നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • നായാട്ട്: കുഞ്ചാക്കോ ബോബന്റെയും ജോജുവിന്റെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

  നായാട്ട്: കുഞ്ചാക്കോ ബോബന്റെയും ജോജുവിന്റെയും ക്യാരക്ടർ പോസ്റ്ററുകൾ പുറത്ത്

  ചിത്രം ഏപ്രിൽ എട്ടിന് തിയറ്ററുകളിൽ എത്തും. വ്യത്യസ്തമാർന്ന രണ്ടു ലുക്കിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

  nayattu moivie

  nayattu moivie

  • News18
  • Last Updated :
  • Share this:
   മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നായാട്ടിലെ ക്യാരക്ടർ പോസ്റ്ററുകൾ പുറത്തിറക്കി. കുഞ്ചാക്കോ ബോബന്റെയും ജോജു ജോർജിന്റെയും ഉദ്വേകജനകവും കൗതുകം ഉണർത്തുന്നതുമായ ക്യാരക്ടർ പോസ്റ്ററുകളാണ് പുറത്തിറക്കിയത്.

   ചിത്രം ഏപ്രിൽ എട്ടിന് തിയറ്ററുകളിൽ എത്തും. വ്യത്യസ്തമാർന്ന രണ്ടു ലുക്കിലുള്ള പോസ്റ്ററാണ് പുറത്തിറങ്ങിയിരിക്കുന്നത്.

   ത്രില്ലർ ചിത്രത്തിന്റെ വകഭേദങ്ങൾ എല്ലാം കോർത്തിണക്കി പുറത്തു വരുന്ന നായാട്ടിന്റെ പോസ്റ്റേഴ്സ് വൈകാരികതയ്ക്കും പ്രാധാന്യം കൊടുക്കുന്നുണ്ട് എന്ന് പോസ്റ്റർ ലുക്കിൽ നിന്ന് മനസിലാക്കാം. ഇരുവരുടെയും ക്യാരക്ടർ പോസ്റ്ററുകൾ നിരവധി പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവെച്ചത്.

   Happy Birthday Ananya | നടി അനന്യയ്ക്ക് ഇന്ന് പിറന്നാൾ; ഭ്രമത്തിലൂടെ വീണ്ടും മലയാളത്തിലേക്ക്


   ഷാഹി കബീർ തിരക്കഥ നിർവ്വഹിച്ചു മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചിത്രം നിർമിച്ചിരിക്കുന്നത് മാർട്ടിൻ പ്രക്കാട്ട് ഫിലിംസിന്റെയും, ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയുടെയും ബാനറിൽ രഞ്ജിത്തും, പി എം ശശിധരനും ചേർന്നാണ്.

   ചിത്രത്തിന്റെ ആവേശം നിറക്കുന്ന ട്രെയിലറും, പോസ്റ്ററുകളും പ്രക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. അതിജീവനവും രാഷ്ട്രീയവും കൂടി കലർത്തിയ സർവൈവൽ ത്രില്ലർ ആയി ഒരുങ്ങുന്ന 'നായാട്ട്' സമകാലിക കേരളത്തെയാണ് പശ്ചാത്തലമാക്കിയിരിക്കുന്നത്.

   Adoor Bhasi | നായകനൊപ്പം നിൽക്കുന്ന കഥാപാത്രമായി; ഹാസ്യത്തിന്റെ അവിഭാജ്യഘടകമായ അടൂർ ഭാസി

   ചിത്രത്തിനു വേണ്ടി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ഷൈജു ഖാലിദ് ആണ്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അവാർഡ് വിന്നിംഗ് ഫിലിം മേക്കർ, എഡിറ്റർ എന്നീ നിലകളിൽ പ്രശസ്തി ആർജിച്ച മഹേഷ്‌ നാരായൺ. അൻവർ അലി എഴുതിയ വരികൾക്ക് മ്യൂസിക് ചിട്ടപ്പെടുത്തിയിരിക്കുന്നത് വിഷ്ണു വിജയ്. അഗ്നിവേശ് രഞ്ജിത്ത് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ബിനീഷ് ചന്ദ്രൻ ലൈൻ പ്രൊഡ്യൂസറും.

   പ്രൊഡക്ഷൻ ഡിസൈനർ ദിലീപ് നാഥ്‌. സൗണ്ട് ഡിസൈനിങ് അജയൻ ആടാട്ടും, വസ്ത്രാലങ്കാരം സമീറ സനീഷും നിർവഹിച്ചിരിക്കുന്നു. മേക്കപ്പ് റോണക്സ് സേവിയർ. ഓൾഡ് മോങ്ക്സ് ആണ് നായാട്ടിന്റെ ഡിസൈൻസ് കൈകാര്യം ചെയ്തിരിക്കുന്നത്. ചിത്രത്തിന്റെ വിതരണം മാജിക്‌ ഫ്രെയിംസ് റിലീസുമാണ്.
   Published by:Joys Joy
   First published:
   )}