാജൻമാരെ കുടുക്കാൻ നിയമം ശക്തമാക്കിയത്. നിലവിലുള്ള നിയമം സിനിമാറ്റോ ഗ്രാഫ് ആക്ട് 1952 ലെ 6 A വകുപ്പാണ് സർക്കാർ ഭേദഗതി വരുത്തിയത്. കൃത്യമായ അനുമതിയില്ലാതെ സിനിമയുടെ പതിപ്പ് ഇറക്കുന്നവർക്ക് 3 വർഷം തടവും പത്ത് ലക്ഷം രൂപ പിഴയും നൽകുന്നതാണ് ഭേദഗതി.
2019 ജനുവരി 19ന് മുംബയിൽ സിനിമാ മ്യൂസിയം ഉദ്ഘാടനം ചെയ്യുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സിനിമാ മേഖലയിലുള്ള ആളുകൾക്ക് നിയമം ശക്തമാക്കുന്നതിനുള്ള ഉറപ്പ് നൽകിയത്. സിനിമാ മേഖലയിലുള്ള അണിയറ പ്രവർത്തകരുടെ നിരന്തര ആവശ്യം പരിഗണിച്ചണ് കേന്ദ്ര സർക്കാർ ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നത്.
രാജ്യത്ത് അടുത്ത കാലത്ത് റിലീസ് ചെയ്ത ബിഗ് ബജറ്റ് ചിത്രങ്ങളുടെ വ്യാജ പതിപ്പ് ഇറങ്ങിയത് സിനിമ വ്യവസായത്തിന് വലിയ തിരിച്ചടിയായിരുന്നു. വ്യാജ പതിപ്പ് ഇറക്കുന്നത് സിനിമാ മേഖലക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തുന്നത്.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.