പ്രിയദർശൻ- മോഹൻലാല്‍ സൂപ്പർ ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട് . സിനിമ- സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്.
തിരുവനന്തപുരം: 'ചിത്രം' സിനിമയിലെ ബാലതാരമായി ശ്രദ്ധേയനായ നടൻ ശരൺ വേണു അന്തരിച്ചു. 40 വയസായിരുന്നു. കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസമായി ചികിത്സയിലായിരുന്നു ശരൺ. വീട്ടിൽ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് രാവിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കോവിഡ് പരിശോധനാഫലം വന്നതിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
പ്രിയദർശൻ- മോഹൻലാല്‍ സൂപ്പർ ഹിറ്റ് സിനിമയായ ചിത്രം ഉള്‍പ്പടെ നാല് സിനിമകളില്‍ ശരൺ അഭിനയച്ചിട്ടുണ്ട് . സിനിമ- സീരിയല്‍ മേഖലയില്‍ ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റായിട്ടും പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവനന്തപുരം സ്വദേശിയായ ശരൺ, ഭാര്യക്കും കുട്ടികള്‍ക്കും ഒപ്പം കടയ്ക്കല്‍ ചിതറയിലായിരുന്നു താമസം. ശരണിന് നടൻ മനോജ് കെ.ജയൻ ആദരാഞ്ജലികൾ അർപ്പിച്ചു. അഭിനയജീവിതം തുടങ്ങിയ കാലം മുതൽ താൻ അറിയുന്ന വ്യക്തിയാണ് ശരണെന്ന് മനോജ് കുറിച്ചു.
''അഭിനയജീവിതം തുടങ്ങിയ കാലം മുതൽ അറിയുന്ന വ്യക്തി, സുഹൃത്ത്. 'കുമിളകൾ’ സീരിയലിൽ 1989 ൽ അഭിനയിക്കുമ്പോൾ ശരണിന് ഒരു സിനിമാ ഗ്ലാമറും ഉണ്ടായിരുന്നു, ‘ചിത്രം’ സിനിമയിൽ ലാലേട്ടന്റെ കൂടെ ശ്രദ്ധേയമായ റോളിൽ വന്ന ആൾ എന്നതും.. മൂന്നു മാസം മുൻപ് സംസാരിച്ചിരുന്നു ആ കാലത്തെ ഒരു പാട് ഓർമ്മകളും, സന്തോഷങ്ങളും ഇപ്പോഴുള്ള കുറെ വിഷമങ്ങളും പങ്കു വച്ചു. ഇത്ര പെട്ടെന്ന് യാത്രയാകും എന്നു കരുതിയില്ല. ആദ്യകാല സംഭവങ്ങളും സൗഹൃദങ്ങളും നമുക്ക് ഒരിക്കലും മറക്കാനാവില്ല,,എനിക്കും...വലിയ വിഷമത്തോടെ ശരണിന് ആദരാജ്ഞലികൾ അർപ്പിക്കുന്നു.''- മനോജ് കെ ജയൻ കുറിച്ചു.
ചിത്രത്തിലെ ശരണിന്റെ കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഓർമയിലുണ്ട്. അടുത്തിടെ മോഹൻലാലിനൊപ്പം സ്റ്റേജ് പരിപാടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമായതിനെക്കുറിച്ചും മോഹൻലാലിനെ കാണാനാവാത്തതിന്റെ വിഷമവും അന്ന് ശരൺ പങ്കുവെച്ചിരുന്നു. ഇതിന് ശേഷമായാണ് മോഹൻലാലിന്റെ പരിപാടിയിലേക്ക് ശരണിനെ ക്ഷണിച്ചത്. ചിത്രത്തിലെ നായകനും ബാലതാരവും തമ്മിലുള്ള കൂടിക്കാഴ്ചയുടെ വീഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
Published by:Rajesh V
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.