നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • ഡോക്യുസ്കോപ്: ചലച്ചിത്ര അക്കാദമിയുടെ ഓൺലൈൻ ചലച്ചിത്രമേള ഇന്നുമുതൽ

    ഡോക്യുസ്കോപ്: ചലച്ചിത്ര അക്കാദമിയുടെ ഓൺലൈൻ ചലച്ചിത്രമേള ഇന്നുമുതൽ

    വൈകിട്ട് നാലിന് www.idsffk.in വെബ്‌സൈറ്റിൽ നടക്കുന്ന ഓൺലൈൻ ചടങ്ങില്‍ സംസ്കാരിക മന്ത്രി എകെ ബാലൻ മേള ഉദ്ഘാടനം ചെയ്യും

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
    തിരുവനന്തപുരം: കോവിഡ് വ്യാപനത്തെ തുടർന്ന് മുടങ്ങിയ ഇന്റർനാഷണൽ ഡോക്യുമെന്ററി ആന്റ് ഷോട്ട്ഫിലിം ഫെസ്റ്റിവലിന് പകരമുള്ള ഡോക്യുസ്കേപ് ഓൺലൈൻ ചലച്ചിത്രമേള ഇന്ന് മുതൽ. വൈകിട്ട് നാലിന് www.idsffk.in വെബ്‌സൈറ്റിൽ നടക്കുന്ന ഓൺലൈൻ ചടങ്ങില്‍ സംസ്കാരിക മന്ത്രി എകെ ബാലൻ മേള ഉദ്ഘാടനം ചെയ്യും.

    കിവിൽചിം അക്കായിയുടെ 'അമീന' യാണ് ഉദ്ഘാടന ചിത്രം. കുഞ്ഞില മാസ്സില്ലമണിയുടെ മലയാള ചിത്രം 'ഗി'യും പ്രദർശിപ്പിക്കും. 8 ദിവസം നീണ്ടു നിൽക്കുന്ന മേളയിൽ 29 ചിത്രങ്ങള്‍ സ്ട്രീം ചെയ്യും. രജിസ്റ്റർ ചെയ്ത ഡെലിഗേറ്റുകൾക്ക് www.idsffk.in എന്ന വെബ്‌സൈറ്റിലൂടെയോ IFFK മൊബൈൽ ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ഡൗൺലോഡ് ചെയ്തോ മേളയിൽ പങ്കെടുക്കാം.

    രാജ്യാന്തര കഥേതര വിഭാഗത്തില്‍ 6 ചിത്രങ്ങളും രാജ്യാന്തര കഥാ വിഭാഗത്തില്‍ ഒരു ചിത്രവും പ്രദര്‍ശിപ്പിക്കും. മുൻ പതിപ്പുകളിൽ അവാർഡ് ലഭിച്ച ചിത്രങ്ങളാണ് ഇന്ത്യൻ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കഥേതര വിഭാഗത്തിൽ എട്ടു ചിത്രങ്ങളും കഥാ വിഭാഗത്തിൽ നാല് ചിത്രങ്ങളും ഇതിൽ പ്രദർശപ്പിക്കും. ആറ് ചിത്രങ്ങൾ അനിമേഷൻ വിഭാഗത്തിലും നാല് ചിത്രങ്ങൾ ക്യാമ്പസ് വിഭാഗത്തിലും പ്രദർശനത്തിനെത്തും.

    ഓരോ ദിവസവും നാല് മണി മുതൽ ഷെഡ്യൂൾ പ്രകാരമുള്ള ചിത്രങ്ങൾ 24 മണിക്കൂർ നേരം വെബ്‌സൈറ്റിൽ കാണാവുന്നതാണ്. ചിത്രങ്ങളുടെ സംവിധായകർ പങ്കെടുക്കുന്ന 'ഇൻ കോൺവർസേഷൻ' പരിപാടി എല്ലാ ദിവസവും വൈകിട്ട് നാല് മണിക്ക് വെബ്‌സൈറ്റ് വഴി ലൈവായി ഉണ്ടായിരിക്കും.
    Published by:user_49
    First published: