• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഋത്വിക് റോഷനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

news18india
Updated: August 28, 2018, 6:06 PM IST
ഋത്വിക് റോഷനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്
news18india
Updated: August 28, 2018, 6:06 PM IST
ചെന്നൈ: ബോളിവുഡ് താരം ഋത്വിക് റോഷനെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്. ചെന്നൈ സിറ്റി പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്. കൊടുങ്കയ്യൂർ സ്വദേശി ആർ മുരളീധരൻ എന്ന വ്യക്തി നൽകിയ പരാതിയിലാണ് കേസ്. ഋത്വിക് റോഷനും മറ്റ് എട്ട് പേർക്കുമെതിരെയാണ് കേസ്.

2014ൽ ഋത്വിക്കിന്റെ ലൈഫ് സ്റ്റൈൽ ബ്രാൻഡായ എച്ച്ആർഎക്സിന്റെ ഗുർഗ്വാനിലെ ശാഖയിൽ തന്നെ സ്റ്റോക്കിസ്റ്റായി നിയമിച്ചുവെന്നും നടനും മറ്റ് എട്ടുപേരും ചേർന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും 21 ലക്ഷം രൂപ തട്ടിയെന്നുമാണ് പരാതിയിൽ പറയുന്നത്.

കമ്പനി ഉത്പ്പന്നങ്ങൾ കൃത്യമായി എത്തിക്കാതിരിക്കുകയും താൻ അറിയാതെ മാർക്കറ്റിംഗ് വിഭാഗം പിരിച്ചുവിടുകയും ചെയ്തുവെന്നും പരാതിയിൽ പറയുന്നു. ഉൽപ്പന്നങ്ങൾ വിറ്റു പോകാതിരുന്നതിനെ തുടർന്ന് തിരിച്ചയച്ചപ്പോൾ ഇതിനുള്ള കാശ് നൽകിയില്ലെന്നും പരാതിയിലുണ്ട്.

ഐപിസി സെക്ഷൻ 420 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സൂപ്പർ 30 എന്ന ചിത്രത്തിന്റെ തിരക്കിലാണ് ഋത്വിക് റോഷൻ.
First published: August 28, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍