• HOME
  • »
  • NEWS
  • »
  • film
  • »
  • 'ചക്കി'യുടെ ചിത്രീകരണം വയനാട്ടിൽ; മലയാളം, തമിഴ് സിനിമാ താരങ്ങൾ വേഷമിടുന്ന ചിത്രം

'ചക്കി'യുടെ ചിത്രീകരണം വയനാട്ടിൽ; മലയാളം, തമിഴ് സിനിമാ താരങ്ങൾ വേഷമിടുന്ന ചിത്രം

ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്കുന്നുണ്ട്

ചക്കി

ചക്കി

  • Last Updated :
  • Share this:
    മലയാള, തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ താരങ്ങളെ അണിനിരത്തി ആസാദ് അലവില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ചക്കി'. പോറസ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ പൂജാ കര്‍മ്മം കണ്ണൂര്‍ ഓറഞ്ച് ആഡ്സ് സ്റ്റുഡിയോയില്‍ വച്ച് നിര്‍വ്വഹിച്ചു. വിനു കെ. മോഹനന്‍, ജിജു രാജ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംഭാഷണവുമെഴുതുന്ന ഈ ചിത്രത്തില്‍ പുതുമുഖങ്ങള്‍ക്കും പ്രാധാന്യം നല്കുന്നുണ്ട്.



    പ്രവീണ്‍ ഫിലമോന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു.സംഗീതം: സംഗീത. എഡിറ്റര്‍: രതിന്‍ രാധാകൃഷ്ണന്‍.എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍: പ്രേനന്ദ് കല്ലാട്ട്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: സജി കോട്ടയം, പശ്ചാത്തല സംഗീതം: റോണി റാഫേല്‍, കല: വി.എ. സ്വാമി, മേക്കപ്പ്: റോണക്സ് സേവ്യര്‍, വസ്ത്രലാങ്കാരം: റാഫി കണ്ണാടിപ്പറപ്പ്, സ്റ്റില്‍സ്: രാംദാസ് മാത്തൂര്‍, പരസ്യകല-വിനില്‍ കണ്ണൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബിനു ജി. നായര്‍, ഫിനാന്‍സ് കണ്‍ട്രോളര്‍: കെ.എന്‍. സുരേഷ്, സ്റ്റുഡിയോ: ഫോര്‍ ഫ്രെയിംസ്,
    ആക്ഷന്‍: ഷങ്കര്‍.

    ജനുവരി ആദ്യം വയനാടില്‍ ചിത്രീകരണം ആരംഭിക്കും. വാര്‍ത്ത പ്രചരണം: എ.എസ്. ദിനേശ്.
    Published by:user_57
    First published: