നയൻതാരയുടെയും (Nayanthara) വിഗ്നേഷ് ശിവന്റെയും (Vignesh Shivan) വിവാഹമാണ് സിനിമാലോകത്തെ ഏറ്റവും പുതിയ ആഘോഷം. കഴിഞ്ഞ ആറ് വർഷമായി പ്രണയത്തിലായിരുന്ന ഇരുവരും ജൂൺ 9 ന് ചെന്നൈക്കടുത്തുള്ള മഹാബലിപുരത്ത് വച്ച് വിവാഹിതരാകുന്നു. ദമ്പതികൾ തങ്ങളുടെ അടുത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഡിജിറ്റൽ ക്ഷണങ്ങൾ അയച്ചതായി റിപ്പോർട്ടുണ്ട്. ജൂൺ 4 ന് നയൻതാരയും വിഘ്നേഷ് ശിവനും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ വിവാഹത്തിന് ക്ഷണിക്കാനായി എത്തിയിരുന്നു. ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു.
ദമ്പതികൾ മുഖ്യമന്ത്രിയെ കാണുകയും വിവാഹത്തിന് ക്ഷണിക്കുകയും ചെയ്തു. ജൂൺ 9 ന് നടന്ന വിവാഹത്തിന് തൊട്ടുപിന്നാലെ, ദമ്പതികൾ ചെന്നൈയിൽ ഗംഭീരമായ റിസപ്ഷൻ സംഘടിപ്പിക്കും. സിനിമാ രംഗത്തെ പ്രമുഖരും സഹപ്രവർത്തകരും മറ്റ് സെലിബ്രിറ്റികളും വിവാഹ സത്കാരത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം വിജയ് സേതുപതി, സാമന്ത, നെൽസൺ ദിലീപ് കുമാർ എന്നിവർ മഹാബലിപുരത്ത് ദമ്പതികളുടെ വിവാഹത്തിൽ പങ്കെടുക്കുമെന്ന് പറയപ്പെടുന്നു.
നയൻതാരയുടെയും വിഗ്നേഷ് ശിവന്റെയും വിവാഹം തിരുപ്പതിയിൽ നടക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും വിവാഹം ഇപ്പോൾ മറ്റൊരു സ്ഥലത്ത് വെച്ച് നടത്താനൊരുങ്ങുകയാണ്.
വിഗ്നേഷ് ശിവൻ അവസാനമായി സംവിധാനം ചെയ്തത് 'കാത്തുവാക്കുളെ രണ്ടു കാതൽ' ആണ്. ഇതിൽ നയൻതാരയും സാമന്തയുമാണ് നായികമാർ. കൂടാതെ 'എകെ 62' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന അജിത്തിന്റെ അടുത്ത ചിത്രം ഉടൻ സംവിധാനം ചെയ്യും. നയൻതാര ഇപ്പോൾ OTT-യിൽ നേരിട്ട് റിലീസ് ചെയ്യുന്ന 'O2' എന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ്. ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന 'ജവാൻ' എന്ന ചിത്രത്തിലൂടെ സൂപ്പർ താരം ബോളിവുഡിലും അരങ്ങേറ്റം കുറിക്കുന്നുണ്ട്.
2015ൽ പുറത്തിറങ്ങിയ 'നാനും റൗഡി താൻ' എന്ന ചിത്രത്തിലാണ് സംവിധായകനും നായികയും ആദ്യമായി ഒന്നിച്ചു പ്രവർത്തിച്ചത്. ആ ബന്ധം ആദ്യം സൗഹൃദത്തിലേക്കും പിന്നീട് പ്രണയത്തിലേക്കും വഴിമാറി. കഴിഞ്ഞ വർഷം തന്റെ വിവാഹനിശ്ചയ മോതിരത്തോടുകൂടിയ ഒരു ചിത്രം ഇന്റർനെറ്റിൽ പോസ്റ്റ് ചെയ്തതോടെയാണ് നയൻതാര തന്റെ വിവാഹനിശ്ചയ വാർത്ത പ്രഖ്യാപിച്ചത്.
Summary: Nayanthara and Vignesh Shivan sent wedding invite to Tamilnadu Chief Minister M.K. Stalin. Udayanidhi Stalin was also in presence. The celebrity wedding is taking place in Mahabalipuram on June 9 in a closed ceremony. A grand reception is planned in Chennai for friends and film fraternity to attend
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.