പഞ്ചിമ ബംഗാളിൽ ‘ദ കേരള സ്റ്റോറി’ നിരോധിച്ച് മുഖ്യമന്ത്രി മമത ബാനർജി. കശ്മീർ ഫയൽസ് പോലെ ബംഗാളിനെ കുറിച്ചും സിനിമയ്ക്ക് ഒരുങ്ങുന്നു എന്നും മമതാ ബാനർജി പറഞ്ഞു. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും സംഭവങ്ങൾ ഒഴിവാക്കുന്നതിനും സംസ്ഥാനത്ത് സമാധാനം നിലനിർത്തുന്നതിനുമാണ് നിരോധനമെന്ന് മമത പ്രതികരിച്ചു.
നേരത്തെ തമിഴ്നാട്ടിൽ ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനവും നിലച്ചിരുന്നു. സിംഗിള്‍ സ്ക്രീന്‍ തിയറ്ററുകള്‍ക്ക് പിന്നാലെ തമിഴ്നാട്ടിലെ മള്‍ട്ടിപ്ലെക്സ് തിയറ്ററുകള്‍ കൂടി പ്രദർശനത്തിനെതിരെ തീരുമാനം എടുത്തതോടെയാണ് ദ കേരള സ്റ്റോറിയുടെ പ്രദര്‍ശനം സംസ്ഥാനത്ത് നിലച്ചത്.
അതേസമയം ബംഗാളിലെ നിരോധനത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് നിർമ്മാതാവ് വിപുൽ ഷാ പ്രതികരിച്ചു. സിനിമയുടെ നിരോധനം നിര്‍ഭാഗ്യകരമാണെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ പറഞ്ഞു. പെൺമക്കളെ സംരക്ഷിക്കുന്നതിനുപകരം മമത ബാനർജി തീവ്രമായ ഘടകങ്ങളോടൊപ്പം നിൽക്കാൻ തിരഞ്ഞെടുത്തുവെന്ന് ബിജെപിനേതാവ് അമിത് മാളവ്യ പറഞ്ഞു.
ഈ നിരോധനം കൊണ്ട് ആരെയാണ് മമത ബാനർജി പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നതെന്ന് മളവ്യ ട്വീറ്റ് ചെയ്തു. കൊൽക്കത്തയിൽ മാത്രം പത്തോളം സിനിമാ തിയേറ്ററിൽ പ്രദർശിപ്പിച്ചപ്പോൾ ഉണ്ടാകാത്ത പ്രശ്നം ഇപ്പോൾ എങ്ങനെ ഭീഷണിയാകുന്നെന്ന് മാളവ്യ ചോദിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: The Kerala Story, West bengal