HOME » NEWS » Film »

'കുട്ടി' കുടുംബ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്റെ ശിശുദിനാശംസ

എപ്പോഴും കുട്ടിത്തത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്ന ആശംസയാണ് ചാക്കോച്ചൻ നല്‍കിയിരിക്കുന്നത്.

News18 Malayalam | news18-malayalam
Updated: November 14, 2019, 1:07 PM IST
'കുട്ടി' കുടുംബ ചിത്രം പങ്കുവെച്ച് ചാക്കോച്ചന്റെ ശിശുദിനാശംസ
kunchacko boban
  • Share this:
മൂന്നു കുഞ്ഞുങ്ങളുടെ ചിത്രം പങ്കുവെച്ച് ശിശുദിനാശംസകൾ നേർന്ന് നടൻ കുഞ്ചാക്കോ ബോബൻ. തന്റെയും ഭാര്യ പ്രിയയുടെയും കുട്ടിക്കാല ചിത്രങ്ങൾ മകൻ ഇസഹാക്കിന്റെ ചിത്രത്തിനൊപ്പം പങ്കുവെച്ചാണ് ചാക്കോച്ചൻ ആശംസകൾ നേർന്നിരിക്കുന്നത്.

also read:'ഡാഡി ഗിരിജ പറഞ്ഞപ്പോൾ നിങ്ങൾക്ക് പുച്ഛം ആയിരുന്നു'; കഞ്ചാവിൽ നിന്ന് മരുന്നുണ്ടാക്കാമെന്ന് ഗവേഷകര്‍

എപ്പോഴും കുട്ടിത്തത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്ന ആശംസയാണ് ചാക്കോച്ചൻ നല്‍കിയിരിക്കുന്നത്.



പതിനാല് വർഷം കാത്തിരുന്ന ശേഷമാണ് ചാക്കോച്ചന് കുഞ്ഞ് ജനിച്ചത്. കുഞ്ഞിനൊപ്പമുള്ള എല്ലാ നിമിഷങ്ങളും ആഘോഷങ്ങളും ചാക്കോച്ചൻ ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞിന്റെ മാമോദീസ ചിത്രങ്ങളും ഓണാഘോഷത്തിന്റെ ചിത്രങ്ങളും ചാക്കോച്ചൻ നേരത്തെ പങ്കുവെച്ചിരുന്നു.
First published: November 14, 2019, 1:07 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories