സംസ്കൃത ചിത്രം 'നമോ'യിലെ ജയറാമിന്റെ പ്രകടനത്തെ പ്രശംസിച്ച് ചിരഞ്ജീവി

Chiranjeevi lauds Jayaram for his performance in the movie Namo | സംസ്കൃത സിനിമ 'നമോ'യുടെ ട്രെയ്‌ലർ ട്വീറ്റ് ചെയ്ത് കൊണ്ട് നടൻ ജയറാമിന്റെ പ്രകടനത്തെ പ്രശംസിച്ചു ചിരഞ്ജീവി

News18 Malayalam | news18-malayalam
Updated: July 27, 2020, 10:26 AM IST
സംസ്കൃത ചിത്രം 'നമോ'യിലെ ജയറാമിന്റെ പ്രകടനത്തെ പ്രശംസിച്ച് ചിരഞ്ജീവി
'നാമോ'യിൽ ജയറാം
  • Share this:
സംസ്കൃത സിനിമ 'നമോ'യുടെ ട്രെയ്‌ലർ ട്വീറ്റ് ചെയ്ത് കൊണ്ട് നടൻ ജയറാമിന്റെ പ്രകടനത്തെ പ്രശംസിച്ചു ചിരഞ്ജീവി. അസാധാരണവും അനായസവുമായ അഭിനയത്തിലൂടെ കഥാപാത്രത്തിലേക്കുള്ള പരകായപ്രവേശത്തെ എത്ര അഭിനന്ദിച്ചാലും അധിമാവില്ല എന്നും, നമോയിലെ അഭിനയത്തിലൂടെ നിരവധി അംഗീകാരങ്ങൾ ജയറാമിനെ തേടിയെത്തട്ടെയെന്നും ചിരഞ്ജീവി ആശംസിച്ചു.ജയറാമിൻ്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാണ് ഈ കഥാപാത്രം. ദ്വാപരയുഗത്തിലെ കുചേല ബ്രാഹ്മണനായുള്ള പരകായ പ്രവേശം. മാതൃഭാഷ എന്നതുപോലെയാണ് ജയറാം ഈ സിനിമയിൽ സംസ്കൃത ഭാഷ സംസാരിക്കുന്നത്.സിനിമയുടെ പേരിൽ രണ്ടു വട്ടം ഗിന്നസ്സ് റെക്കോർഡും ദേശീയ അംഗീകാരങ്ങളും നേടിയിട്ടുള്ള വിജീഷ് മണി ആദ്യമായി സംസ്കൃതത്തിൽ സംവിധാനം ചെയ്ത സിനിമയാണ് നമോ. സിനിമയ്ക്കു വേണ്ടി ഒരു വർഷത്തോളമാണ് ജയറാം തയ്യാറെടുപ്പ് നടത്തിയത്. പുരാണ പ്രസിദ്ധമായ സുധാമാ എന്ന കഥാപാത്രമായി മാറാൻ ശരീരഭാരം കുറയ്ക്കുകയും തല മുണ്ഠനം ചെയ്യുകയും ചെയ്ത ജയറാം കഥാപാത്രമായി ജീവിക്കുകയായിരുന്നു. മൂന്ന് ദശകത്തിലേറെ നീണ്ട തൻ്റെ അഭിനയജീവിതത്തിലെ ഏറ്റവും വെല്ലുവിളിയുണ്ടാക്കിയ കഥാപാത്രമായിരുന്നു സുധാമാവ് എന്ന് ജയറാം പറഞ്ഞു.നിർമ്മാണം അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്; കഥ, സംവിധാനം: വിജീഷ് മണി; തിരക്കഥ യു. പ്രസന്നകുമാർ, എസ്.എൻ മഹേഷ് ബാബു.
Published by: meera
First published: July 27, 2020, 10:26 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading