നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Chilar Short Film | മോഷ്ടാവിനെ തേടിയുള്ള ഒരു പൊലീസുകാരന്‍റെ യാത്ര; 'ചിലര്‍' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

  Chilar Short Film | മോഷ്ടാവിനെ തേടിയുള്ള ഒരു പൊലീസുകാരന്‍റെ യാത്ര; 'ചിലര്‍' ഹ്രസ്വചിത്രം ശ്രദ്ധേയമാകുന്നു

  പ്രിയ അധ്യാപകന്‍റെ മോഷണം പോയ പെൻഷൻ കാശ് കണ്ടെത്താൻ ഇറങ്ങി തിരിച്ച സലാം എന്ന പൊലീസ് ഉദ്യോഗസ്ഥന്‍റെ കഥ...

  Chilar

  Chilar

  • Share this:
   മികച്ച താരനിരയുമായി എത്തിയ ഹ്രസ്വചിത്രം 'ചിലർ' ശ്രദ്ധേയമാകുന്നു. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍റെ ജീവിതത്തിലെ ഒരു ദിനമാണ് ചിലർ പറയുന്നത്. പ്രിയ അധ്യാപകന്‍റെ മോഷണം പോയ പെൻഷൻ കാശ് കണ്ടെത്താൻ ഇറങ്ങി തിരിച്ച സലാം എന്ന പൊലീസ് ഉദ്യോഗസ്ഥൻ എത്തിപ്പെടുന്നത് തികച്ചും അപരിചിതമായ അനുഭവത്തിലേക്കാണ്. ഭാര്യയുടെ പഴക്കം ചെന്ന സ്വർണ കമ്മൽ, മാറ്റിവാങ്ങാമെന്ന വാഗ്ദാനം പാലിക്കാതെ തിരിച്ചെത്തുന്നിടത്താണ് കഥ അവസാനിക്കുന്നത്.

   സംവിധായകരായ ദീലീഷ് പോത്തൻ, ഡോമിൻ ഡിസിൽവ, ഡിൻജിത്ത് അയ്യത്താൻ, നടൻമാരായ രാജേഷ് ശർമ്മ, അർജുൻ അശോകൻ എന്നിവരാണ് ചിത്രം റിലീസ് ചെയ്തത്. മൂവിലക്സ് യൂട്യൂബ് ചാനലിലൂടെയാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്.

   അമൽ ജോസ്, ടൈറ്റസ് കണ്ടത്തിൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിച്ച ചിത്രം കഥാപാത്രങ്ങളുടെ മികവിലൂടെയാണ് ചർച്ചയാകുന്നത്. അനീഷ് അർജുനൻ, തരുൺ ഭാസ്കരൻ എന്നിവരാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്.

   ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തില്‍ അമ്മായിയച്ഛന്‍ കഥാപാത്രത്തിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ ടി സുരേഷ് ബാബു, ട്രാന്‍സ് ജെന്റര്‍ ആക്റ്റിവിസ്റ്റ് ശീതള്‍ ശ്യാം, ജോളി ചിറയത്ത് തുടങ്ങിപ്രമുഖ താരങ്ങള്‍ക്കൊപ്പം ,നയന, ജിതിന്‍ പി വി, ടൈറ്റസ് കണ്ടത്തിൽ കുമാരി അൽമിത്ര സുഭാഷ് തുടങ്ങിയവര്‍ പ്രധാനവേഷങ്ങളിലെത്തുന്നു.
   Published by:Anuraj GR
   First published:
   )}