• HOME
  • »
  • NEWS
  • »
  • film
  • »
  • Adipurush | 'രാമനെയും രാവണനെയും ചിത്രീകരിച്ചത് തെറ്റായി'; 'ആദിപുരുഷ്' പ്രദർശനം തടയണമെന്ന് അയോധ്യരാമക്ഷേത്രത്തിലെ മുഖ്യപൂജാരി

Adipurush | 'രാമനെയും രാവണനെയും ചിത്രീകരിച്ചത് തെറ്റായി'; 'ആദിപുരുഷ്' പ്രദർശനം തടയണമെന്ന് അയോധ്യരാമക്ഷേത്രത്തിലെ മുഖ്യപൂജാരി

'രാവണനെ ചിത്രീകരിച്ച രീതി തികച്ചും തെറ്റും അപലപനീയവുമാണ്'

ആദിപുരുഷ്

ആദിപുരുഷ്

  • Share this:
ഇറ്റാവ (യുപി): ശ്രീരാമനെയും (Lord Ram) ഹനുമാനെയും രാവണനെയും തെറ്റായി ചിത്രീകരിച്ചുവെന്നാരോപിച്ച് പ്രഭാസ് ചിത്രം 'ആദിപുരുഷ്' (Adipurush) നിരോധിക്കണമെന്ന ആവശ്യവുമായി അയോധ്യ ( Ayodhya) രാമക്ഷേത്രത്തിലെ പുജാരി രംഗത്ത്. ചിത്രത്തിന്റെ 1.46 മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ ഞായറാഴ്ച ലോഞ്ച് ചെയ്തിരുന്നു. എന്നാല്‍ പ്രേക്ഷകരില്‍ നിന്ന് ടീസറിന്‌ അത്ര നല്ല പ്രതികരണമല്ല ലഭിച്ചത്. ഇതിന് പുറമെയാണ് ചിത്രം പ്രദർശിപ്പിക്കരുതെന്ന ആവശ്യം ഉയര്‍ന്നിരിക്കുന്നത്.

രാവണനെ ചിത്രീകരിച്ച രീതി തികച്ചും തെറ്റും അപലപനീയവുമാണ്. അതിനാല്‍ സിനിമ നിരോധിക്കണമെന്ന് പുജാരി സത്യേന്ദ്ര ദാസ് പറഞ്ഞു. ഓം റൗട്ട് സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായ ആദിപുരുഷില്‍ ഇതിഹാസത്തില്‍ പറയുന്നതുപോലെയല്ല ശ്രീരാമനെയും ഹനുമാനെയും ചിത്രീകരിച്ചിരിക്കുന്നതെന്നും ഇത് അവരുടെ അന്തസ്സിന് വിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇത്തരം വിവാദങ്ങള്‍ ബോധപൂര്‍വം സൃഷ്ടിക്കുന്നതായി തോന്നുന്നുവെന്ന് 'ശാസ്ത്ര പൂജ'യില്‍ പങ്കെടുക്കാന്‍ എത്തിയ ബിജെപി എംപി ബ്രിജ് ഭൂഷണ്‍ സിംഗ് പറഞ്ഞു. ഒരു സിനിമ നിര്‍മ്മിക്കുന്നത് കുറ്റകരമല്ല. എന്നാല്‍, ബോധപൂര്‍വം വിവാദങ്ങള്‍ സൃഷ്ടിക്കാതിരിക്കാന്‍ ശ്രമിക്കമെന്നും അദ്ദേഹം പറഞ്ഞു.

ഭഗവാന്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ രാവണന്റെ വേഷത്തിലെത്തുന്നത് സെയ്ഫ് അലി ഖാനാണ്.

അതേസമയം,ടീസറിനെതിരെ സമൂഹ മാധ്യമങ്ങളില്‍ നിരവധി ട്രോളുകളാണ് വന്നത്. സിനിമയുടെ ടീസറില്‍ ഉപയോഗിച്ചിട്ടുള്ള ഗ്രാഫിക്‌സ്, എഫക്ടസ് രംഗങ്ങള്‍ക്ക് വേണ്ടത്ര നിലവാരം ഇല്ല എന്നതാണ് പ്രധാന വിമര്‍ശനം.

ആദിപുരുഷിന്റെ ഗ്രാഫിക്‌സ് കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ നിലവാരം പോലും ഇല്ലാത്തതാണെന്നും, സിനിമയുടെ വിഎഫ്എക്‌സ് നിരാശപ്പെടുത്തിയെന്നും കാട്ടി നിരവധി ട്രോളുകൾ ഉയര്‍ന്നിരുന്നു. സോഷ്യല്‍മീഡിയയിലും ആദിപുരുഷിന് നേരെയുള്ള പരിഹാസം വ്യാപകമായതിന് പിന്നാലെ വിവാദത്തില്‍ വിശദീകരണവുമായി നടന്‍ അജയ് ദേവ്ഗണിന്റെ ഉടമസ്ഥതയിലുള്ള വിഎഫ്എക്‌സ് കമ്പനിയായ എന്‍വൈ വിഫ്എക്‌സ് വാല രംഗത്ത് എത്തിയിരുന്നു.

'സിനിമയുടെ വിഎഫ്എക്‌സ് ചെയ്തത് തങ്ങളല്ല എന്നും ടീസറിന് പിന്നാലെ നിരവധി മാധ്യമങ്ങള്‍ തങ്ങളോട് ഇതിനെ കുറിച്ച് ചോദിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു വ്യക്തത വരുത്തുന്നത്' എന്നും എന്‍വൈ വിഎഫ്എക്‌സ് വാലയുടെ കുറിപ്പില്‍ പറയുന്നു.

എന്നാല്‍, ഈ പ്രതികരണങ്ങള്‍ തന്നെ അതിശയപ്പെടുത്തിയില്ലെന്നും പ്രതീക്ഷിച്ചതാണെന്നുമായിരുന്നു സംവിധായകന്‍ ഓം റൗട്ടിന്റെ പ്രതികരണം. ടീസറിന് ലഭിച്ച പ്രതികരണത്തില്‍ തീര്‍ച്ചായും നിരാശപ്പെട്ടു. പക്ഷേ, അതിശയമില്ല, കാരണം വലിയ സ്‌ക്രീനുകള്‍ക്കു വേണ്ടിയാണ് ടീസര്‍ നിര്‍മിച്ചത്. ഒരുപരിധി വരെ കുറച്ചാലും മൊബൈല്‍ ഫോണ്‍ സ്‌ക്രീനിലേക്ക് അതിന്റെ മുഴുവന്‍ ക്വാളിറ്റിയും കൊണ്ടുവരാന്‍ കഴിയില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. തനിക്ക് ഒന്നും ചെയ്യാന്‍ കഴിയുന്ന കാര്യമല്ല അത്. അവസരം ലഭിച്ചിരുന്നെങ്കില്‍ യൂട്യൂബില്‍ വീഡിയോ ഇടില്ലായിരുന്നു. പക്ഷേ അങ്ങനെ ചെയ്യേണ്ടത് ആവശ്യമായിരുന്നു. വലിയ ഓഡിയന്‍സിലേക്ക് സിനിമ എത്തണമെങ്കില്‍ യൂട്യൂബില്‍ നല്‍കേണ്ടി വരുമെന്നും സംവിധായകന്‍ പറഞ്ഞു.

Summary: Chief priest at Ayodhya Ram temple against portrayal of Ram and Ravan in Adipurush
Published by:user_57
First published: